- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേമ്പനാട്ടുകായലിൽ എണ്ണപ്പാട വർദ്ധിക്കുന്നു; കായൽത്തിരത്തുള്ളവരുടെ കണ്ണിനും ത്വക്കിനും രോഗം; ഹൗസ് ബോട്ടുകളിൽനിന്നുള്ള മാലിന്യം പ്രധാനകാരണം
ആലപ്പുഴ : വേമ്പനാട്ട് കായൽ തീരവാസികളുടെ കണ്ണിനും ത്വക്കിനും രോഗം ബാധിക്കുന്നു. അടുത്ത പത്തുവർഷത്തിനിടയിൽ കായൽ കരയിൽ താമസിക്കുന്നവർ കനത്ത ത്വക്ക് രോഗത്തിനും തിമിരത്തിനും അടിമകളാകുമെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജലപ്പരപ്പിൽ എണ്ണപ്പാട രൂപപ്പെടുന്നതും മാലിന്യം പെരുകുന്നതും രോഗത്തിനു പ്രധാനകാരണമായി ചൂണ്ടികാട്ടക്കാണിക്കപ
ആലപ്പുഴ : വേമ്പനാട്ട് കായൽ തീരവാസികളുടെ കണ്ണിനും ത്വക്കിനും രോഗം ബാധിക്കുന്നു. അടുത്ത പത്തുവർഷത്തിനിടയിൽ കായൽ കരയിൽ താമസിക്കുന്നവർ കനത്ത ത്വക്ക് രോഗത്തിനും തിമിരത്തിനും അടിമകളാകുമെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ജലപ്പരപ്പിൽ എണ്ണപ്പാട രൂപപ്പെടുന്നതും മാലിന്യം പെരുകുന്നതും രോഗത്തിനു പ്രധാനകാരണമായി ചൂണ്ടികാട്ടക്കാണിക്കപ്പെടുന്നു. ഇതോടെ കായൽ ജലത്തെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിനു കുടുംബങ്ങൾ ഭീതിയിലായി. കാലക്രമേണ പൂർണമായും കാഴ്ച നഷ്ടപ്പെടുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഹൗസ്‌ബോട്ടുകളുടെ അതിപ്രസരമാണ് കായലുകളെ മലിനപ്പെടുത്തുന്നതിന്റെ മുഖ്യഹേതു. ഇന്ത്യയിൽതന്നെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ് വേമ്പനാട് കായൽ. കേരളത്തിലെ കൊച്ചി, ആലപ്പുഴ, കോട്ടയം ജില്ലകളിലൂടെ 2033 കിലോമീറ്റർ നീളത്തിലാണ് വേമ്പനാട്ട് കായൽ സംസ്ഥാനത്ത് പരന്നുകിടക്കുന്നത്. ഇതിന്റെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങൾ കായൽജലത്തെ ആശ്രയിച്ചുകഴിയുന്നവരാണ്. ചിലയിടങ്ങളിൽ പുറംലോകം കാണാതെ കായലിനാൽ ചുറ്റപ്പെട്ടുകഴിയുന്ന ജനങ്ങളുമുണ്ട്.
കഴിഞ്ഞദിവസങ്ങളിൽ ജലം ഉപയോഗിച്ച ചിലർക്ക് തൊലിക്കും കണ്ണിനും അസ്വസ്ഥത പടർന്നതായി കണ്ടെത്തിയിരുന്നു. ഇവരെ പരിശോധിച്ചതിൽനിന്നും കണ്ണിൽ എണ്ണയുടെ അംശം കണ്ടെത്തിയിരുന്നു. ഹൗസ് ബോട്ടുകളിൽനിന്നും പുറത്തേക്കൊഴുകുന്ന എണ്ണപ്പാടയാണ് കണ്ണിൽ കുടുങ്ങിയത്. ജലപ്പരപ്പിൽ ഓയിൽ പാട അടിയുന്നതിനാൽ വെള്ളത്തിന് കറുപ്പുനിറം കണ്ടുതുടങ്ങി. ഏകദേശം ഒരു ഇഞ്ച് കനത്തിലാണ് പാട രൂപപ്പെട്ടിട്ടുള്ളത്. കുടിക്കാനും കുളിക്കാനുമായി ഉപയോഗിക്കുന്ന ജലം പൂർണ്ണമായും മലിനപ്പെട്ടു കഴിഞ്ഞു.
