കോവിഡ് 19ന് ഹോമിയോപ്പതി ചികിത്സ അനുവദിക്കുക, ആയുഷ് ചികിത്സ സംവിധാനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യമുന്നയിച്ച് The Institution of Homoeopaths Kerala, കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് പരിസരത്ത് വച്ചു നടന്ന ധർണ്ണ എംപി  കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. നിലവിലെ സാഹചര്യത്തിൽ ഒരു വൈദ്യശാസ്ത്രത്തിനു മാത്രം ചികിത്സ അനുവദിച്ചു കൊണ്ടുള്ള നടപടി ശരിയല്ല എന്നും വിവിധ ചികിത്സ ശാസ്ത്രങ്ങൾ ഏകോപിപ്പിച്ച് കൊണ്ട് ഒരു സംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗികൾക്ക് ഇപ്പോൾ നൽകുന്ന അലോപ്പതി ചികിത്സക്കു ശേഷം നിരവധിയായ പാർശ്വ ഫലങ്ങൾ ഉണ്ടാകുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.  ഡോ. E.നീരജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോ. AP.മിജുൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. R.സുരേഷ് നന്ദി പറഞ്ഞു.

ഡോ. ഇസ്മായിൽ സേട്ട് (Rtd. Principal, കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കൽ കോളേജ്); ഡോ. ഗീതാ ജോസ് (Hosp. Supdt. കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കൽ കോളേജ്, കോഴിക്കോട്), ഡോ.ഉവൈസ്(IHMA), ഡോ.നിഷാബ് അലി(QPHA); ദുൾഫിക്കിൽ( യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി); ഡോ.പി.ഗോപിനാഥ് (OGHMOK, മുൻസംസ്ഥാന അദ്ധ്യക്ഷൻ); ഡോ.പി.വിഷ്ണു (Rtd.Proffessor കോഴിക്കോട് ഹോമിയോ കോളേജ്); ആയിഷ ശിഫ ( KSU unit sectetary) ഡോ.റോഷൻ; ഡോ.PN.അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

ഡോ.ബബിനേഷ്, ഡോ.ജയകുമാർ പന്നക്കൽ, ഡോ.നിഖിൽ, ഡോ.സുമേഷ്, ഡോ.ലേഖ സുരേഷ്, ഡോ.രാജശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.