കോഴിക്കോട്: രക്ഷിതാക്കളുടെ അനുമതിയില്ലാതെ മിശ്ര വിവാഹം ചെയ്തവരൊന്നും ഇവിടെ പഠിക്കാൻ വരേണ്ട. ഇത് കോളേജ് നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിനാൽ കോഴിക്കോട് എംഇഎസ് വനിതാ കോളേജിൽ വിദ്യാർത്ഥിനിക്ക് പഠന നിഷേധം. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി മാവൂർ സ്വദേശിനി നീരജയോടാണ് ഇനി മുതൽ കോളജിൽ വരേണ്ടെന്ന് അധികൃതർ അറിയിച്ചത്.

രക്ഷിതാക്കളറിയാതെ വിവാഹം ചെയ്യുന്നത് കോളജ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് വെസ് പ്രിൻസിപ്പൽ അറിയിച്ചതായി നീരജ പറഞ്ഞു. ഒരാഴ്ച മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസുമായി നീരജയുടെ വിവാഹം നടന്നത്. ഇരുവരും കോളജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിൻസിപ്പലിനെ കാണാൻ ശ്രമിച്ചപ്പോഴാണ് സംഭവം അറിയുന്നത്. പ്രിൻസിപ്പൽ ബി സീതാലക്ഷ്മിയോട് സംസാരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടപ്പോൾ യൂണിവേഴ്‌സിറ്റിയിൽ പോയി വാങ്ങാൻ വൈസ്പ്രിൻസിപ്പാൽ നിർദ്ദേശിച്ചതായും നീരജ പറഞ്ഞു.

മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം ചെയ്തവരെ ഇവിടെ അംഗീകരിക്കാനാവില്ലെന്നാണ് വൈസ് പ്രിൻസിപ്പൽ കാരണം പറഞ്ഞത്. പ്രിൻസിപ്പളെ കാണണം എന്ന് ഇരുവരും ആവശ്യപ്പെട്ടപ്പോൾ അങ്ങനെയൊരു കുട്ടിയെ പ്രിൻസിപ്പളിന് കാണേണ്ടെന്നാണ് വൈസ് പ്രിൻസിപ്പൽ തങ്ങളെ അറിയിച്ചതെന്ന് മുഹമ്മദ് റമീസും നീരജയും പറഞ്ഞു. കുട്ടിയെ കോളേജിൽ കയറ്റുന്നില്ലെങ്കിൽ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിൻസിപ്പാളിന്റെ പ്രതികരണമെന്നും എത്ര ആവശ്യപ്പെട്ടിട്ടും നീരജയോടും റമീസിനോടും സംസാരിക്കാൻ പോലും കോളേജ് പ്രിൻസിപ്പളായ ബി സീതാലക്ഷ്മി തയ്യാറായില്ലെന്നും ഇരുവരും പറയുന്നു.

'മാതാപിതാക്കളുടെ അനുവാദമില്ലാതെ മിശ്രവിവാഹം ചെയ്തയാളെ കോളേജിൽ കയറ്റില്ലെന്നും. അത് കോളേജിന് മോശമാണെന്നുമാണ് വൈസ് പ്രിൻസിപ്പൽ അറിയിച്ചത്. ഇവിടെ തന്നെ പഠിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമില്ലെന്നും. പക്ഷെ പുറത്താക്കാനുള്ള കാരണം എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ അങ്ങിനെയൊരു പോളിസി ഇവിടെയില്ലെന്നായിരുന്നു മറുപടി. സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടപ്പോൾ അത് ഇവിടെയില്ലെന്നും കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും വാങ്ങിക്കൊള്ളു എന്നായിരുന്നു പ്രതികരണം. വളരെ പുച്ഛത്തോടെയാണ് അവർ തങ്ങളോട് പെരുമാറിയതെന്നും ഇരുവരും പറഞ്ഞു. ഇതായാലും സംഭവം സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.

റമീസിനും നീരജയ്ക്കും ഒന്നിച്ച് ജീവിക്കാൻ കോഴിക്കോട് കുന്ദമംഗലം കോടതി അനുമതി നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്താനാണ് നീരജയുടെ തീരുമാനം. അസഹിഷ്ണുതാ രാഷ്ട്രീയമാണ് ഇവിടെ നിറയുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂർ സ്വദേശിനി നീരജയും രജിസ്റ്റർ വിവാഹം ചെയ്തത്. വിവാഹ നടപടികൾക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജിൽ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസിൽ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും റമീലും ഇന്ന് കോളേജിലെത്തിയത്. പ്രിൻസിപ്പൾ ഇല്ലാതിരുന്നതിനാൽ വൈസ് പ്രിൻസിപ്പളെ കണ്ടാണ് കാര്യങ്ങൾ പറഞ്ഞത്. തുടർന്നാണ് നീരജയെ കോളേജിൽ തിരികെ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന നിലപാടെടുത്തത്. അപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായത്.

എന്നാൽ നീരജ തുടർച്ചയായി പത്ത് ദിവസം ലീവെടുത്തതിനാൽ രക്ഷിതാവ് നേരിട്ട് വരികയോ അവധി അപേക്ഷ തരികയോ ചെയ്യണമെന്ന് വൈസ് പ്രിൻസിപ്പലിന്റെ നിലപാട്. വീട്ടുകാരുടെ അനുമതി ഇല്ലാതെ വിവാഹം ചെയ്തതിനാൽ ക്ലാസിൽ കയറ്റണമെങ്കിൽ രക്ഷിതാക്കളുടെ അനുമതി തേടണമെന്നും ഇതിന് ഒരാഴ്ച സമയം വേണമെന്ന കാര്യം നീരജയെ അറിയിച്ചെന്നും വൈസ് പ്രിൻസിപ്പാൽ തുറന്നു സമ്മതിക്കുന്നു. അതായത് കുട്ടിയുടെ രക്ഷിതാവായി മാതാപിതാക്കളെ മാത്രമേ അംഗീകരിക്കൂ എന്നാണ് നിലപാട്. ഔദ്യോഗികമായി കോളേജിലെ രേഖകൾ പ്രകരാമാണിതെനി്‌നും കോളേജ് വിശദീകരിക്കുന്നു.