ചെന്നൈ: നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട പതിനേഴുകാരി ആത്മഹത്യ ചെയ്തു. നിലഗിരി ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുൻപായി പെൺകുട്ടി ഒരു കുറിപ്പും എഴുതിവച്ചിരുന്നു.

ഇത്ര നാളും സന്തോഷവതിയായി അഭിനയിക്കുകയായിരുന്നു. ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും മാതാപിതാക്കാൾ തന്നോട് ക്ഷമിക്കണമെന്നും കുട്ടിയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് പിന്നാലെ സെപ്റ്റംബറിലാണ് പെൺകുട്ടി നീറ്റ് പരീക്ഷയെഴുതിയത്. മെഡിക്കൽ പരീക്ഷയിൽ വിജയിക്കാനാവത്തതിനെ തുടർന്ന് പെൺകുട്ടി വിഷാദാവസ്ഥയിലായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ തിരുപ്പൂരിലുള്ള ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു.

ദീപാവലിക്ക് ആഴ്ചകൾ മുൻപ് തിരുപ്പൂരിൽ നിന്ന് പെൺകുട്ടി നീലഗിരിയിലെ വീട്ടിലെത്തിയിരുന്നു. ഡിസംബർ പതിനെട്ടിന് കുറിപ്പ് എഴുതിവച്ച ശേഷം പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി 23ന് മരിച്ചു.

നവംബർ ഏഴിന് നീറ്റ് പരീക്ഷയിൽ തോറ്റതിനെ തുടർന്ന് മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. അതിന് മുൻപെ പരീക്ഷിൽ തോൽക്കുമെന്ന് ഭയന്ന് പൊള്ളാച്ചി സ്വദേശിയും ആത്മഹത്യ ചെയ്തിരുന്നു.