- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയ്ക്ക് നല്ലകാലം വന്നെന്ന് ഉറപ്പിച്ച് ബ്രിട്ടീഷുകാർ; വിദ്യാഭ്യാസം തേടി വെള്ളക്കാർ ഇന്ത്യയിലേക്ക്; എക്‌സ്‌ചേഞ്ച് പദ്ധതിയൊരുക്കി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ
കവൻട്രി : കാലം മാറി കഥ മാറി എന്ന സിനിമയുടെ തലക്കെട്ട് പോലെയാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. മോദി ഇടയ്ക്കിടെ നല്ല കാലം വന്നു എന്ന് പറയുമ്പോൾ പുച്ഛത്തോടെ കണ്ടവർക്കും ഈ വാർത്ത അല്പം അവിശ്വസനീയം ആയേക്കാം. എന്നാൽ നല്ല കാലം വന്നു എന്ന് ഇന്ത്യക്കാർക്ക് തോന്നി തുടങ്ങും മുന്നേ ബ്രിട്ടീഷുകാർ ഉൾപ്പെടെ വിദേശികൾക്ക് തോന്നി തുടങ്ങിയിരിക്കുന്
കവൻട്രി : കാലം മാറി കഥ മാറി എന്ന സിനിമയുടെ തലക്കെട്ട് പോലെയാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. മോദി ഇടയ്ക്കിടെ നല്ല കാലം വന്നു എന്ന് പറയുമ്പോൾ പുച്ഛത്തോടെ കണ്ടവർക്കും ഈ വാർത്ത അല്പം അവിശ്വസനീയം ആയേക്കാം. എന്നാൽ നല്ല കാലം വന്നു എന്ന് ഇന്ത്യക്കാർക്ക് തോന്നി തുടങ്ങും മുന്നേ ബ്രിട്ടീഷുകാർ ഉൾപ്പെടെ വിദേശികൾക്ക് തോന്നി തുടങ്ങിയിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ വർത്തമാനം സൂചിപ്പിക്കുന്നത്.
അതും മോദിയുടെ സ്വന്തം നാട് തേടിയാണ് ഇവരിൽ പലരും എത്തുന്നതും എന്നത് കൂടുതൽ കൗതുകകരം ആയി മാറുകയാണ്. ഇതിനു വ്യക്തമായ കാരണവും ഉണ്ട്. പ്രത്യേകിച്ചും ഇന്ത്യ എന്ന് കേൾക്കുമ്പോൾ പൊടി നിറഞ്ഞ നിരത്തുകളും ഭിക്ഷ യാചിക്കുന്ന കുട്ടികളും മാത്രം കേട്ട് പരിചയിച്ചിരുന്ന പുതു തലമുറയാണ് ഇന്ത്യയെ ഇഷ്ട്‌പ്പെട്ടു തുടങ്ങിയിരിക്കുന്നത് എന്നാണ് കൂടുതൽ ആശ്ചര്യം പകരുന്നത്. മുൻപ് ഉന്നത വിദ്യാഭ്യാസം തേടി ഇന്ത്യയില നിന്നും പതിനായിരങ്ങൾ ബ്രിട്ടനിലേക്ക് ഒഴുകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ബ്രിട്ടനിൽ നിന്നും ആയിരങ്ങൾ ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിലേക്ക് പറക്കുകയാണ്. ഉന്നത വിദ്യഭ്യാസത്തിനു മാത്രമല്ല സ്‌കൂൾ പഠനത്തിനു പോലും കുട്ടികൾ ഇന്ത്യയെ തേടുന്നു എന്നതാണ് മറ്റൊരു കൗതുകം.
