കൊച്ചി: ലോക സ്‌ട്രോക്ക് ദിനത്തിന്റെ ഭാഗമായി അമ്യത ആശുപത്രിയിൽ സ്‌ട്രോക്ക് രോഗികളുടെ സഹകരണ കൂട്ടായ്മയ്ക്കു തുടക്കം കുറിച്ചു. അമ്യത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്‌ട്രോക്ക് ഹെൽപ്പ് ഗ്രൂപ്പിന്റെ ഉൽഘാടനം മുൻ ഫാക്ട് ചെയർമാൻ ടി.ടി.തോമസ് നിർവഹിച്ചു.  ബ്രഹ്മചാരിണി കരുണാമ്യത ചൈതന്യ ഭദ്രദീപം കൊളുത്തി.

ടെലിഫോൺ ഹെൽപ്പ് ലൈൻ, വെബ്‌സൈറ്റ് എന്നിവയുടെ ഉൽഘാടനവും ചടങ്ങിൽ നടന്നു. അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. സഞ്ജീവ് കെ സിങ്ങ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, സ്‌ട്രോക്ക് യൂണിറ്റ് മേധാവി ഡോ. വിവേക് നമ്പ്യാർ, എമർജൻസി വിഭാഗം മേധാവി ഡോ. ഗിരീഷ് കുമാർ കെ.പി., ജനറൽ മെഡിസിൻ വിഭാഗം മേധാവി എം.ജി.കെ.പിള്ള, ഡോ. ധന്യ അസിസ്റ്റന്റ് പ്രൊഫസർ സ്‌ട്രോക്ക് യൂണിറ്റ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സ്‌ട്രോക്ക് രോഗത്തിൽ നിന്നും മുക്തരായവർ അവരുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവച്ചു. വിവിധ ആരോഗ്യ പ്രശ്‌നങ്ങളിൽ സ്‌ട്രോക്ക് രോഗികളെ സഹായിക്കാനായി 24 മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമാക്കി. ഹെൽപ്പ് ലൈൻ നമ്പർ-9400998549. അടിയന്തിര സ്‌ട്രോക്ക് ചികിത്സയ്ക്കായി അമ്യത സ്‌ട്രോക്ക് യൂണിറ്റ് എറണാകുളത്തും പരിസര പ്രദേശങ്ങളിലും സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ- 9400998251