- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 165 സ്കൂളുകളിലേയ്ക്കു കൂടി; ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും
തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം സംസ്ഥാനത്തെ 165 സ്കൂളുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് ഓൺലൈനിൽ നിർവ്വഹിക്കും. ഇതോടെ സംസ്ഥാനത്തെ 968 സ്കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം പ്രാവർത്തികമാകും.
സർക്കാരിന്റെ 100 ദിന പരിപാടിയിൽ പെടുത്തിയാണ് 165 സ്കൂളുകളിലേയ്ക്ക് കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം വ്യാപിപ്പിക്കുന്നത്. 2010 ൽ ആണ് ഈ പദ്ധതി കേരളത്തിൽ നിലവിൽ വന്നത്.
ഓൺലൈൻ ഉദ്ഘാടനച്ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരിക്കും. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മൊഹമ്മദ് ഹനീഷ്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന്റെ തത്സമയ സംപ്രേഷണം സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയുടെ ഫെയ്സ് ബുക്ക് പേജിൽ ഉണ്ടായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