- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖിലേന്ത്യാ പണിമുടക്ക് തുടങ്ങിയതോടെ ഭൂരിഭാഗം ഇടപാടുകളും സ്തംഭിച്ച് ഫെഡറൽ ബാങ്ക്; പന്തിരായിരത്തോളം ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നതോടെ മിക്ക ശാഖകളുടേയും പ്രവർത്തനം തടസ്സപ്പെട്ടു; ഇടപാടുകാരോട് തലേന്നുതന്നെ ക്ഷമാപണം നടത്തി സന്ദേശങ്ങൾ അയച്ച് മാനേജ്‌മെന്റും
കൊച്ചി: ഫെഡറൽ ബാങ്കിനെ പുതുതലമുറ ബാങ്ക് ആക്കി മാറ്റാനുള്ള നിക്കത്തിന് എതിരെയുൾപ്പെടെ ജീവനക്കാരുടെ സംഘടനകൾ സമരം തുടങ്ങിയതോടെ ബാങ്കിലെ ഭൂരിഭാഗം ശാഖകളിലും ഇടപാടുകൾ സ്തംഭിച്ചു. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനെയും സംയുക്താഭിമുഖ്യത്തിൽ ആണ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പണിമുടക്ക് നടത്തുന്നത്. രാജ്യമൊട്ടാകെ ഇരുസംഘടനകളിലും അംഗങ്ങളായ പന്തിരായിരത്തോളം അംഗങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇതോടെ പല ശാഖകളിലും ഒരു പ്രവർത്തനവും നടക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ സമരമാണ് നടക്കുകയെന്നതിന്റെ സൂചനകളുമായി ഇതിനിടെ മാനേജ്‌മെന്റും രംഗത്തെത്തിയത് ശ്രദ്ധേയമായി. ജീവനക്കാരുടെ സമരം നടക്കുന്നതിനാൽ ഇന്ന് ബാങ്ക് ഇടപാടുകൾക്ക് തടസ്സം നേരിടുമെന്നും ഇടപാടുകാർ ക്ഷമിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായാണ് ബാങ്ക് മാനേജ്‌മെന്റ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഇടപാടുകാർക്ക് മൊബൈൽ സന്ദേശവും അറിയിപ്പായി ലഭിച്ചിരുന്നു. വർഷങ്ങളായി ബാങ്കിൽ നിലനിന്നിരുന്ന ഉഭയകക്ഷി കര
കൊച്ചി: ഫെഡറൽ ബാങ്കിനെ പുതുതലമുറ ബാങ്ക് ആക്കി മാറ്റാനുള്ള നിക്കത്തിന് എതിരെയുൾപ്പെടെ ജീവനക്കാരുടെ സംഘടനകൾ സമരം തുടങ്ങിയതോടെ ബാങ്കിലെ ഭൂരിഭാഗം ശാഖകളിലും ഇടപാടുകൾ സ്തംഭിച്ചു. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനെയും സംയുക്താഭിമുഖ്യത്തിൽ ആണ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പണിമുടക്ക് നടത്തുന്നത്.
രാജ്യമൊട്ടാകെ ഇരുസംഘടനകളിലും അംഗങ്ങളായ പന്തിരായിരത്തോളം അംഗങ്ങളും പണിമുടക്കിൽ പങ്കെടുക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഇതോടെ പല ശാഖകളിലും ഒരു പ്രവർത്തനവും നടക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ശക്തമായ സമരമാണ് നടക്കുകയെന്നതിന്റെ സൂചനകളുമായി ഇതിനിടെ മാനേജ്‌മെന്റും രംഗത്തെത്തിയത് ശ്രദ്ധേയമായി. ജീവനക്കാരുടെ സമരം നടക്കുന്നതിനാൽ ഇന്ന് ബാങ്ക് ഇടപാടുകൾക്ക് തടസ്സം നേരിടുമെന്നും ഇടപാടുകാർ ക്ഷമിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായാണ് ബാങ്ക് മാനേജ്‌മെന്റ് രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ഇടപാടുകാർക്ക് മൊബൈൽ സന്ദേശവും അറിയിപ്പായി ലഭിച്ചിരുന്നു.
