- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഇമിഗ്രേഷൻ ആൻഡ് ബോർഡർ വർക്കേഴ്‌സ് ജീവനക്കാരുടെ സമരം: എയർപ്പോർട്ടുകളിൽ യാത്രക്കാർ വലയുന്നു; വിസ സർവ്വീസുകളും താളം തെറ്റി
മെൽബൺ : ഇമിഗ്രേഷൻ ആൻഡ് ബോർഡർ വർക്കേഴ്‌സ് ജീവനക്കാരുടെ സമരം ഓസ്‌ട്രേലിയയിലെ എയർപോർട്ടുകളെയും വിസ സർവ്വീസുകളെയും സാരമായി ബാധിക്കുന്നു. രണ്ട് മണിക്കൂർ വീതമാണ് ജീവനക്കാർ പണിമുടക്കുന്നത്. സെപ്തബർ മുപ്പത് വരെ ഇതേ സമര രീതി തുടരുമെന്ന് സമരക്കാർ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് 10 ദിവസം നീണ്ടു നിൽക്കുന്ന സമരം ആരംഭിച്ചത്. സിഡ്‌നി, പെർത്ത്,കെ
മെൽബൺ : ഇമിഗ്രേഷൻ ആൻഡ് ബോർഡർ വർക്കേഴ്‌സ് ജീവനക്കാരുടെ സമരം ഓസ്‌ട്രേലിയയിലെ എയർപോർട്ടുകളെയും വിസ സർവ്വീസുകളെയും സാരമായി ബാധിക്കുന്നു. രണ്ട് മണിക്കൂർ വീതമാണ് ജീവനക്കാർ പണിമുടക്കുന്നത്. സെപ്തബർ മുപ്പത് വരെ ഇതേ സമര രീതി തുടരുമെന്ന് സമരക്കാർ അറിയിച്ചു. തിങ്കളാഴ്ച മുതലാണ് 10 ദിവസം നീണ്ടു നിൽക്കുന്ന സമരം ആരംഭിച്ചത്.
സിഡ്‌നി, പെർത്ത്,കെയിൻസ് എന്നിവിടങ്ങളിൽ ഇതോടെ യാത്ര താമസം നേരിടും. 500 പേർ വീതം സിഡ്‌നി എയർപോർട്ടിൽ 90 മിനിട്ട് വരെ കാത്തിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. തിരക്ക് കൂടുന്ന സമയത്ത് രാവിലെയും വൈകിട്ടുമായി രണ്ട് തവണ എന്ന രീതിയിലാണ് പണിമുടക്കുന്നത്.
ഇമിഗ്രേഷൻ ആൻഡ് ബോർഡർ ഫോഴ്‌സും ഫെഡറൽ ഗവൺമെന്റും തമ്മിലുള്ള സമരം 160000 യാത്രക്കാരെയെങ്കിലും പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്. സർക്കാർ വേതനവും അവകാശങ്ങളും ഉൾപ്പടെ വെട്ടികുറയ്ക്കുകയാണെന്നും സമരക്കാർ ആരോപിക്കുന്നു. സമരമല്ലാതെ വെറെ വഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഒരു വർഷമായി ചർച്ച നടന്ന് വരുന്ന വിഷയത്തിൽ ധാരണയിലെത്താൻ പരാജയപ്പെത്തിനെ തുടർന്നാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. മുൻ ഇമിഗ്രേഷൻ മന്ത്രിയായിരുന്ന മിഷേല കാഷ് തൊഴിൽ മന്ത്രിയായതോടെ വിഷയത്തിൽ പരിഹാരമാർഗമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പൊതു സേവനത്തെ മുന്നിൽ കണ്ട് പ്രശ്‌നത്തിൽ പ്രധാനമന്ത്രി മാൽകം ടൺബുൾ ഇടപെടണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സർക്കാർ മന്ത്രിയുമായെത്തി ആശങ്കകൾ കേൾക്കണമെന്ന് സമരക്കാർ പറഞ്ഞു.
അപേക്ഷകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സമരത്തിലേക്ക് എത്തിയിരിക്കുന്നതിനാൽ ഓസ്‌ട്രേലിയയിലെ എല്ലാ ഇമിഗ്രേഷൻ സർവീസുകളും എയർപോർട്ടുകളിൽ നിലക്കും. 8000 ഡോളറിന്റെ വേതനം പിടിച്ചെടുക്കലാണ് ജീവനക്കാർ നേരിടുന്നത്. 3.4 ശതമാനം വേതനം മൂന്ന് വർഷം നൽകാമെന്ന് വേതനവ്യവസ്ഥയും വയ്ക്കുന്നുണ്ട്.
ജീവനക്കാരിൽ 82 ശതമാനവും വോട്ടെടുപ്പിൽ പങ്കെടുത്തു. പതിനായരക്കണക്കിന് പേർ സമരത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്. അവധി , തൊഴിൽ സമയം, പാർട്ട് ടൈം തുടങ്ങി വിവിധ തൊഴിൽ അവകാശങ്ങളും വെട്ടകുറയ്ക്കുന്നുണ്ട്.