പകടകരമായ സൗരക്കാറ്റുകളിൽ നിന്നും ഭൂമിയെ സംരക്ഷിച്ച് നിർത്തുന്നത് മാഗ്‌നെറ്റോസ്ഫിയർ എന്നറിയപ്പെടുന്ന അദൃശ്യമായ കവചമാണ്. എന്നാൽ ഭൂമിയുടെ കാന്തികധ്രുവങ്ങൾ തുടർച്ചയായി ചലിക്കുന്നത് കാരണം മാഗ്‌നെറ്റോസ്ഫിയർ ക്ഷയിച്ച് വരുകയാണ്. ഇക്കാരണത്താൽ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാർ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ അടിയന്തിരമായ കൃത്രിമമായ കാന്തികവലയം തീർത്ത് സംരക്ഷിച്ചില്ലെങ്കിൽ ലോകം ഉടൻ അവസാനിക്കുമെന്നാണ് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പേകുന്നത്. ഇതിനാൽ ഭൂമിക്ക് ചുറ്റും അടിയന്തിരമായി കാന്തികവലയം തീർക്കണമെന്നാണ് ഫ്രാൻസിലെ ഗ്രാഫെൻസ്റ്റാഡെനിലെ ഇൽകിർച്ചിലെ ഇന്റർനാഷണൽ സ്പേസ് യൂണിവേഴ്സിറ്റിയിലെ മുൻ ഡീനായ ജോസഫ് പെൽടൻ ആവശ്യപ്പട്ടെിരിക്കുന്നത്.

സൂര്യന്റെ ഉപരിതലത്തിൽ നിന്നുള്ള കാന്തികോർജത്തിന്റെ പ്രവാഹമാണ് സൗരക്കാറ്റുകൾ. ഇത്തരത്തിലുള്ള കാന്തികോർജം പുറത്ത് വരുന്നതിനെ തുടർന്ന് ഉപരിതലത്തിൽ നിന്നും ചൂടുള്ള വാതകങ്ങൾ ത്വരിതപ്പെടുകയും തുടർന്ന് ഇവ വേഗത്തിൽ ഭൂമിക്ക് നേരെ കുതിക്കുകയും ചെയ്യും. സൗരക്കാറ്റിലെ കില്ലർ ഇലക്ട്രോണുകൾക്ക് മണിക്കൂറിൽ മില്യൺ കണക്കിന് മൈലുകൾ സഞ്ചരിച്ച് ഭൂമിയിലെത്താൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള സൗരക്കാറ്റുകളുടെ പ്രത്യാഘാതങ്ങളെ നേരിടാൻ മനുഷ്യസമൂഹം ഇനിയും തയ്യാറെടുത്തിട്ടില്ലാത്തതിനാൽ ഇതിന്റെ ആഘാതം രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.

സൗരക്കാറ്റിലെ മെറ്റീരിയലുകൾ ഭൂമിയുടെ കാന്തികമേഖലയുമായി കൂട്ടി മുട്ടുന്നതിന്റെ ഫലമായി ഇത് ഇവിടുത്തെ നിരവധി സാങ്കേതിക വിദ്യകളെ താറുമാറാക്കും. അതായത് ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങൾ, റഡാറുകൾ തുടങ്ങിയവയെ ഇത് ബാധിച്ച് രൂക്ഷമായ പ്രശ്നങ്ങളുണ്ടാകും. ഈ വിഷയത്തെ കുറിച്ച് റൂമിൽ ഡോ. ജോസഫ് പെൽടൻ ഒരു പേപ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭുമിക്ക് ഭീഷണിയായെത്തുന്ന ആസ്റ്ററോയ്ഡുകളെക്കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതൽ തന്നെ നമുക്ക് അറിവുണ്ടായിരുന്നുവെന്നും അതിനെ എന്നാൽ അവയേക്കാൾ ഭൂമിക്ക് നാശം വിതയ്ക്കാൻ പ്രാപ്തിയുള്ള സൗരക്കാറ്റുകളെക്കുറിച്ച് മനുഷ്യൻ ഇന്നും ബോധവാനല്ലെന്നുമാണ് ഈ പേപ്പറിലൂടെ പെൽടൻ സമർത്ഥിക്കുന്നത്. ഇത്തരം കാറ്റുകൾ ഇവിടുത്തെ ഇലക്ട്രോണിക് പവർ ഗ്രിഡുകൾ, ആശയവിനിമയത്തിനുള്ള സാറ്റലൈറ്റുകൾ, നാവിഗേഷൻ, പ്രതിരോധം, ഇന്റർനെറ്റ് തുടങ്ങിയവയെ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

എന്നാൽ ശാസ്ത്രജ്ഞർക്ക് ഇതിനെ വലിയ ഇലക്ട്രോ മാഗ്‌നെറ്റിക് ഷീൽഡ് സൃഷ്ടിച്ച് പ്രതിരോധിക്കാൻ സാധിക്കുമെന്നും അദ്ദേഹം നിർദേശിക്കുന്നു. ഇത്തരമൊരു ഷീൽഡ് മറ്റ് ചില ആവശ്യങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയെ സോളാർ പവർ സാറ്റലൈറ്റുകളുമായി ചേർന്ന് പ്രവർത്തിപ്പിച്ച് ഭൂമിയിലെ സൗരോർജ ഉപഭോഗസാധ്യതകൾ വർധിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.