മൂവായിരത്തിലധികം ഹൗസ്‌ബോട്ടുകളാണ് രാപ്പകൽ വ്യത്യാസമില്ലാതെ കായലിൽ സർവിസ് നടത്തുന്നത്. കൂടാതെ സർക്കാർ ബോട്ടുകളും ഇടവിട്ട് സർവീസുകൾ നടത്തുന്നുണ്ട്. പ്രധാനമായും ഗതാഗത വകുപ്പിന്റെ സർവീസ് യാർഡുകളിൽനിന്നും പുറംതള്ളുന്ന ഗ്രീസ് കലർന്ന മാലിന്യം പുന്നമടയിലും കൊച്ചിയിലും കോട്ടയത്തും വിനാശം വിതയ്ക്കുകയാണ്. പുറംതള്ളപ്പെടുന്ന മാലിന്യം കായലിലും പരിസര പ്രദേശങ്ങളിലുള്ള ഇടത്തോടുകളിലുമാണ് ഒഴുകിയെത്തുന്നത്. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്‌നമാണ് ഉണ്ടാക്കുന്നത്.
കായലിന്റെ പലഭാഗങ്ങളിലും ഈ മാലിന്യം അടിഞ്ഞുകൂടി വലിയ കൂനകൾ രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കുളിക്കാനിറങ്ങിയ സന്ദർശകർക്കും നാട്ടുകാർക്കും ഇതിൽപ്പെട്ട് പലപ്പോഴും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ജലത്തിൽ എണ്ണമയം അധികരിച്ചതോടെ കായൽ മൽസ്യങ്ങളുടെ പ്രജനനത്തിന് കനത്ത ഭീഷണി ഉയരുകയാണ്. ഇവയ്ക്ക് സ്വതന്ത്രമായി വളരാനുള്ള സാഹചര്യം ഇതോടെ നഷ്ടപ്പെട്ടു. കോടികൾ വിലമതിക്കുന്ന മൽസ്യസമ്പത്തും ഇതുവഴി പാഴാകുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവതാളത്തിലായതോടെ കായലിന്റെ ഒഴുക്ക് പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞു. ഇതോടെ കനത്ത മാലിന്യ നിക്ഷേപമാണ് നടക്കുന്നത്. കുട്ടനാടിന്റെ പലപ്രദേശങ്ങളും കനത്ത ഒഴുക്കിലൂടെയാണ് ശുദ്ധീകരിക്കപ്പെടുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ നടക്കാതായതോടെ കൃഷിയും പ്രതിസന്ധി നേരിടുകയാണ്.
അതേസമയം ആറ്റുകൊഞ്ചിന്റെയും കക്കയുടെയും പ്രജനനത്തിന് സഹായകമായ ഓരുവെള്ളം തടയപ്പെട്ടത് ഇവയുടെ ലഭ്യതയിൽ ഗണ്യമായ കുറവാണ് വരുത്തിയിട്ടുള്ളത്. മാത്രമല്ല തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള കയർ-ചകിരി ഫാക്ടറികളിൽനിന്നുള്ള മാലിന്യക്കുഴലുകൾ കായലിലേക്ക് തുറന്നുവച്ചിരിക്കുന്നതിനാൽ കനത്തതോതിൽ വിഷദ്രാവകമാണ് പുറംതള്ളപ്പെടുന്നത്. ഇതും കായലിന്റെ ആവാസവ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിച്ചിട്ടുണ്ട്. വേനൽ കനത്തതോടെ വെള്ളക്കുറവുണ്ടായത് കനത്ത ദുർഗന്ധത്തിനു കാരണമായിട്ടുണ്ട്.