- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജിന്റെ നടപടി അനീതി; വിദ്യാഭ്യാസം തുടരാനായി നിയമപോരാട്ടത്തിന് നീരജ; വ്യാജ ആരോപണമെന്ന് കോളേജും; മിശ്രവിവാഹത്തിലെ പഠന നിഷേധം കോഴിക്കോട് എംഇഎസ് കോളേജിന് തലവേദനയാകും
കോഴിക്കോട്: രക്ഷിതാക്കളുടെ അനുമതിയില്ലാതെ മിശ്ര വിവാഹം ചെയ്തതിന് കോളേജിൽ നിന്ന് പുറത്താക്കിയ നടപടി അനീതിയാണെന്ന് നീരജ. വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്തുമെന്ന് നീരജ വ്യക്തമാക്കി. അതിനിടെ അനധികൃത അവധിയെടുക്കലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് കോളേജിന്റെ നിലപാട്. കോളേജിനെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തുന്നതും പരിധി വിടുന്നത
കോഴിക്കോട്: രക്ഷിതാക്കളുടെ അനുമതിയില്ലാതെ മിശ്ര വിവാഹം ചെയ്തതിന് കോളേജിൽ നിന്ന് പുറത്താക്കിയ നടപടി അനീതിയാണെന്ന് നീരജ. വിദ്യാഭ്യാസം തുടരാനായി പോരാട്ടം നടത്തുമെന്ന് നീരജ വ്യക്തമാക്കി. അതിനിടെ അനധികൃത അവധിയെടുക്കലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് കോളേജിന്റെ നിലപാട്. കോളേജിനെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തുന്നതും പരിധി വിടുന്നതായാണ് അവരുടെ പക്ഷം. ഇതോടെ കോഴിക്കോട് എംഇഎസ് വനിതാ കോളേജിലെ പുറത്താക്കൽ വിവാദം പുതിയ തലത്തിലെത്തുകയാണ്.
നീരജ ഒൻപത് ദിവസം അനുവാദമില്ലാതെ അവധിയെടുത്തെന്നും അതിനാൽ രക്ഷിതാവിനെ കൂട്ടി വന്നാലേ കഌസിൽ ഇരിക്കാൻ അനുവദിക്കൂ എന്നാണ് പറഞ്ഞതെന്നും കോളേജ് അധികൃതർ വ്യക്തമാക്കുന്നു. നീരജയുടെ പേർ രജിസ്റ്ററിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും എം ഇ എസ് വനിത കോളേജ് അധികൃതർ വിശദീകരിച്ചു മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് കോളേജ് അധികൃതർ വിലക്ക് ഏർപ്പെടുത്തിയതായി പരാതി പുതിയ തലത്തിലേക്ക് കടക്കുകയാണ്.
കോഴിക്കോട് നടക്കാവ് എം.ഇ.എസ് വിമൺസ് കോളേജിലെ നീരജ എന്ന വിദ്യാർത്ഥിനിയാണ് പരാതിക്കാരി. അന്യ മതക്കാരനായ മുഹമ്മദ് റമീസിനെയാണ് നീരജ വിവാഹം ചെയ്തത്. ഇരു വീട്ടുകാരുടേയും സമ്മതമില്ലാതെയായിരുന്നു വിവാഹം നടന്നത്. എം ഇ എസ് വനിത കോളേജിലെ ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ് നീരജ. വിവാഹ ശേഷം ഭർത്താവ് റമീസുമൊത്ത് നീരജ കോളേജിലെത്തി. എന്നാൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ മിശ്ര വിവാഹം ചെയ്തതിനാൽ ഇനി കോളേജിൽ വരേണ്ടെന്ന് കോളേജിലെ വൈസ് പ്രിൻസിപ്പാൾ അറിയിച്ചെന്ന് നീരജ പറയുന്നു.
മിശ്രവിവാഹം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് എംഇഎസ് വനിതാ കോളേജിാണ് വിദ്യാർത്ഥിനിക്ക് വിലക്ക്. നടക്കാവ് എംഇഎസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി മാവൂർ സ്വദേശിനി നീരജയോടാണ് ഇനി മുതൽ കോളജിൽ വരേണ്ടെന്ന് അധികൃതർ അറിയിച്ചത്. കോളജിലെത്തി അവധിക്കാര്യം സംസാരിക്കാനായി പ്രിൻസിപ്പലിനെ കാണാൻ ശ്രമിച്ചപ്പോഴാണ് കോളജിൽ പഠനം തുടരാൻ കഴിയില്ലെന്ന് വൈസ് പ്രിൻസിപ്പൾ പറഞ്ഞതെന്നാണ് നീരജ ആരോപിക്കുന്നത്. പ്രിൻസിപ്പൽ ബി സീതാലക്ഷ്മിയോട് സംസാരിക്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല.
സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടപ്പോൾ യൂണിവേഴ്‌സിറ്റിയിൽ പോയി വാങ്ങാൻ വൈസ്പ്രിൻസിപ്പാൽ നിർദ്ദേശിച്ചതായും നീരജ പറഞ്ഞു. റമീസിനും നീരജയ്ക്കും ഒന്നിച്ച് ജീവിക്കാൻ കോഴിക്കോട് കുന്ദമംഗലം കോടതി അനുമതി നല്കിയിട്ടുണ്ട്.