ചണ്ഡീഗഢ്: സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ സ്‌കൂൾ വിദ്യാർത്ഥിനി ലൈംഗികപീഡനത്തിനിരയായി. ചണ്ഡീഗഢിലാണ് സംഭവം. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

വീട്ടിലേക്കു മടങ്ങുന്ന വഴിയിൽ വച്ച് ഒരാൾ കുട്ടിയെ തടഞ്ഞുനിർത്തുകയും സമീപത്തെ പാർക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞു.

തുടർന്ന് വീട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.