നിലമ്പൂർ: നിലമ്പൂർ പോത്തുകല്ല് വെളുമ്പിയംപാടത്ത് ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥി ചാലിയാറിൽ ഒഴുക്കിൽപ്പെട്ടു മരിച്ചു. കോടാലിപൊയിൽ വെറ്റില കൊല്ലി കൊമ്പൻ തൊടിക അസീസിന്റെ മകൻ ആദിൽ ആണ് മരിച്ചത്. ചാലിയാർ പുഴയോരത്ത് വെളുമ്പിയംപാടത്ത് വിവാഹ വീടിനു ചേർന്നുള്ള സ്ഥലത്താണ് അപകടം നടന്നത്.

സുഹൃത്തുക്കൾ കൂടെ ഉണ്ടായിരുന്നങ്കിലും അപകടം നടന്നത് അവരുടെ ശ്രദ്ധയിൽപെട്ടില്ലായിരുന്നു. വിവാഹ വീടുകളിലെ ആളുകൾ ഉടനെ സ്ഥലത്തത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെടുത്ത് ആശുപത്രിയിലത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.