കടുത്ത കുടിയേറ്റ നിയമങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് എത്തിയിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 50 % പേരുടെ കുറവുണ്ടായി എന്ന വാർത്തക്ക് പിന്നാലെ ബ്രിട്ടീഷ് വിദ്യാഭാസ രംഗത്തിനു മറ്റൊരു വാർത്തയാവുകയാണ് ബ്രിട്ടീഷ് വിദ്യാർത്ഥികളുടെ പുതിയ ഇന്ത്യാ പ്രേമം. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ ഭയത്തോടെയാണ് ഈ വാർത്തയെ കാണുന്നത്. അനേകം യൂണിവേഴ്‌സിറ്റികാണ് ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളെ ആശ്രയിച്ച് പിടിച്ച് നില്ക്കുന്നത്. അത് കൈ വിട്ട് പോകാതിരിക്കാൻ ഇന്ത്യൻ യൂണിവേഴ്‌സിറ്റികളുമായി ടൈഅപ്പ് നടത്താനോ എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടത്താനോ ഒക്കെ ഇവർ മത്സരം ആരംഭിച്ച് കഴിഞ്ഞു. പ്രതിവർഷം അനേക മില്യൻ പൗണ്ടിന്റെ വരുമാന നഷ്ടം കൂടി സർക്കാരിന് ഇതോടെ ബാധ്യതയായി മാറും എന്നത് മറ്റൊരു വസ്തുത. ഇതൊക്കെ കണക്കിലെടുത്ത് കുടിയേറ്റ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് വിസ നിയന്ത്രണങ്ങൾ അടക്കം അടിമുടി മാറ്റം വരുത്താൻ ഉള്ള സാധ്യതയും ബ്രിട്ടീഷ് സർക്കാർ തേടുകയാണ്.
മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചിരുന്ന കഥകൾക്ക് ഉപരിയായി സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾക്കിടയിൽ വൻ വളർച്ച സാദ്ധ്യതകൾ തേടുന്ന ഇന്ത്യൻ കഥകൾ എത്തി തുടങ്ങിയതോടെ ആഗോള വ്യാപകമായി ചെറുപ്പക്കാരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം കൂടി സൂചിപ്പികുന്നതാണ് ഇന്ത്യയില പഠനം നടത്താൻ ഉള്ള വ്യഗ്രത. ഇന്ത്യൻ യൂണിവേഴ്‌സിറ്റികളിൽ പഠനം നടത്താൻ 6000 വിദ്യാർത്ഥികളാണ് ഇപ്പോൾ താല്പര്യം പ്രകടിപ്പിചിരിക്കുന്നത്. ഇതിൽ കുറെ ഭാഗം പേർ ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് വിദ്യാർത്ഥികൾ ആയിരിക്കാം എന്ന് അനുമാനിക്കമെങ്കിലും തദ്ദേശീയ വിദ്യാർത്ഥികളും ഏറെയാണെന്ന് കണക്കിലെ വൻ വർധന തന്നെ തെളിയിക്കുന്നു.
വികസിത പാതയിലേക്ക് നീങ്ങുന്ന ഇന്ത്യയുടെ സാദ്ധ്യതകൾ അടുത്തറിയാൻ അടുത്ത 5 വർഷം കൊണ്ട് 25000 ബ്രിട്ടീഷ് വിദ്യാർത്ഥികൾ ഇന്ത്യയെ തേടി എത്തുന്ന ജനറേഷൻ യുകെ പദ്ധതിയുടെ ഭാഗം കൂടിയാണ് വിദ്യാർത്ഥികൾ കാണിക്കുന്ന താല്പര്യം. ഇന്ത്യയില സ്‌കൂൾ പഠനം നടത്താനുള്ള പദ്ധതിയിൽ വെറും 100 സീറ്റിനായി 400 വിദ്യാർത്ഥികൾ അപേക്ഷകരായി എത്തിയിരിക്കുന്നു എന്നത് ഈ വാർത്തയുടെ കൗതുകം പൂർത്തിയാക്കുകയാണ്. ഈ വിദ്യാർത്ഥിക്കൂട്ടത്തിൽ കുറെ പേർക്ക് ഡൽഹി സർ്ക്കാരിന്റെ കീഴിൽ സ്‌കിൽ വിദ്യാഭ്യാസ പദ്ധതിയിൽ ഇന്റൻഷിപ് ചെയ്യാനും അവസരം ലഭിക്കും. ഈ മാസം അവസാനം ആദ്യ ബാച്ചിൽ പെട്ട 500 ഓളം വിദ്യാർത്ഥികളാണ് ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എത്തുന്നത് . ഇവരെ പ്രധാനമായും അഞ്ചു യൂണിവേസിടികളിൽ ആകും പ്രവേശിപ്പിക്കുക. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂസ് ഓഫ് മാനേജ്‌മെന്റ്, അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂസ് ഓഫ സയൻസ്. ബാംഗ്ലൂർ , ഡെൽഹി യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ, നാഷണൽ ഇൻസ്റ്റിറ്റിയൂസ് ഓഫ് ഡിസൈൻ അഹമ്മദാബാദ് എന്നിവിടങ്ങിലെക്കാണ് ആദ്യ ബാച്ച് വിദ്യാർത്ഥികൾ എത്തുക.
