ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടെ ശേഷം ആത്മഹത്യ ചെയ്യുന്ന യുവതിയുവാക്കളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചു വരികയാണ്. ഏറ്റവും ഒടുവിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം എൻജിനീയറിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. അവസാന വർഷ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയായ മോണിക്കയാണ് ആത്മഹത്യ ചെയ്തത്. 21 വയസ്സായിരുന്നു.

ജീവിതത്തിൽ സന്തോഷിക്കാൻ തനിക്ക് പേടിയാണെന്ന് പറഞ്ഞു കൊണ്ടാണ് മോണിക്കയുടെ ആത്മഹത്യാ കുറിപ്പ്. എനിക്കിപ്പോൾ ജീവിതത്തിൽ സന്തോഷിക്കാൻ പേടിയാകുന്നു. ഞാൻ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആരും ആഗ്രഹിക്കുന്നില്ല, ജീവിതത്തിലെ എല്ലാ നിമിഷങ്ങളും മോശമായി കൊണ്ടിരിക്കുകയാണ്.

ജീവിതത്തിൽ നിന്നും ഈ കയപ്പേറിയ പാഠങ്ങൾ പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് താൻ ഇതിൽ നിന്നും പുറത്ത് കടക്കുകയാണെന്നായിരുന്നു പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്.

അമ്മയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് പെൺകുട്ടി ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്തതെന്നാണ് സൂചന. വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.