- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ്‌സ് ഇന്ത്യ ഗ്രാന്റ് ഹൈപ്പർ അണ്ടർ 17 ഫുട്‌ബോൾ ടൂർണമെന്റ്: റേജ് എഫ്‌സി ചാമ്പ്യന്മാർ
കുവൈത്ത് സിറ്റി: സ്റ്റുഡന്റ്‌സ് ഇന്ത്യ കുവൈത്ത്, ഗ്രാണ്റ്റ് ഹൈപ്പറുമായി സഹകരിച്ച് സംഘടിപ്പിച്ച അണ്ടർ 17 ഫുട്‌ബോൾ ടൂർണ്ണമെണ്റ്റിൽ റേജ് എഫ്.സി ടീം ജേതാക്കളായി. സെപ്റ്റ് കുവൈത്ത് ടീമിനെതിരെ നടന്ന ആവേശകരമായ ഫൈനൽ മൽസരത്തിൽ ഇരുടീമുകളും ഓരോ ഗോൾ നേടിസമനില പാലിച്ചതിനെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റേജ് എ
കുവൈത്ത് സിറ്റി: സ്റ്റുഡന്റ്‌സ് ഇന്ത്യ കുവൈത്ത്, ഗ്രാണ്റ്റ് ഹൈപ്പറുമായി സഹകരിച്ച് സംഘടിപ്പിച്ച അണ്ടർ 17 ഫുട്‌ബോൾ ടൂർണ്ണമെണ്റ്റിൽ റേജ് എഫ്.സി ടീം ജേതാക്കളായി. സെപ്റ്റ് കുവൈത്ത് ടീമിനെതിരെ നടന്ന ആവേശകരമായ ഫൈനൽ മൽസരത്തിൽ ഇരുടീമുകളും ഓരോ ഗോൾ നേടിസമനില പാലിച്ചതിനെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റേജ് എഫ്.സി കിരീടം ചൂടിയത്. സെമിഫൈനൽ മൽസരങ്ങളിൽ റേജ് എഫ്.സി പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ബി.എഫ്.സി ടീമിനെയും, സെപ്റ്റ് കുവൈത്ത് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ആർക്കൈൻസ് എഫ്.സിയെയും കീഴടക്കിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
മിശ്‌രിഫ് പബ്‌ളിക് അഥോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഗ്രൌണ്ടിൽ സംഘടിപ്പിച്ച ടൂർണ്ണമെണ്റ്റിൽ 14 ടീമുകൾ പങ്കെടുത്തു. ചാമ്പ്യന്മാരായ റേജ് എഫ്‌സി ടീം, ട്രോഫിയും കാഷ് അവാർഡും ഗ്രാണ്റ്റ് ഹൈപ്പർ റീജ്യണൽ ഡയരക്ടർ അയ്യൂബ് കേച്ചേരിയിൽ നിന്നും ഏറ്റുവാങ്ങി. റണ്ണേഴ്‌സ് അപ്പായ സെപ്റ്റ് കുവൈത്ത് ടീമിന് യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡണ്ട് റഫീഖ് ബാബു ട്രോഫി സമ്മാനിച്ചു.
ടൂർണ്ണമെന്റിലെ ടോപ് സ്‌കോറർക്കുള്ള ട്രോഫി റൈസിങ് സ്റ്റാർ ക്‌ളബിലെ ഇബ്രാഹിം കരസ്ഥമാക്കിയപ്പോൾ മികച്ച ഗോൾകീപ്പറായി ബി.എഫ്.സി ക്‌ളബിന്റെ കാർത്തിക് തെരെഞ്ഞെടുക്കപ്പെട്ടു. ഫൈനലിലെ മാൻ ഓഫ് ദ മാച്ചിനുള്ള ട്രോഫി സെപ്റ്റ് കുവൈത്തിന്റെ ക്യാപ്റ്റൻ അഖീൽ അബ്ദുറഹ്മാൻ കരസ്ഥമാക്കി. കെഫാക് പ്രസിഡണ്റ്റ് അബ്ദുല്ല കാദിരി, ഫൈസൽ വിന്നേഴ്‌സ്,അബ്ദുറസാഖ് നദ്‌വി, നജീബ് വി എസ് എന്നിവർ വ്യക്തിഗത ട്രോഫികൾ വിതരണം ചെയ്തു. റഫറിമാരായ ഷാജി, മൻസൂർ, മുനീർ, റബീഷ്, ഇബ്രാഹിം, നവാസ് എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.
ഉത്ഘാടന സെഷനിൽ സ്റ്റുഡണ്റ്റ്‌സ് ഇന്ത്യ പ്രസിഡണ്ട് ബാസിൽ ഹബീബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മുഹമ്മദ് മിഷാൽ സ്വാഗതം ആശംസിച്ചു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി പി.ടി, വൈസ് പ്രസിഡന്റ് നിസാർ കെ റഷീദ്, കായിക വിഭാഗം കൺവീനർ നൗഫൽ എം.എം, ട്രഷറർ സി.പി ഷാഹിദ് , എ.സി സാജിദ്, എന്നിവർ കായികതാരങ്ങളെ പരിചയപ്പെട്ടു.