- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത സ്ഥലമാറ്റ നടപടിക്കെതിരെ കല്യാൺ സാരീസ് ജീവനക്കാരികളുടെ ഉപവാസം ആറാം ദിവസത്തിൽ; കണ്ടില്ലെന്നു നടിച്ച് മുഖ്യധാരാ തൊഴിലാളി സംഘടനകളും; 'ഇരിക്കൽ സമര'ത്തിന് സോഷ്യൽ മീഡിയയിലും പിന്തുണ ഏറുന്നു
തൃശൂർ: കേരളചരിത്രത്തിൽ ആദ്യമായി ഒരു വൻകിട വസ്ത്ര വിൽപന ശാലക്ക് മുൻപിൽ തൊഴിലാളി സംഘശക്തിയുടെ സമരപ്പന്തൽ ഉയർന്നു. മുഖ്യധാര പത്രങ്ങളും, ചാനലുകളും കണ്ടില്ലെന്ന് നടിച്ചിട്ടും കല്യാൺ സാരീസ് മാനേജ്‌മെന്റിന്റെ തൊഴിലാളി പീഡനത്തിനും അന്യായമായ സ്ഥലം മാറ്റിയതിനുമെതിരെ 6 വനിത തൊഴിലാളികൾ പന്തൽ കെട്ടിയ സമരം 6-ാം ദിവസത്തിലേക്ക് കടന്നു. അസംഘടി
തൃശൂർ: കേരളചരിത്രത്തിൽ ആദ്യമായി ഒരു വൻകിട വസ്ത്ര വിൽപന ശാലക്ക് മുൻപിൽ തൊഴിലാളി സംഘശക്തിയുടെ സമരപ്പന്തൽ ഉയർന്നു. മുഖ്യധാര പത്രങ്ങളും, ചാനലുകളും കണ്ടില്ലെന്ന് നടിച്ചിട്ടും കല്യാൺ സാരീസ് മാനേജ്‌മെന്റിന്റെ തൊഴിലാളി പീഡനത്തിനും അന്യായമായ സ്ഥലം മാറ്റിയതിനുമെതിരെ 6 വനിത തൊഴിലാളികൾ പന്തൽ കെട്ടിയ സമരം 6-ാം ദിവസത്തിലേക്ക് കടന്നു.
അസംഘടിതമേഖലയിൽ തൊഴിലാളി സംഘടന ഉണ്ടാക്കിയത്. നേതൃത്വം നൽകിയ 6 സ്റ്റാഫിനെയാണ് കഴിഞ്ഞമാസം മാനേജ്‌മെന്റ് അകാരണമായി ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്. അസംഘടിതമേഖലയിലെ തൊഴിലാളി യൂണിയൻ കോഴിക്കോട് നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തതിനാണ് നടപടിയെന്ന് തൊഴിലാളികൾ പറയുന്നു. ബാത്ത്‌റൂമിൽ പോയിവരാൻ വൈകിയാൽ ഉൾപ്പെടെ പിഴ ഈടാക്കുന്ന മാനേജ്‌മെന്റിന്റെ നടപടിയിൽ മനംനൊന്താണ് ഒരു വിഭാഗം തൊഴിലാളികൾ സംഘടന രൂപീകരണ ചർച്ച നടത്തിയത്. ഇത് മണത്തറിഞ്ഞ കല്യാൺ മാനേജ്‌മെന്റ് നേതൃത്വപരമായ പങ്കുവഹിച്ച ഇവരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നുവെന്ന് അസംഘടിത മേഖല തൊഴിലാളി യൂണിയൻ നേതൃത്വം പറയുന്നു.
എന്തായാലും പന്തൽ കെട്ടി ''ഇരിക്കൽ സമരം'' എന്നാണ് കല്യാൺ സാരീസ് സമരത്തിന് സംഘടന നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആദിവാസി നില്പ് സമരത്തിന്റെ മാതൃകയിൽ ആണ് രാവിലെ മുതൽ വൈകീട്ട് വരെ നീണ്ടുനിൽക്കുന്ന ഇരിക്കൽ സമരം അസംഘടിതമേഖല തൊഴിലാളി യൂണിയൻ നടത്തുന്നത്. ''ഒന്നിരിക്കാൻ'' പോലും ഒഴിവില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളോട് മാനുഷിക പരിഗണന പോലും കാണിക്കാത്ത കല്യാൺ മാനേജ്‌മെന്റിന്റെ നടപടിക്കെതിരായാണ് ഇരിക്കൽ സമരമെന്ന് സംഘടന നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
ആം ആദ്മി പാർട്ടിയും, സാറാ ജോസഫും, കെ. വേണുവും തൊഴിലാളി സമരത്തിന് പിന്തുണയുമായുണ്ട്. എന്നാൽ കഴിഞ്ഞദിവസം ലേബർ ഓഫീസറുടെ നിർദ്ദേശപ്രകാരം നടന്ന ചർച്ചയിലും യാതൊരു ഒത്തുതീർപ്പ് വ്യവസ്ഥയ്ക്കും തയ്യാറാകാത്തതിനാൽ ചർച്ച അലസിപിരിഞ്ഞു. ധിക്കാരപരമായ നിലപാടാണ് കല്യാൺ സാരീസ് മാനേജ്‌മെന്റ് ഈ വിഷയത്തിൽ തുടരുന്നെതെന്ന് ആം ആദ്മി പാർട്ടി കോഡിനേറ്റർ രാജേഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. എ.എ.പി ഒഴികെ മുഖ്യധാരാ സംഘടനകൾ ആരും സമരത്തിന് പിന്തുണ നൽകി രംഗത്തെത്തിയിട്ടില്ല.
തൊഴിലാളികൾ തങ്ങളുടെ അടുത്ത് വന്നാൽ സഹായിക്കാമെന്ന വിചിത്രമായ നിലപാടാണ് സിഐടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകൾ സ്വീകരിക്കുന്നത്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവരെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമസഹായ സമിതിയുടെ തീരുമാനം. അടുത്തഘട്ടമെന്ന നിലയിൽ കല്യാൺ വസ്ത്രം ബഹിഷ്‌കരണമുൾപ്പെടെയുള്ള പരിപാടികൾ ആലോചിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന തൊഴിൽ മന്ത്രി ഷിബു ബേബി ജോണിനെ ഇടപെടുവിച്ച് പ്രശ്‌നപരിഹാരത്തിനുള്ള നീക്കവും നടക്കുന്നുണ്ട്.
അതേസമയം മുഖ്യധാരാ മാദ്ധ്യമങ്ങൾ കൈവിട്ട സമരത്തിന് പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ഫേസ്‌ബുക്ക് കമ്മ്യൂണിറ്റികളിൽ വ്യപകമായ പ്രചരണമാണ് നടക്കുന്നത്. അവകാശ പോരാട്ടത്തിന് വേണ്ടി സമരം ചെയ്യുന്ന വനിതാ ജീവനക്കാരുടെ ദുരവസ്ഥ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കാനാണ് ശ്രമങ്ങൾ. ഇതിന് ആം ആദ്മി തന്നെയാണ് നേതൃത്വം നൽകുന്നത്.