- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉൽസവ പറമ്പിൽ പോയ പത്താം ക്ലാസുകാരൻ വീട്ടിൽ മടങ്ങിയെത്തിയില്ല; നാട്ടുക്കാരും വീട്ടുകാരും കാടിളക്കി അന്വേഷിച്ചിട്ടും കണ്ടുകിട്ടിയില്ല; സുഹൃത്തിന്റെ ഫോൺ കോൾ കിട്ടിയശേഷം വീടു വിട്ടിറങ്ങിയ നിസാം ഉൽസവ പറമ്പിലെത്തിയില്ലെന്നും സൂചന; അനന്തുവിന്റെയും, മുഹസീന്റെയും ദുരനുഭവങ്ങൾ ഓർത്ത് ആധിയോടെ വീട്ടുകാർ
ആലപ്പുഴ : സുഹൃത്തിന്റെ ഫോൺവിളിക്കേട്ടാണ് ചേർത്തല പാണാവള്ളി സ്വദേശിയായ വിദ്യാർത്ഥി വീട് വിട്ട് ഇറങ്ങിയത്. വീട്ടുക്കാരോട് സമീപപ്രദേശമായ തളിയാപറമ്പ് ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുന്നുവെന്നാണ് വിദ്യാർത്ഥി അറിയിച്ചിരുന്നത്. എന്നാൽ വിദ്യാർത്ഥി ക്ഷേത്രത്തിലെത്തിയതായി ആരും കണ്ടില്ല. ചേർത്തല പാണാവള്ളി പതിനേഴാം വാർഡ് തോട്ടത്തിൽ നികർത്തിൽ താജുദ്ദീന്റെ മകൻ നിസാമി (17)നെയാണ് കഴിഞ്ഞ ആറു ദിവസമായി കാണാതായത്. നാട്ടുക്കാരും വീട്ടുക്കാരും നിസാം എത്താവുന്ന ഇടങ്ങളിലും ക്ഷേത്ര പരിസരത്തും അന്വേഷണം നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. ഒടുവിൽ പൊലീസിന്റെ സഹായം തേടിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന് വീട്ടുക്കാർ പറഞ്ഞു. നാട്ടുകാർ സംഘടിച്ച് കാണാതായ വിദ്യാർത്ഥിയെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവുമായി ചേർത്തല ഡി വൈ എസ് പി യെ സമീപിച്ചതിനുശേഷം ഇന്നലെയാണ് അന്വേഷണം ഊർജിതമാക്കിയത്. എന്നാൽ വീടിനു സമീപത്തെ നിലംകുളങ്ങര എന്ന പ്രദേശത്ത് നിസാമിനെ കണ്ടതായി നാട്ടുക്കാരിൽ ചിലർ പറഞ്ഞു. ഇവിടെ മയക്കുമരുന്ന്- കഞ്ചാവ് ഉപയോഗ
ആലപ്പുഴ : സുഹൃത്തിന്റെ ഫോൺവിളിക്കേട്ടാണ് ചേർത്തല പാണാവള്ളി സ്വദേശിയായ വിദ്യാർത്ഥി വീട് വിട്ട് ഇറങ്ങിയത്. വീട്ടുക്കാരോട് സമീപപ്രദേശമായ തളിയാപറമ്പ് ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുന്നുവെന്നാണ് വിദ്യാർത്ഥി അറിയിച്ചിരുന്നത്. എന്നാൽ വിദ്യാർത്ഥി ക്ഷേത്രത്തിലെത്തിയതായി ആരും കണ്ടില്ല. ചേർത്തല പാണാവള്ളി പതിനേഴാം വാർഡ് തോട്ടത്തിൽ നികർത്തിൽ താജുദ്ദീന്റെ മകൻ നിസാമി (17)നെയാണ് കഴിഞ്ഞ ആറു ദിവസമായി കാണാതായത്. നാട്ടുക്കാരും വീട്ടുക്കാരും നിസാം എത്താവുന്ന ഇടങ്ങളിലും ക്ഷേത്ര പരിസരത്തും അന്വേഷണം നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല. ഒടുവിൽ പൊലീസിന്റെ സഹായം തേടിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന് വീട്ടുക്കാർ പറഞ്ഞു.
