- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി പെൺകുട്ടികളുടെ മരണത്തിൽ വിദ്യാർത്ഥി നേതാവ് ഉൾപ്പെടെ മൂന്നു പേർ നിരീക്ഷണത്തിൽ; തിരോധാന ദിവസം വിദ്യാർത്ഥി നേതാവ് എറണാകുളത്തും അങ്കമാലിയിലും ഉണ്ടായിരുന്നുവെന്നു സ്ഥിരീകരണം
പത്തനംതിട്ട: കോന്നിയിലെ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നേതാവ് ഉൾപ്പെടെ മൂന്നു പേർ നിരീക്ഷണത്തിൽ. പെൺകുട്ടികളെ കാണാതായ ദിവസം വിദ്യാർത്ഥി നേതാവ് എറണാകുളത്തും അങ്കമാലിയിലും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയച്ചു. മറ്റു
പത്തനംതിട്ട: കോന്നിയിലെ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നേതാവ് ഉൾപ്പെടെ മൂന്നു പേർ നിരീക്ഷണത്തിൽ. പെൺകുട്ടികളെ കാണാതായ ദിവസം വിദ്യാർത്ഥി നേതാവ് എറണാകുളത്തും അങ്കമാലിയിലും ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വിദ്യാർത്ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയച്ചു. മറ്റു രണ്ടുപേർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് യുവാക്കൾ പെൺകുട്ടികളുമായി നിരന്തരം സൗഹൃദം സ്ഥാപിച്ചിരുന്നത്. ഇതിലെ നമ്പറുകളും വിവരങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ചു വരികയാണ്. വീട്ടുകാരും സ്‌കൂൾ അധികൃതരും അറിയാതെ പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
പെൺകുട്ടികളുടെ തിരോധാന ദിവസം വിദ്യാർത്ഥി നേതാവ് എറണാകുളത്തും അങ്കമാലിയിലുമായി ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിനായി പോയതാണെന്നാണ് യുവാവ് നൽകിയിരിക്കുന്ന മൊഴി. ഇയാളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. കോന്നി പൊലീസ് സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന കർശന നിർദ്ദേശം ഇയാൾക്കു നൽകിയിട്ടുണ്ട്.
മറ്റു രണ്ടു യുവാക്കളുടെ വിവരങ്ങൾ ലഭിച്ചത് ഫേസ്‌ബുക്കിൽ നിന്നാണ്. ടാബ്‌ലെറ്റിലെയും ഫേസ്‌ബുക്കിലെയും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ പെൺകുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.