- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ ഉപയോഗം വിലക്കി; യുപിയിൽ അദ്ധ്യാപകന് വിദ്യാർത്ഥികളുടെ മർദനം
ഗോരഖ്പൂർ : ക്ലാസ് മുറിയിൽ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കിയ അദ്ധ്യാപകനെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബുധനാഴ്ചയാണ് സംഭവം.
ഗോരഖ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മർദനമേറ്റത്. ക്ലാസ് മുറിയിൽ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കിയതിന് പിന്നാലെ കറുത്ത തുണികൊണ്ട് അദ്ധ്യാപകന്റെ മുഖം മൂടിയ ശേഷം ഒമ്പതാം ക്ലാസുകാരനും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്ന് മർദിക്കുകയായിരുന്നു. അദ്ധ്യാപകനെ വിദ്യാർത്ഥികൾ മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
വാസിഖിന്റെ പരാതിയിൽ ഒമ്പതാം ക്ലാസുകാരനെതിരെയും മറ്റ് രണ്ട് വിദ്യാർത്ഥികൾക്കെതിരെയും വധശ്രമത്തിന് പൊലീസ് കേസെടുത്തു. ഒമ്പതാം വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വിദ്യാർത്ഥിയെ ജുവനെയിൽ ഹോമിലേക്ക് മാറ്റി. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുയൊണെന്ന് പെലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