മ്മു കാശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയെങ്കിലും, പാക്കിസ്ഥാനെ തുടർന്ന് പ്രകോപിപ്പിക്കാൻ ഇന്ത്യയില്ലെ്ന്ന് കേന്ദ്രം വ്യക്തമാക്കി. പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവുകൾ പുറത്തുവിടേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു.

ഇന്ത്യ യുദ്ധത്തിനെതിരാണ് എന്നതുകൊണ്ടാണ് പ്രകോപനമുണ്ടാക്കുന്ന യാതൊരു നടപടികൾക്കും മുതിരാത്തത്. സർജിക്കൽ സ്‌സ്‌ട്രൈക്കിന്റെ തെളിവുകൾ പുറത്തുവിടുന്നത് പാക്കിസ്ഥാനെ പ്രകോപ്പിക്കുന്നതിന് തുല്യമാകും. ഈ ഘട്ടത്തിൽ പ്രശ്‌നം യുദ്ധത്തിലൂടെയല്ല പരിഹരിക്കേണ്ടതെന്ന് ഇന്ത്യ കരുതുന്നതുകൊണ്ട് അത്തരം നടപടികൾക്ക് ഇറങ്ങിപ്പുറപ്പെടേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം.

എന്നാൽ, യുദ്ധം അടിച്ചേൽപ്പിക്കുകയാണെങ്കിൽ അതിൽനിന്ന് പിന്മാറുകയില്ലെന്നും ഉന്നത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. സർജിക്കൽ സ്‌ട്രൈക്ക് നയതന്ത്ര തലത്തിൽ വൻ വിജയമായി മാറിയെന്നും ആ പിന്തുണ ഇല്ലാതാക്കുന്ന നടപടികൾക്ക് ഇന്ത്യ മുതിരേണ്ടതില്ലന്നുമാണ് സർക്കാരിന് കിട്ടിയിട്ടുള്ള ഉപദേശം. ഇന്ത്യ നടത്തിയ ആക്രമണത്തെ ലോകരാജ്യങ്ങളൊന്നും തന്നെ വിമർശിച്ചിട്ടില്ല. ആ പിന്തുണയെയാണ് കേന്ദ്രം കൂടുതൽ വില കൽപിക്കുന്നത്.

പാക് അധീന കാശ്മീരിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്ന സൂചന അമേരിക്കയ്ക്കു ഇന്ത്യ നൽകിയിരുന്നില്ല. ആക്രമണം നടന്നതിന് പിറ്റേന്ന് ദേശീയ സുരക്ഷാ ഉപേഷ്ടാവ് അജിത് ദോവൽ അമേരിക്കൻ ഉഫദേഷ്ടാവ് സൂസൻ റൈസിനെ വിളിച്ചപ്പോഴും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നില്ല. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ കാര്യത്തിൽ മറ്റൊരു രാജ്യത്തെ ഇടപെടീക്കേണ്ടതില്ലെന്ന തീരുമാനത്തിന്റെഭാഗമായിരുന്നു ഇത്.

അതിനിടെ, സർജിക്കൽ സ്‌ട്രൈക്കിന്റെ വിശദാംശങ്ങൾ പുറത്തുവിടേണ്ടെന്ന തീരുമാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം സ്വാഗതം ചെയ്തു. സർജിക്കൽ സ്‌ട്രൈക്ക് സംബന്ധിച്ച് എന്തുതീരുമാനം സർക്കാർ എടുത്താലു അതിനെ കോൺഗ്രസ് പിന്തുണയ്ക്കും എന്നാണ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞത്. എന്നാൽ, ഈ ഇന്റർവ്യൂ എൻഡിടിവി സംപ്രേഷണം ചെയ്തിട്ടില്ല. 

സർജിക്കൽ സ്‌ടൈക്കിന് തെളിവ് ഹാജരാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്ു. ഇതിന് നേർ വിപരീതമാണ് ചിദംബരത്തിന്റെ അഭിമുഖം. സംപ്രേഷണം ചെയ്യുന്നില്ലെങ്കിൽ അതിന്റെ ടേപ് നൽകണമെന്നും താനത് യുട്യൂബിൽ ഇടാമെന്നും ചിദംബരം പറഞ്ഞെങ്കിലും എൻഡിടിവി പ്രതികരിച്ചിട്ടില്ല.