- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടു പിന്നിൽ നിന്നു പൊലീസ് ഹോൺ മുഴക്കി; നിയന്ത്രണംവിട്ട സ്‌കൂട്ടറിൽ നിന്നു വീണ് ബാലിക മരിച്ചു
കോട്ടയം: തൊട്ടു പിന്നിൽ നിന്നും പൊലീസ് വാഹനം ഹോൺ മുഴക്കിയതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ് ബാലിക മരിച്ചു. പങ്ങട ആനുവേലി എസ്.എൻ.ഡി.പി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായ പ്രസാദമൂട്ടിനുശേഷം കലശക്കുടങ്ങളുമായി ബന്ധുവിനൊപ്പം വീട്ടിലേക്കു മടങ്ങിയ പങ്ങട വെട്ടിക്കോട്ട് അനിയൻകുഞ്ഞിന്റെ മകൾ അഞ്ജന(മോളമ്മ-14)യാണു ദാരുണമായി മരിച്ചത്. കലശക്കുടങ്ങൾ കൈവശമുള്ളതിനാൽ കുട്ടിക്കു പിടിച്ചിരിക്കാൻ കഴിയാത്തതും ദുരന്തകാരണമായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിന് ആനുവേലി-കൊച്ചുവേലിപ്പടി റോഡിലായിരുന്നു അപകടം. പിന്നാലെ വന്ന പൊലീസ് വാഹനം ഹോൺ അടിച്ചപ്പോൾ ധൃതിയിൽ സ്‌കൂട്ടർ വെട്ടിച്ചു. ഇതോടെ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന അഞ്ജന പിന്നോട്ടു മറിഞ്ഞ് റോഡിൽ തലയടിച്ചു വീഴുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് വാഹനത്തിൽതന്നെ അഞ്ജനയെ പാമ്പാടി താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃത
കോട്ടയം: തൊട്ടു പിന്നിൽ നിന്നും പൊലീസ് വാഹനം ഹോൺ മുഴക്കിയതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണ് ബാലിക മരിച്ചു. പങ്ങട ആനുവേലി എസ്.എൻ.ഡി.പി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായ പ്രസാദമൂട്ടിനുശേഷം കലശക്കുടങ്ങളുമായി ബന്ധുവിനൊപ്പം വീട്ടിലേക്കു മടങ്ങിയ പങ്ങട വെട്ടിക്കോട്ട് അനിയൻകുഞ്ഞിന്റെ മകൾ അഞ്ജന(മോളമ്മ-14)യാണു ദാരുണമായി മരിച്ചത്.
കലശക്കുടങ്ങൾ കൈവശമുള്ളതിനാൽ കുട്ടിക്കു പിടിച്ചിരിക്കാൻ കഴിയാത്തതും ദുരന്തകാരണമായി. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിന് ആനുവേലി-കൊച്ചുവേലിപ്പടി റോഡിലായിരുന്നു അപകടം. പിന്നാലെ വന്ന പൊലീസ് വാഹനം ഹോൺ അടിച്ചപ്പോൾ ധൃതിയിൽ സ്‌കൂട്ടർ വെട്ടിച്ചു. ഇതോടെ സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന അഞ്ജന പിന്നോട്ടു മറിഞ്ഞ് റോഡിൽ തലയടിച്ചു വീഴുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് വാഹനത്തിൽതന്നെ അഞ്ജനയെ പാമ്പാടി താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെനിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. പാമ്പാടി ശിവദർശന പബ്ലിക് സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജന. മാതാവ്: മിനി. സഹോദരൻ: ആദർശ്.