ലോസ് ആഞ്ചലസ്: റിക്ടർ സ്‌കെയിലിൽ 6.9 രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂചനം അലാസ്‌ക ദ്വീപുകളിൽ ഉണ്ടായതായി റിപ്പോർട്ട്. അതേസമയം ശക്തിയേറിയ ഭൂകമ്പമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പൊന്നും സീസ്‌മോളജിസ്റ്റുകൾ നൽകിയിട്ടില്ല.

ഫോക്‌സ് ദ്വീപുകളിലെ യുനാസ്‌ക ദ്വീപിന് തെക്ക് കിഴക്ക് 94 കിലോമീറ്റർ മാറി  ഉൾക്കടലിൽ ഞായറാഴ്ച രാത്രിയാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് മറ്റ് അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.