കോതമംഗലം: 'നിയമം നടപ്പിലാക്കും'- തെരുവുനായ വിഷയത്തിൽ മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെക്കുറിച്ചാരാഞ്ഞപ്പോൾ പൊലീസ് പ്രതികരണമിങ്ങനെ. ഡി ജി പി സെൻകുമാർ നൽകിയ സർക്കുലർ നിലനിൽക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ മേൽഘടകത്തിൽ നിന്നും മറ്റ് നിർദ്ദേശങ്ങളൊന്നും എത്തിയിട്ടില്ലെന്നുമാണ് പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും ലഭിക്കുന്ന വിവരം.

ഇതോടെ ഈ വിഷയത്തിൽ ആശ്വസിച്ചിരുന്ന സാധാരണക്കാർ ആശയക്കുഴപ്പത്തിലുമായി. മന്ത്രിയുടെ ഫേസ്‌ബുക്ക് പോസറ്റ് വായിച്ച് ആവേശഭരിതരായ ഇക്കൂട്ടർ തെരുവ് നായ്ക്കളെ ഉന്മൂലം ചെയ്യുന്നതിനുള്ള കർമ്മ പദ്ധികൾക്കുരൂപം നൽകി വരുന്നതിനിടെയാണ് പൊലീസ് നയത്തിലെ പൊല്ലാപ്പിനെക്കുറിച്ചറിഞ്ഞത്.

തെരുവ് നായുടെ ആക്രമണത്തെത്തുടർന്ന് കന്നുകാലികൾ പേയിളകി ചാകുന്നത് തുടർക്കഥയായി മാറിയ ആയവന പഞ്ചായത്ത് നിവാസികളാണ് ഇക്കാര്യത്തിൽ ഏറെ നിരാശയിലായിട്ടുള്ളത്. തങ്ങളുടെ അന്നം മുടക്കിയ പേപ്പട്ടികളെ വേട്ടയാടി കൊല്ലുന്നതിനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. പൊലീസ് നടപടി ഭയന്ന് പഞ്ചായത്ത് തെരുവ് നായ്ക്കളെ പിടികൂടി കൊന്ന് കുഴിച്ചുമൂടാൻ ചുമതലപ്പെടുത്തയിരുന്ന വ്യക്തി ജോലി ഉപേക്ഷിച്ച് സ്ഥലം വിട്ടു. ഡിജിപി പറയുന്നതാണ് പൊലീസ് കേൾക്കേണ്ടതെന്ന വിലയിരുത്തൽ സേന പങ്കുവയ്ക്കുന്ന സാഹചര്യത്തിലാണ് ഇത്.

തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കേസെടുക്കില്ലെന്നാിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. താൻ മൃഗസ്‌നേഹിയാണെങ്കിലും ആളുകളെ അക്രമിക്കുന്ന തെരുവ് നായ്ക്കൾ ഒരു ക്രമസമാധാന പ്രശ്മായി മാറിയിരിക്കുകയാണെന്ന് ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഞാനൊരു മൃഗസ്‌നേഹിയാണ്.മൃഗങ്ങളെ സ്‌നേഹിക്കുകയും, അവയെ പോറ്റി വളർത്തുന്നത് വളരേയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നയാൾ. പക്ഷെ കേരളത്തിൽ അടുത്ത കാലത്തായി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന, പേവിഷബാധയുള്ള ഭ്രാന്തൻ നായ്കൾ ആളുകളെ ആക്രമിക്കുകയും, കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കകയും ചെയ്യുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുകയാണ്. ജനങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന ഒരു ക്രമസമാധാന പ്രശ്‌നമായി ഇത് മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ കയ്യും കെട്ടി നോക്കിയിരിക്കാൻ നമുക്ക് കഴിയുകയുമില്ല. ജനങ്ങളെ ആക്രമിക്കുകയും , പേ വിഷബാധയേപ്പിക്കുകയും ചെയ്യുന്ന നായ്കളെ കൊല്ലുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. അങ്ങിനെ ചെയ്യുന്നവർക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകില്ലെന്നായിരുന്നു അറിയിപ്പ്.

നേരത്തെ തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊല്ലാനുള്ള ശ്രമം തടയണമെന്ന് ഡിജിപി ടി.പി. സെൻകുമാർ സർക്കുലർ ഇറക്കിയിരുന്നു. ഇത്തരം ശ്രമമുണ്ടായാൽ നിയമപരമായി നേരിടണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി കത്ത് നൽകിയിരുന്നു. ആനിമൽ വെൽഫെയർ ബോർഡിന്റെ പരാതിയിലാണ് നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട് വിശദീകരണം. എന്നാൽ ഡിജിപിയുടെ സർക്കൂലർ മാത്രമേ പൊലീസിന് അനുസരിക്കാൻ കഴിയൂ. ഇത്തരം വിഷയങ്ങളിൽ ഉത്തരവിറക്കാതെ ഫെയ്‌സ് ബുക്കിലൂടെ ആഭ്യന്തരമന്ത്രി പ്രതികരിച്ചിട്ട് കാര്യമില്ല. പരാതി കിട്ടിയാൽ പട്ടിയെ കൊല്ലുന്നവർക്ക് എതിരെ നടപടിയുണ്ടാകും. നേരത്തെ അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന 2006 ലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അനിമൽ വെൽഫെയർ ബോർഡ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഉത്തരവ് സ്റ്റേചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.

