- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പഠിക്കാൻ പഠിപ്പിച്ച് ' ബഹ്റിനിൽ സിജി ശിൽപ്പശാല
'പഠിക്കാൻ പഠിപ്പിച്ച് ' സിജി ശിൽപ്പശാല. എല്ലാവർക്കും പഠിക്കാൻ കഴിയും.പല കാര്യങ്ങളും ജനിക്കുമ്പോൾ തന്നെ പ്രോഗ്രാം ചെയ്യപ്പെട്ട രീതിയിലാണ് മനുഷ്യസൃഷ്ടി തന്നെ. ഒരു കുഞ്ഞ് കരയാൻ പഠിക്കുന്നത് ജന്മസിദ്ധമായ അറിവാണ്. എന്നാൽ പിന്നീട് ഓരോ വ്യക്തിയും കൈവശപ്പെടുത്തുന്ന ഒരോ കഴിവും തുടർച്ചയായ പരിശീലനത്തിലൂടെയും, സമർപ്പണത്തിലൂടെയും യഥാർഥ താൽപ്പര്യത്തിലൂടെയും നേടിയെടുക്കുന്നതാണ്. അതുകൊണ്ടുതന്നെ തുടർച്ചയായ പരിശീലനവും സമർപ്പണവും അതതു വിഷയത്തിലുള്ള താൽപ്പര്യവുമാണ് പഠനത്തിന്റെ ആധാരശിലകൾ. മികച്ച ആസൂത്രണവും ശരിയായ ഭക്ഷണ രീതിയും ആരോഗ്യ പരിപാലനവും സമയനിഷ്ടയും പഠനത്തിന്റെ നാഴികക്കല്ലുകളാണെന്ന് പ്രമുഖ പരിശീലകൻ എം.എം.ഇർഷാദ് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. വിജയികളായ ഓരോ വ്യക്തിയും അവരുടേതായ ഒരു പഠന രീതി സൃഷ്ടിച്ചിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയും അവരുടേതായ ഒരു രീതി കണ്ടെത്തിയാൽ തീർഛയായും അവർ വിജയപാതയിലാണെന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. സ്വന്തമായ പഠനരീതി ഉണ്ടാക്കുമ്പോൾ തങ്ങളുടെ പ്രത്യേക കഴിവുകളേയും ഗുണങ്ങളേയു
'പഠിക്കാൻ പഠിപ്പിച്ച് ' സിജി ശിൽപ്പശാല. എല്ലാവർക്കും പഠിക്കാൻ കഴിയും.പല കാര്യങ്ങളും ജനിക്കുമ്പോൾ തന്നെ പ്രോഗ്രാം ചെയ്യപ്പെട്ട രീതിയിലാണ് മനുഷ്യസൃഷ്ടി തന്നെ. ഒരു കുഞ്ഞ് കരയാൻ പഠിക്കുന്നത് ജന്മസിദ്ധമായ അറിവാണ്. എന്നാൽ പിന്നീട് ഓരോ വ്യക്തിയും കൈവശപ്പെടുത്തുന്ന ഒരോ കഴിവും തുടർച്ചയായ പരിശീലനത്തിലൂടെയും, സമർപ്പണത്തിലൂടെയും യഥാർഥ താൽപ്പര്യത്തിലൂടെയും നേടിയെടുക്കുന്നതാണ്.
അതുകൊണ്ടുതന്നെ തുടർച്ചയായ പരിശീലനവും സമർപ്പണവും അതതു വിഷയത്തിലുള്ള താൽപ്പര്യവുമാണ് പഠനത്തിന്റെ ആധാരശിലകൾ. മികച്ച ആസൂത്രണവും ശരിയായ ഭക്ഷണ രീതിയും ആരോഗ്യ പരിപാലനവും സമയനിഷ്ടയും പഠനത്തിന്റെ നാഴികക്കല്ലുകളാണെന്ന് പ്രമുഖ പരിശീലകൻ എം.എം.ഇർഷാദ് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. വിജയികളായ ഓരോ വ്യക്തിയും അവരുടേതായ ഒരു പഠന രീതി സൃഷ്ടിച്ചിട്ടുണ്ട്.
ഓരോ വിദ്യാർത്ഥിയും അവരുടേതായ ഒരു രീതി കണ്ടെത്തിയാൽ തീർഛയായും അവർ വിജയപാതയിലാണെന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. സ്വന്തമായ പഠനരീതി ഉണ്ടാക്കുമ്പോൾ തങ്ങളുടെ പ്രത്യേക കഴിവുകളേയും ഗുണങ്ങളേയും കണ്ടെത്തി അതിനനുസൃതമായി വേണം ഏതു രീതിയിലുള്ള പഠന രീതിയാണ് തനിക്ക് യോജിച്ചതതെന്ന് തീരുമാനിക്കേണ്ടത്.
ആധുനിക ശാസ്ത്രം മനുഷ്യരെ മൂന്നു വ്യത്യസ്ഥ രീതിയിലുള്ള പഠിതാക്കളായി തരം തിരിക്കുന്നു. കാഴ്ചയിലൂടെ പഠിക്കുന്നവർ, കേഴ് വി യിലൂടെ പഠിക്കുന്നവർ, സ്പര്ശനത്തിലൂടെ പഠിക്കുന്നവർ എന്നിങ്ങനെ. ഇതിൽ ഏതു വിഭാഗത്തിലാണ് ഓരോ വിദ്യാർത്ഥിയും എന്ന് മനസ്സിലാക്കാൻ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമായാൽ ക്ലാസ്സ് മുറികളും ഗൃഹാന്തരീക്ഷവും കൂടുതൽ സന്തോഷ പ്രദമാകും.അത് കുട്ടികളുടെ പഠനരീതിയിൽ ആത്മവിശ്വാസമുണ്ടാക്കുവാൻ സഹായിക്കും.
ഓരോ വ്യക്തിയും വ്യത്യസ്തമാണന്നതു കൊണ്ട് തന്നെ രക്ഷിതാക്കൾ ഒരിക്കലും തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുരുതെന്ന് ഇർഷാദ് രക്ഷിതാക്കളോടാവശ്യപ്പെട്ടു. ഏതൊരു വിജയത്തിനും അതിന്റേതായ വില നൽകാൻ തയ്യാറാവണമെന്ന് അദ്ദേഹം ഉണർത്തി. വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച വിവിധ പരിപാടികൾക്ക് സിജി ചീഫ് കോ-ഓർഡിനേറ്റർ സിയാദ് ഏഴംകുളം, ഷിബു പത്തനംതിട്ട, ഷംജിത്ത്, നിസാർ കൊല്ലം, അബ്ദുൽ വാഹിദ്, റഫീഖ് അബ്ദുള്ള, കമാൽ മുഹയുദ്ദീൻ, അസീബ് അബ്ദുൽ റഹ്മാൻ, നൗഷാദ്,അൻസ്വാർ, ദൻ ജീബ് അബ്ദുൽ സലാം, പി.വി.മൻസൂർ എന്നിവർ നേതൃത്വം നൽകി.