ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് ആലപ്പുഴയിൽ വിദ്യാർത്ഥി മരിച്ചു.ആലപ്പുഴ തലവടി ചൂട്ടുമാലിൽ എൽ.പി.സ്‌കൂളിലാണ് ദാരുണമായ സംഭവം. രണ്ടാം ക്ലാസ് വിദ്യാർത്ഥി സെബാസ്റ്റ്യൻ ആണ് മരിച്ചത്. സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. സെബാസ്റ്റ്യൻ ഇന്റർവെൽ സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടം സംഭവിച്ചത്.

ബെൻസണാണ് സെബാസ്റ്റ്യന്റെ പിതാവ്. മാതാവ്: ആൻസമ്മ.