അനിമൽ വെൽഫയർ ബോർഡ് ഏറെ വൈകിയാണ് സ്റ്റേയ്ക്കായി സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സർക്കാരും തീരുമാനിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലായിരുന്നു തീരുമാനം. എല്ലാ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ, വധ്യംകരണ സംവിധാനങ്ങൾ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് കേന്ദ്ര മന്ത്രി മേനകാഗാന്ധിയുടെ ഇടപെടൽ വരുന്നതും. ഡിജിപി സർക്കുലർ പുറപ്പെടുവിച്ചതും. നിയമപ്രകാരം പരാതികിട്ടിയാൽ നടപടിയെടുക്കണമെന്നായിരുന്നു നിർദ്ദേശം. ഇതു പ്രകാരം കോതമംഗലത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും നിലപാട് മാറ്റാൻ ഡിജിപി തയ്യാറായില്ല. പൊലീസും ഡിജിപിയുടെ സർക്കുലർ പാലിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പട്ടിയെ കൊന്നാൽ ഇനിയും കേസ് എടുക്കേണ്ട അവസ്ഥയുണ്ട്. കോതമംഗലത്താണ് പട്ടിയെ കൊല്ലാൻ ജീവനക്കാരനെ നിയോഗിച്ചത്.

കോതംഗലത്ത് 3 അംഗൻവാടി കുട്ടികളുൾപ്പെടെ പഞ്ചായത്ത് നിവാസികളായ പത്തോളം പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ജനരോഷം ശക്തമായ സാഹചര്യത്തിലാണ് പഞ്ചായത്ത് തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ ആളെ ചുമതലപ്പെടുത്തിയത്. ഇതുപ്രകാരം നായ്ക്കളെ ഒഴിവാക്കാൻ കരാറെടുത്ത സമീപവാസി ജോയി പത്തോളം നായ്ക്കളെ പിടികൂടുകയും ചെയ്തു.പൂർവ്വാധികം ഭംഗിയായി കാര്യങ്ങൾ മുന്നേറിയേപ്പോഴാണ് കൊച്ചിയിൽ നിന്നെത്തിയ ഒരു സംഘംം മൃഗസ്‌നേഹികൾ ഇതിനെതിരെ രംഗത്തെത്തിയത്. ഇവരുടെ ഇടപെടൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. തെരുവ് നായ ഉന്മൂലന സംഘം ഭാരവാഹി കൊച്ചഒേtuസപ്പ് ചിറ്റിലപ്പിള്ളി നേരിട്ടെത്തി നാട്ടുകാർക്ക് പിൻതുണ.യറിയിച്ചതോടെ മൃഗസ്‌നേഹികൾക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ഇരട്ടിയായി. പിന്നീട് ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരുകൂട്ടരെയും അനുനയിപ്പിച്ച് രംഗം ശാന്തമാക്കിയത്.കന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി മേനകാ ഗാന്ധിയുടെ ഒഫീസും ഇക്കാര്യത്തിലിടപെട്ടതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

മൂന്നു വയസുകാൻ ദേവാനന്ദിന്റെ ദയനീയമുഖം ഇന്നും നാട്ടുകാരിൽ നൊമ്പരമുണർത്തുന്ന ഓർമ്മയാണ്.ഭക്ഷപാത്രവുമായി വീടിന്റെ മുൻവശത്തിരുന്ന ഈ കുരുന്നിനെ ഇതുവഴിയെത്തിയ നായ കടിച്ച് കീറുകയായിരുന്നു.കണ്ണിന് ഗുരുതരമായി പരിക്കേറ്റ ദേവാനന്ദിനെ അങ്കമാലി എൽ എഫ് ആശുപത്രയിൽ അടിയന്തിര ശസ്ത്രകിയക്ക് വേേിധയനാക്കി.തക്ക സമയത്ത് ചികത്സ കിട്ടിയതുമൂലം കാഴ്ച തിരിച്ചുകിട്ടിയ ദേവാനന്ദിന് ഇപ്പോഴും ഭിതി വിട്ടുമാറിയിട്ടില്ല. ഈ കുരുന്നിനോടുള്ള സ്‌നേഹവാത്സല്യത്താൽ തെരുവ് നായ്ക്കളെ കൊന്നൊടുക്കാൻ രംഗത്തിറങ്ങുകയും നിയമ നടപടി ഭയന്ന് ഇതിൽ നിന്ന് പിന്മാറുകയും ചെയ്ത നാട്ടുകാരിലൊരു വിഭാഗം ഇലക്ഷൻ ചൂടിനിടയിലും മന്ത്രിയുടെ ഫേസ് ബുക്ക് പോസറ്റ് വിശ്വസിച്ച് തെരുവ് നായ് ഉന്മൂലനത്തിന് ഇറങ്ങാൻ ഒരുമ്പെട്ടിരിക്കെയാണ് ഇക്കാര്യത്തിൽ പൊലീസ് നിലപാടിൽ മാറ്റമില്ലെന്ന കാര്യം അറിയുന്നത്. ഇതോടെ രോഷാകൂലരായ ഇക്കൂട്ടർ തിരഞ്ഞെടുപ്പ് ഗോദയിൽ പകരം വീട്ടുമെന്ന ഉറച്ചനിപാടുമായി രംഗത്തുണ്ടെന്നാണ് ലഭ്യമായവിവരം.