നാട്ടുകാർ സംഘടിച്ച് കാണാതായ വിദ്യാർത്ഥിയെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവുമായി ചേർത്തല ഡി വൈ എസ് പി യെ സമീപിച്ചതിനുശേഷം ഇന്നലെയാണ് അന്വേഷണം ഊർജിതമാക്കിയത്. എന്നാൽ വീടിനു സമീപത്തെ നിലംകുളങ്ങര എന്ന പ്രദേശത്ത് നിസാമിനെ കണ്ടതായി നാട്ടുക്കാരിൽ ചിലർ പറഞ്ഞു. ഇവിടെ മയക്കുമരുന്ന്- കഞ്ചാവ് ഉപയോഗക്കാരും വിൽപ്പനക്കാരും തമ്പടിക്കുന്ന സ്ഥലമാണ്. വിദ്യാർത്ഥി ഇതുവഴി സഞ്ചരിച്ച സാഹചര്യത്തിൽ പ്രദേശത്ത് മാഫിയ സംഘം തമ്പടിക്കുന്ന വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ പരിശോധന നടത്തണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടിട്ടും പൊലീസ് ഇതിന് തയ്യാറായിട്ടില്ല. പൊലീസ് ഇതിന് തയ്യാറാകത്തതിനാൽ നാട്ടുക്കാർ സംഘടിച്ച് വീടിനു പുറത്തും പരിസരത്തും അന്വേഷണം നടത്തി.
എങ്കിലും യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നിർധന കുടുംബത്തിലെ അംഗമാണ് നിസാം. പിതാവ് താജുദ്ദീൻ വാച്ചുകൾ റിപ്പയർ ചെയ്താണ് കുടുംബം പുലർത്തുന്നത്. താജുദ്ദീന്റെ രണ്ട് ആൺമക്കളിൽ മുത്തമകനാണ് നിസാം. കുടുംബത്തിന്റെ വലിയ പ്രതീക്ഷയാണ് നിസാം. പൊതുവെ കേൾവി കുറവും കാഴ്ച കുറവുമുള്ള താജുദ്ദീൻ മകനിൽ വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരുന്നത്. മകനെ കാണാതായതോടെ ഈ കുടുംബം വേവലാതിയിലാണ്.
തൊട്ടടുത്ത പ്രദേശമായ വയലാർ നീലിമംഗലത്ത് കഴിഞ്ഞയാഴ്ചയാണ് അനന്തുവെന്ന വിദ്യാർത്ഥി സുഹൃത്തുക്കളുടെ അടിയേറ്റ് മരിച്ചത്. സ്‌കൂളിൽ ഉണ്ടായ തർക്കമാണ് അനന്തുവിന്റെ ജീവൻ അപഹരിച്ചത്. ആലപ്പുഴയിൽ ആലിശേരി ക്ഷേത്രോൽസവത്തിനിടയിലാണ് മുഹ്സീൻ എന്ന വിദ്യാർത്ഥിയും കുത്തേറ്റ് മരിച്ചത്. കൊലപാതകങ്ങളുടെ നീണ്ടനിര ഈ കുടുംബത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. നിസാമും ക്ഷേത്രോൽവത്തിന് പോയി കാണാതയോടെ കടുത്ത ആശങ്കയിലാണ് നാട്ടുക്കാരും. നിസാം മടങ്ങിവരുമെന്ന് പ്രതിക്ഷയിൽ പ്രാർത്ഥനയിൽ കഴിയുകയാണ് ഒരു കുടുംബവും പാണാവള്ളി ഗ്രാമവും.