വർഷങ്ങളായി ബാങ്കിൽ നിലനിന്നിരുന്ന ഉഭയകക്ഷി കരാറുകൾ ലംഘിച്ചുകൊണ്ട് മാനേജ്‌മെന്റ് ഏകപക്ഷീയമായി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണ് ബാങ്കിലെ ജീവനക്കാരും ഓഫീസർമാരും പണിമുടക്കുന്നത്. മാത്രമല്ല ബാങ്കിനെ പുതുതലമുറ ബാങ്കാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നു.
ഇടപാടുകാരിൽ നിന്ന് ഉയർന്ന സർവീസ് ചാർജ് ഒരോ ഇടപാടിനും ഈടാക്കാനുള്ള നീക്കം നടക്കുകയാണെന്നും അടുത്ത മാസങ്ങളിൽ ഇത്തരം നടപടികൾ നടപ്പിലാക്കാനാണ് മാനേജ്‌മെന്റ് നീക്കമെന്നും ജീവനക്കാർ പറയുന്നു. ബാങ്കിന്റെ ജനകീയ സ്വഭാവം ഇതോടെ നഷ്ടപ്പെടുമെന്നും വ്യാപകമായി ഇടപാടുകാരെ നഷ്ടപ്പെടുമെന്നും സംഘടനാ നേതാക്കളും വ്യക്തമാക്കുന്നു. ഈ വിഷയങ്ങളെല്ലാം ഉന്നയിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.
നിലവിലുള്ള വ്യവസായാധിഷ്ഠിതമായ സേവന വേതന വ്യവസ്ഥകൾ കാറ്റിൽ പറത്തി ഒരു വിഭാഗം ഓഫീസർമാർക്ക് കോസ്റ്റ് റ്റു കമ്പനി എന്ന ഓമനപ്പേരിൽ ഉയർന്ന വേതനവും ആനുകൂല്യങ്ങളും നൽകുന്നത് ജീവനക്കാരെ രണ്ടുതട്ടിലാക്കാനുള്ള നീക്കമായാണ് സംഘടനകൾ വിലയിരുത്തുന്നത്. ഈ നീക്കം ബാങ്കിലെ തൊഴിൽ ബന്ധങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.
സാധാരണ ജനവിഭാഗങ്ങൾക്കു ബാങ്കിനെ അപ്രാപ്യമാക്കുന്നതിനും ബാങ്കിന്റെ ഉന്നത ശ്രേണിയിൽ വളരെ ഉയർന്ന പ്രതിഫലം നൽകി പുറംനിയമനം നടത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആസൂത്രിത നീക്കങ്ങളെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
ഫെഡറൽ ബാങ്കിലെ വിദേശ നിക്ഷേപ പരിധി അസാധാരണമാം വിധം ഉയർത്തി വിദേശ ഓഹരി നിക്ഷേപം വർധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കങ്ങൾ ബാങ്കിന്റെ അസ്തിത്വം അപകടപ്പെടുത്തുമെന്നും സംയുക്ത സമരസമിതി കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരം പരിഷ്‌കരണങ്ങളിലെല്ലാം സംഘടനകൾക്ക് മുമ്പ് നൽകിയ ഉറപ്പുകൾ നിരന്തരം ലംഘിക്കപ്പെടുന്നതായി ആരോപിച്ചാണ് ഇന്നത്തെ സമരം.
ഇത് സൂചനാ സമരം മാത്രമാണെന്നും മാനേജ്‌മെന്റ് ഇതേ നിലപാട് തുടരുകയാണെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി മാത്യു ജോർജും ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പോൾ മുണ്ടാടനും വ്യക്തമാക്കി.