- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി വിദ്യാർത്ഥികൾക്ക് നവ്യാനുഭവം പകർന്ന് സ്റ്റുഡന്റസ് കോൺഫറൻസിന് പ്രൗഢോജല സമാപനം
മാതൃ രാജ്യത്തിന്റെ മഹത്തായ സവിഷേതകൾ ഉൾക്കൊണ്ട് നന്മകൾ മുറുകെ പിടിച്ചു വ്യക്തിപരമായ വികാസത്തിനും സർവോപരി രാഷ്ട്രത്തിനും സമൂഹത്തിനും ഗുണപരമായി വളരാനും സ്വപ്നങ്ങൾ കാണാൻ ശീലിക്കണമെന്നു രിസാല സ്റ്റഡി സർക്കിൾ സ്റ്റുഡന്റസ് കോൺഫെറൻസ് അഭിപ്രായപ്പെട്ടു. 'ആകാശം അകലെയല്ല' എന്ന ശീർഷകത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി മുഴുവൻ ഗൾഫ് രാജ്യങ്ങളിലും രിസാല സ്റ്റഡി സർക്കിളിന് കീഴിൽ നടന്ന് വരുന്ന വിത്യസ്ത പരിപാടികളുടെ ഭാഗമായാണ് ആർ.എസ്.സി ജിദ്ദ സെൻട്രൽ ഷറഫിയ ഇമ്പാല ഗാർഡനിൽ സമ്മേളനം സംഘടിപ്പിച്ചത്. പ്രവാസ ലോകത്തെ നാല് ചുവരുകൾക്കുള്ളിൽ മൊബൈലും വീഡിയോ ഗൈയിംസുമായി കഴിയു ന്ന കുട്ടികൾക്കു ക്ലാസ് മുറി സംവാദങ്ങൾക്കും, വിദ്യാലയത്തിനും വീട്ടിനും പുറത്തെ ജീവിതപാഠം അഭ്യസിപ്പിക്കുക സമ്പന്നമായ ബാല്യകാല ഓർമകൾ സമ്മാനിക്കുക, പൗരബോധവും മാനവികതയും വളർത്തി വിദ്യാർത്ഥിയിലെ വ്യക്തിയെ രൂപപ്പെടുത്തുക, വിദ്യാർത്ഥിത്വം വീണ്ടെടുത്ത് സാമൂഹീകരണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമ്മേളനവും അനുബന്ധ പ്രവർത്തനങ്ങളും മുന്നോട്ടുവച്ചത്. പൊതു ജനങ്
മാതൃ രാജ്യത്തിന്റെ മഹത്തായ സവിഷേതകൾ ഉൾക്കൊണ്ട് നന്മകൾ മുറുകെ പിടിച്ചു വ്യക്തിപരമായ വികാസത്തിനും സർവോപരി രാഷ്ട്രത്തിനും സമൂഹത്തിനും ഗുണപരമായി വളരാനും സ്വപ്നങ്ങൾ കാണാൻ ശീലിക്കണമെന്നു രിസാല സ്റ്റഡി സർക്കിൾ സ്റ്റുഡന്റസ് കോൺഫെറൻസ് അഭിപ്രായപ്പെട്ടു. 'ആകാശം അകലെയല്ല' എന്ന ശീർഷകത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി മുഴുവൻ ഗൾഫ് രാജ്യങ്ങളിലും രിസാല സ്റ്റഡി സർക്കിളിന് കീഴിൽ നടന്ന് വരുന്ന വിത്യസ്ത പരിപാടികളുടെ ഭാഗമായാണ് ആർ.എസ്.സി ജിദ്ദ സെൻട്രൽ ഷറഫിയ ഇമ്പാല ഗാർഡനിൽ സമ്മേളനം സംഘടിപ്പിച്ചത്.
പ്രവാസ ലോകത്തെ നാല് ചുവരുകൾക്കുള്ളിൽ മൊബൈലും വീഡിയോ ഗൈയിംസുമായി കഴിയു ന്ന കുട്ടികൾക്കു ക്ലാസ് മുറി സംവാദങ്ങൾക്കും, വിദ്യാലയത്തിനും വീട്ടിനും പുറത്തെ ജീവിതപാഠം അഭ്യസിപ്പിക്കുക സമ്പന്നമായ ബാല്യകാല ഓർമകൾ സമ്മാനിക്കുക, പൗരബോധവും മാനവികതയും വളർത്തി വിദ്യാർത്ഥിയിലെ വ്യക്തിയെ രൂപപ്പെടുത്തുക, വിദ്യാർത്ഥിത്വം വീണ്ടെടുത്ത് സാമൂഹീകരണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സമ്മേളനവും അനുബന്ധ പ്രവർത്തനങ്ങളും മുന്നോട്ടുവച്ചത്.
