- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയിതാക്കളായ സഹപാഠികൾ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു; കാര്യം വീട്ടിൽ അറിയിക്കുമെന്ന് ഭയന്ന കൂട്ടുകാരിയും സുഹൃത്തുക്കളും വാട്സ് ആപ്പിലൂടെയും ഫോൺ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്തി; മുക്കാട്ടുകരയിലെ കോളേജ് വിദ്യാർത്ഥിനി അനഘ ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന്; പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തൃശൂർ: സഹപാഠികളുടെ പ്രണയത്തെ എതിർത്തതിന്റെ പേരിൽ ഭീഷണി നേരിട്ട വിദ്യാർത്ഥിനി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തൻപുരയ്ക്കൽ പരേതനായ ബാലന്റെ മകൾ അനഘ(18)യാണു കൂട്ടാലയിലെ അമ്മവീട്ടിൽ തൂങ്ങിമരിച്ചത്. തലേന്ന് അമ്മയും അനുജത്തിയുമൊത്ത് വിഷു ആഘോഷിക്കാൻ വിരുന്നിനെത്തിയതായിരുന്നു. അവർ പിറ്റേദിവസം വീട്ടിലേക്കു തിരിച്ചു പോയിട്ടും അനഘ അമ്മവീട്ടിൽ തങ്ങുകയായിരുന്നു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് മുക്കാട്ടുകരയിലെ വീട്ടിൽനിന്നു കണ്ടെത്തി. സുഹൃത്തുക്കളിൽ നിന്നും നേരിട്ട മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന സഹപാഠികളായ രണ്ടു പെൺകുട്ടികളുടെയും ഒരു ആൺകുട്ടിയുടെയും പേർ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന വിവരം മൊെബെൽ ഫോണിന്റെ വോയ്സ് റെക്കോഡറിൽ രേഖപ്പെടുത്തുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വടൂക്കര ശ്മ
തൃശൂർ: സഹപാഠികളുടെ പ്രണയത്തെ എതിർത്തതിന്റെ പേരിൽ ഭീഷണി നേരിട്ട വിദ്യാർത്ഥിനി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തൻപുരയ്ക്കൽ പരേതനായ ബാലന്റെ മകൾ അനഘ(18)യാണു കൂട്ടാലയിലെ അമ്മവീട്ടിൽ തൂങ്ങിമരിച്ചത്. തലേന്ന് അമ്മയും അനുജത്തിയുമൊത്ത് വിഷു ആഘോഷിക്കാൻ വിരുന്നിനെത്തിയതായിരുന്നു. അവർ പിറ്റേദിവസം വീട്ടിലേക്കു തിരിച്ചു പോയിട്ടും അനഘ അമ്മവീട്ടിൽ തങ്ങുകയായിരുന്നു.
വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് മുക്കാട്ടുകരയിലെ വീട്ടിൽനിന്നു കണ്ടെത്തി. സുഹൃത്തുക്കളിൽ നിന്നും നേരിട്ട മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന സഹപാഠികളായ രണ്ടു പെൺകുട്ടികളുടെയും ഒരു ആൺകുട്ടിയുടെയും പേർ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന വിവരം മൊെബെൽ ഫോണിന്റെ വോയ്സ് റെക്കോഡറിൽ രേഖപ്പെടുത്തുകയും ചെയ്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വടൂക്കര ശ്മശാനത്തിൽ സംസ്‌കരിക്കും. തൃശൂർ ചെമ്പൂക്കാവിൽ അക്കൗണ്ടൻസി കോഴ്സ് പഠിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് അനഘ. ഒപ്പം പഠിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും അടുപ്പത്തിലായിരുന്നു. ഇത് എതിർത്തതും ആൺകുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് പെൺകുട്ടിയോട് മോശമായി സംസാരിച്ചതുമാണ് അനഘയോട് െവെരാഗ്യമുണ്ടാകാൻ കാരണം. ഇതിന്റെ പേരിൽ ഇവർ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
പ്രണയത്തിലായിരുന്ന സഹപാഠികൾ രജിസ്റ്റർ വിവാഹംചെയ്യാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം പെൺകുട്ടിയുടെ വീട്ടിൽ അറിയിക്കുമെന്നും അനഘ സൂചിപ്പിച്ചിരുന്നു. മൃതദേഹം തഹസിൽദാർ ഇൻക്വസ്റ്റ് നടത്തിയശേഷമാണ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ, മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു.
സുഹൃത്തിന്റെ പ്രണയം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്നതോടെ നഘ മറ്റ് വിദ്യാർത്ഥികളിൽ നിന്നും മാനസിക പീഡനം നേരിടേണ്ടി വന്നെന്നാണ് സൂചന. സുഹൃത്തിന്റെ കാമുകൻ സംഘം ചേർന്ന് എത്തി പലപ്പോഴും അനഘയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ഇക്കാര്യം അനഘ വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. മാനസിക പീഡനം രൂക്ഷമായതോടെ ഇനി കോളജിലേക്ക് പോകുന്നില്ലെന്ന് അനുജത്തിയോട് അനഘ വൃക്തമാക്കി. ഇതിന് പിന്നാലെയാണ് അനഘയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെ മറ്റ് വിദ്യാർത്ഥികൾ കാരണമാണ് താൻ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് അറിഞ്ഞിട്ടും പ്രതികരിക്കാൻ കോളേജ് അധികൃതർ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിൽ അനഘയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് മരണകാരണമെന്നു ബന്ധുക്കളും ആരോപിക്കുന്നു. പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.