ബ്രിട്ടനിലെ വിദ്യാർത്ഥി സമൂഹം ഇന്ത്യയെ കുറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത് എന്ന് ബ്രിട്ടീഷ് കൗൺസിൽ ഇന്ത്യ വിദ്യാഭ്യാസ വിഭാഗം തലവൻ റിച്ചാർഡ് ഇവരിറ്റ് പറയുന്നു. സാദ്ധ്യതകൾ തുറന്നിടുന്ന രാജ്യം എന്ന ഇമേജാണ് വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയെക്കുറിച്ചുള്ളത്. ഇതിനിടയിൽ എത്തുന്ന നെഗറ്റിവ് വാർത്തകൾ ഇവരെ ഒട്ടും ആലോസരപ്പെടുതുന്നതേ ഇല്ല. ലോകത്ത് എവിടെയും സംഭവിക്കാവുന്നത് ഇന്ത്യയിലും സംഭവിക്കുന്നു എന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അല്പം അസൗകര്യങ്ങൾ ഉണ്ടായേക്കാമെങ്കിലും പഠന ശേഷം തൊഴിൽ ലഭിക്കാതെ അലയുന്നതിലും എത്രയോ നല്ലതാണ് ഇഷ്ട്‌പ്പെട്ട കോഴ്‌സ് പഠിച്ചു ഇഷ്ടമുള്ള ജോലി ചെയ്യുക എന്ന സ്വാതന്ത്ര്യം അനുഭവിക്കാനുള്ള തൃഷ്ണ കൂടിയാണ് ഇവര പങ്കിടുന്നത്. ഈ വർഷം ആദ്യ ബാച്ചായി 500 പേർ എത്തുന്നതിനു പുറമേ അടുത്ത വർഷം 1000 പേരുടെ സംഘമായിരിക്കും ഇന്ത്യയെ തേടി എത്തുക. ഇപ്പോൾ ലഭ്യമായ 5 യൂണിവേഴ്‌സിറ്റികൾക്ക് പുറമേ അടുത്ത വർഷം ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് അവസരം നല്കുന്ന യൂണിവേഴ്‌സിടികളുടെ എണ്ണം 25 ആയി ഉയരുകയും ചെയ്യും.
ഇന്ത്യൻ സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഉള്ള അവസരമാണ് ഇന്റൻ്ഷിപ്പിന്റെ ഭാഗമായി പല ബ്രിട്ടീഷ് വിദ്യർത്ഥികളും തിരഞ്ഞെടുക്കുന്നത്. ഈ തൊഴിൽ പരിശീലനം ഭാവിയിൽ ബ്രിട്ടനിൽ തിരിച്ചെത്തുമ്പോൾ ഗുണകരമായി മാറും എന്നാണ് വിദ്യർത്ഥികളുടെ ചിന്ത. ഇപ്പോൾ തന്നെ അനേകം ബ്രിട്ടീഷ് വിദ്യാർത്ഥികൾ ഇത്തരം ഇന്റൻ്ഷിപ് പരിശീലന പദ്ധതിയിൽ പങ്കാളികളാണ് .ഇന്ത്യയിലെ 60 സ്‌കൂളുകളിലായി 100 വിദ്യാർത്ഥികളെ അയച്ചു ഇന്റൻഷിപ് നടത്താൻ ആണ് അധികൃതർ തയ്യാറെടുക്കുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി വിട്ടിറങ്ങുന്ന വിദ്യാർത്ഥികൾ ജോലി ചെയ്യാൻ ഒട്ടും പ്രാപ്തരല്ല എന്നതാണ് ഈ പ്രൊജക്റ്റിനു രൂപം നല്കാൻ കാരണം എന്ന് ഇവരിറ്റ് പറയുന്നു. അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന പരിശീലനം എതൊരാളിലും വലിയ മാറ്റം ഉണ്ടാക്കും എന്നത് ബ്രിട്ടീഷ്് വിദ്യർത്ഥികളെ പഠിപ്പിക്കുക കൂടിയാണ് ലക്ഷ്യം. നിലവിട്ട 20000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നും ബ്രിട്ടനെ തേടി എത്തുന്നു എന്ന് കണക്കുകൾ കാണിക്കുമ്പോൾ തിരിച്ചങ്ങോട്ടു പറയാൻ ഒന്നുമില്ലാതിരുന്ന കാലവും മാറുകയാണ്.