- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസ് നടപടികൾ ഇഴയുന്നു; സ്വത്ത് കണ്ടു കെട്ടാൻ നടപടി തുടങ്ങില്ല; അറസ്റ്റ് ചെയ്യാനും അനുമതി കൊടുത്തില്ല; ഒത്തു തീർപ്പ് ചർച്ചകളും സജീവം; സൂരജിന്റെ സരിതാ സ്റ്റൈൽ ഭീഷണിയിൽ വാ പൊത്തി സർക്കാർ
തിരു: മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെകുറിച്ചുള്ള വിജിലൻസ് അന്വേഷണം ഇഴയുന്നു. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലാണ് ഇതിന് കാരണം. സൂരജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനും രാഷ്ട്രീയ നേതൃത്വം അനുമതി നൽകിയില്ല. സൂരജിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയുടുക്കുന്നതും നടന്നില്ല. ഇതോടെ കടകംപള്
തിരു: മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെകുറിച്ചുള്ള വിജിലൻസ് അന്വേഷണം ഇഴയുന്നു. ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലാണ് ഇതിന് കാരണം. സൂരജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനും രാഷ്ട്രീയ നേതൃത്വം അനുമതി നൽകിയില്ല. സൂരജിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയുടുക്കുന്നതും നടന്നില്ല. ഇതോടെ കടകംപള്ളി-കളമശ്ശേരി ഭൂമി ഇടപാടിൽ സൂരജിനെതിരായ സിബിഐ നീക്കത്തെ തടസ്സപ്പെടുത്താനായിരുന്നു വിജിലൻസ് നടപടിയെന്ന ഗൂഡോലോചന തിയറിയും പ്രസക്തമാവുകയാണ്.
50 കോടിയിലേറെ രൂപയുടെ അനധികൃതസമ്പാദ്യമാണ് വിജിലൻസ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്. പിന്നീട് തൃശൂർ വിജിലൻസ് കോടതിയിൽ അനധികൃത സ്വത്ത് സമ്പാദ്യത്തെകുറിച്ച് ഒരു റിപ്പോർട്ട് നൽകിയെങ്കിലും മറ്റൊന്നും നടന്നില്ല. മഹാന്മാരുടെ പല കാര്യങ്ങളും ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അവസരം വരുമ്പോൾ എല്ലാം പറയുമെന്നുമുള്ള സൂരജിന്റെ ഭീഷണിയാണ് ഫലം കണ്ടതെന്നാണ് സൂചന.സൂരജിന്റെ സ്വത്തു കണ്ടുകെട്ടുന്നതിൽ സർക്കാർ അനാസ്ഥ കാട്ടുന്നത് ഈ ഭീഷണിയുടെ ഫലമെന്നാണ് വിലയിരുത്തൽ. സരിതാ എസ് നായരുടേയും ബാർ ഉടമാ നേതാവ് ബിജു രമേശിന്റേയും മാതൃകയിൽ സർക്കാരിന് സമ്മർദ്ദത്തിലാക്കി സൂരജും ലക്ഷ്യം കണ്ടുവെന്നാണ് നിരീക്ഷണം
1944ലെ ക്രിമിനൽ നിയമ ഭേദഗതി സെക്ഷൻ 3 പ്രകാരം അനധികൃത സ്വത്ത് കണ്ടെത്തിയാൽ അതത് ജില്ലാ ജഡ്ജിക്ക് അവ കണ്ടുകെട്ടാനുള്ള അധികാരമുണ്ട്. വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ പോലും ഈ നിയമത്തിനു കീഴിൽവരും. എന്നാൽ, ഇതിന് സർക്കാരോ അന്വേഷണ ഉദ്യോഗസ്ഥനോ അപേക്ഷ നൽകണം. സൂരജിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയല്ലാതെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. കേസ് നടക്കുന്ന കാലയളവിൽ സ്വത്തുക്കൾ കൈമാറ്റം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ അഴിമതിയിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടാൻ നിയമത്തിൽ വ്യവസ്ഥയുള്ളത്. സൂരജിനെതിരെ ഈ നടപടികൾ തുടങ്ങാത്തതും ഭീഷണിയിൽ സർക്കാർ പ്രതിസന്ധികാണുന്നതിലാണ് എന്നാണ് സൂചന.
സ്വത്ത് കണ്ട് കെട്ടാതെയോ സൂരജിനെ അറസ്റ്റ് ചെയ്യാതെയോ അന്വേഷണവുമായി മുന്നോട്ട് പോകാനാകില്ലെന്ന വിലയിരുത്തൽ വിജിലൻസിനുണ്ട്. എന്നാൽ കരുതലോടെ ഇതു മതിയെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ കുടക്കാൻ വിജിലൻസ് പദ്ധതി ഇടുന്നുവെന്ന റിപ്പോർട്ടുകളും സൂരജിന് തുണയായി. ഇതോടെ ഈ ഉദ്യോഗസ്ഥരും സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി. ഉദ്യോഗസ്ഥരെ മാത്രം ബലികൊടുത്താൽ ഗുരുതര ഭവിഷ്യത്തുകളുണ്ടാകുമെന്ന് അവരും അറിയിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് സൂരജിന്റെ കാര്യത്തിലും ആലോചനയ്ക്ക് സർക്കാർ തയ്യാറായത്. എല്ലാത്തിനും ഉപരി തന്റെ കൈയിൽ ഉന്നതര കുടുക്കാൻ വേണ്ടതുണ്ടെന്ന സൂരജിന്റെ ഭീഷണി കൂടിയായപ്പോൾ എല്ലാം അട്ടിമറിക്കപ്പെട്ടു.
അതിനിടെ കളമശ്ശേരി-കടകംപള്ളി ഭൂമിയിടപാടിൽ സൂരജിനെ ഏതു നിമിഷം വേണമെങ്കിലും സിബിഐ ചോദ്യം ചെയ്‌തേയ്ക്കാം. പൊലീസ് റെയ്ഡ് നടത്തി തെളിവുകൾ പടിച്ചെടുത്ത സാഹചര്യത്തിലാണ് സിബിഐ നീക്കം വൈകിപ്പിക്കുന്നത്. എന്നാൽ സൂരജിനെ കൃത്യമായി സിബിഐ നിരീക്ഷിക്കുന്നുണ്ട്. ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്.