- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ്ടു ഫലത്തിൽ മൂന്നുവിഷയത്തിൽ പരാജയപ്പെട്ടു; പിന്നാലെ ആത്മഹത്യ ചെയ്ത് വിദ്യാർത്ഥിനി; മരിച്ചത് ഇരിങ്ങാലക്കുട സ്വദേശിനിയായ വിദ്യാർത്ഥിനി
തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമൽക്കാട് പൊട്ടത്ത്പറമ്പിൽ മുജീബിന്റെ മകൾ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കൽപറമ്പ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോൾ മൂന്ന് വിഷയങ്ങളിൽ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനം വിദ്യാർത്ഥികളാണ് വിജയം നേടിയത്. വൊക്കേഷനൽ ഹയർ സെക്കണ്ടറിയിൽ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയ ശതമാനം മുൻവർഷത്തെക്കാൾ കുറഞ്ഞു. വിദ്യാർത്ഥികൾ ഏറ്റവും അധികം പരാതിപ്പെട്ടതും ഉത്തര സൂചിക വിവാദമുണ്ടാകുകയും ചെയ്ത കെമിസിട്രി അടക്കമുള്ള വിഷയങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് വിജയ ശതമാനം.
മറുനാടന് മലയാളി ബ്യൂറോ