പൊതു ജനങ്ങൾക്കായി പ്രോലോഗ് , വിദ്യാർത്ഥികൾക്കായി സ്‌കൈ ടച് , മുതിർന്ന സ്ത്രീകൾക്കും വിദ്യർത്ഥിനികൾക്കുമായി സ്പർശം , അദ്ധ്യാപകർക്ക് വേണ്ടി ഓക്സിലിയ , മുഅല്ലിമീങ്ങൾക്കായി മുഅല്ലിം മീറ്റ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിവിധ പരിപാടികളാണ് സ്റ്റുഡന്റസ് കോൺഫ്രൻസിന് അനുബന്ധമായി സംഘടിപ്പിക്കപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയോടെ തുടക്കം കുറിച്ച സമാപന പരിപാടിയുടെ ആദ്യ സെഷൻ ഐ സി എഫ് നാഷണൽ കൺവീനർ ബഷീർ എറണാംകുളം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ ജനറൽ കൺവീനർ സൽമാൻ വെങ്കളം നിർവഹിച്ചു. 'മീറ്റ് ദി ഗസ്റ്റ്' സെഷനിൽ പ്രൊഫസർ എ.പി അബ്ദുൽ വഹാബ് കുട്ടികളുമായി സർഗസംവാദം നടത്തി.
സമാപന സമ്മേളനം ഉസ്മാൻ യഹിയ അൽ അശ്ഹരി ഉൽഘടനം ചെയ്തു. മുജീബ് ഏ.ആർ നഗർ ( ഐ സി ഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി)സ്റ്റുഡന്റസ് സിണ്ടിക്കേറ്റ് പ്രഖ്യാപനവും എംസി അബ്ദുൽഗഫൂർ സന്ദേശ പ്രഭാഷണവും നടത്തി. നാസർ ഖുറേഷി (വിദ്യഭ്യാസ പ്രവർത്തകൻ) ഇഖ്അബൽ പൊക്കുന്നു(എഞ്ചിനിയേർസ് ഫോറം), ഡോക്ടർ ഫിറോസ് മുല്ല (പ്രിൻസിപ്പൽ എം,ഐ ,എസ് ജിദ്ദ),അബ്ദുൽ സമദ് (പ്രിൻസിപ്പൽ അൽ മാവാരിദ് ഇന്റർ നാഷണൽ സ്‌കൂൾ )നാവിസ് പീറ്റർ (പ്രിൻസിപ്പൽ അൽ വുറൂദ് ഇന്റർ നാഷണൽ സ്‌കൂൾ) ഷാനവാസ് തലാപ്പിൽ(പ്രിൻസിപ്പൽ തലാൽ ഇന്റർ നാഷണൽ സ്‌കൂൾ) നൗഫൽ എറണാംകുളം ( ആർ.എസ്.സി സൗദി നാഷണൽ വെസ്റ്റ്) എന്നിവർ സമ്മേളനത്തെ അഭിസംബോദനം ചെയ്തു.
ഹബീബ് കോയ തങ്ങൾ (ചെയർമാൻ ഐ.സി.ഫ് സൗദി നാഷണൽ ) പരിപാടികൾ നിയന്ത്രിച്ചു. അബ്ദുൽ ഖാദർ മാസ്റ്റർ മാസ്റ്റർ, സജീർ പുത്തന്പള്ളി, മൻസൂർ ചുണ്ടമ്പറ്റ, യഹ്യ വളപട്ടണം, മാസ്റ്റർ മുഹമ്മദ് മാലിക്, മാസ്റ്റർ മുഹമ്മദ് നാസിഫ്, മാസ്റ്റർ നബീൽ ,മാസ്റ്റർ റമീസ്,മാസ്റ്റർ മാസിന് , മാസ്റ്റർ അദ്‌നാൻ , മാസ്റ്റർ മുഹമ്മദ് മിഷാൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു.