മൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് വൈറലാക്കാൻ എന്ത് കണ്ണില്ലാത്ത ക്രൂരതയും ചെയ്യുമെന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ് പുതു തലമുറ. അവർ ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് തിരിച്ചറിയാൻ പോലും അവർ ശ്രമിക്കുന്നില്ല. മറ്റുള്ളവരെ വേദനിപ്പിച്ച് രസിക്കുന്ന അവർ എന്താണ് കാട്ടിക്കൂട്ടുന്നതെന്നോ അത് മറ്റുള്ളവരുടെ ശരീരത്തെയും മനസ്സിനെയും എത്രമാത്രം വേദനിപ്പിക്കുന്നോ എന്നൊന്നും ചിന്തിക്കുന്നു പോലും ഇല്ല.

എറണാകുളത്തെ മാനസിക രോഗിയായ സ്ത്രീയെ കെട്ടിയിട്ട് പീഡിപ്പിച്ചിട്ടും അട്ടപ്പാടിയിലെ മധുവിനെ കെട്ടിയിട്ട് തല്ലിച്ചതച്ച് ഒപ്പം നിന്ന് സെൽഫി എടുത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടും കേരളത്തിന് ഇത്തരം കാടത്തങ്ങൾക്ക് മേലുള്ള കൊതി തീരുന്നില്ല. മധുവിനെ തല്ലിക്കൊന്നതിന്റെ അലയൊലികൾ ഒഴിയുന്നതിന് മുമ്പ് ഇത്തവണ പീഡനത്തിനിരയായിരിക്കുന്നത് ഒരു കോളേജ് വിദ്യാർത്ഥിയാണ്. പിറന്നാൾ ആഘോഷത്തിന്റെ പേരിൽ കൈകൾ പോസ്റ്റിനോട് ചേർത്ത് കെട്ടിയിട്ട ശേഷം അനങ്ങാൻ പോലും ആവാത്ത രീതിയിൽ നിർത്തി സഹപാഠികളായ വിദ്യാർത്ഥികൾ ഈ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നത്.

ആരും തലയിൽ കൈവെച്ചു പോകുന്ന കാടത്തരങ്ങളാണ് ഈ കുട്ടികൾ വീഡിയോ ആക്കാൻ വേണ്ടി സഹപാഠിയോട് കാട്ടിക്കൂട്ടുന്നത്. തൊടുപുഴ അൽ-അഹ്‌സർ കോളേജിൽ നിന്നാണ് കുട്ടികളുടെ കണ്ണില്ലാത്ത ക്രൂരതയുടെ പുതിയ മുഖത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സഹപാഠിയായ യുവാവിന്റെ കൈകൾ പുറകോട്ട് ബന്ധിച്ച് പോസ്്റ്റിൽ കെട്ടിയിട്ടു. സ

പോസ്റ്റിൽ ബന്ധിക്കപ്പെട്ട നിലയിൽ കിടക്കുന്ന കുട്ടിയെ ചുറ്റും കൂടിയിരിക്കുന്ന സഹപാഠികളുടെ ക്രൂരപീഡനത്തിൽ മനംനൊന്ത് ഒരക്ഷരം പോലും മറുത്ത് പറയാനാകാതെ തലതാഴ്‌ത്തി കിടക്കുകയാണ്. എല്ലാവരും ചേർന്ന് അവന്റെ ശരീരത്തിലേക്ക് പല തരത്തിലുള്ള ദ്രാവകങ്ങൾ കുപ്പികളിൽ കലക്കി ഒഴിക്കുന്നത് കാണാം. കണ്ണിലേക്ക് ഈ ദ്രാവകം വീഴുമ്പോൾ കൈകൊണ്ട് ഒന്ന് തൂക്കാൻ പോലും ആവാത്ത ആ കുട്ടി തല ഒന്ന് മുകളിലേക്ക് ഉയർത്തുക പോലും ചെയ്യാതെ നിസ്സഹാനയി കിടക്കുകയാണ്. അപ്പോഴും സന്തോഷത്തോടെ ഈ വിദ്യാർത്ഥികൾ കൂക്കി വിളിക്കുന്നത് കാണാം.

പല നിറത്തിലുള്ള വർണ്ണ പൊടുികൾ മുഖത്തും തലയിലും ഷർട്ടിനകത്തും വരെ വിതറി. ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്നാണ് ഈ ക്രൂരത അഴിച്ചു വിട്ടത്. വർണ്ണപ്പൊടികൾ ശരീരം മുഴുവൻ വിതറിയതിന് പിന്നാലെ മറ്റൊരുത്തൻ കുപ്പിയിൽ കലക്കിയ ചാണക വെള്ളം വരെ ഒഴിക്കുന്നത് കാണാം. അപ്പോൾ മറ്റൊരാൾ അത അവന്റെ മുഖത്തൊഴിക്കെടാ എന്നും പറയുന്നുണ്ട്. തുടർന്ന് ഈ വിദ്യാർത്ഥി ആ കുട്ടിയുടെ മുഖത്തേക്കും വായിലേക്കും വരെ ചാണക വെള്ളം അടിച്ച് ഒഴിക്കുന്നത് കാണാം. ഇത്രയൊക്കെ ക്രൂരമായി പീഡിപ്പിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാനാവാതെ പോസ്റ്റിൽ കെട്ടിയിട്ട കുട്ടി തല താഴേക്ക് കുനിച്ച് കിടക്കുകയാണ്. മറ്റുള്ളവർ അവനോട് തല പൊക്കട നിന്റെ മുഖം ഒന്ന് കാണട്ടേ എന്നു പറയുന്നതും കേൾ്ക്കാം.

പത്തിലധികം വിദ്യാർത്ഥികളെ വീഡിയോയിൽ കാണാം. ഇതിൽ ഒരാൾ മാത്രമാണ് ഇങ്ങനെ ഒന്നും ചെയ്യല്ലേടാ എന്ന് സഹപാഠികളോട് പറയുന്നത്. എന്നാൽ മറ്റാരും കാര്യമായി പ്രതികരിക്കാതെ ഈ ക്രൂര വിനോദത്തിൽ ഒപ്പം കൂടുകയായിരുന്നു.