- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനാപകടത്തിൽ മരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഹൃദയമുൾപ്പടെ നാല് അവയവങ്ങൾ ഇനി മറ്റു നാലു പേർക്കായി തുടിക്കും; അവയവദാനത്തിന്റെ മഹത്വവുമായി ഹരിയാനക്കാരന്റെ വിടവാങ്ങൽ; ഹൃദയം സ്വീകരിക്കുന്ന തൃപ്പൂണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടിന് ഇതു പുതുജന്മം; ലോക ഹൃദയദിനത്തിൽ മറക്കാനാവാത്ത ഒരനുഭവം
കൊച്ചി : ലോക ഹൃദയദിനമാണ് സെപ്റ്റംബർ 29. തൃപ്പൂണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടിന് ഈ ദിനം ഇനി മറക്കാനാവില്ല. നാളെ മുതൽ ഇന്ത്യൻ നേവി കൊച്ചി ഐ.എൻ.എസ്. ദ്രോണാചാര്യയിലെ സബ് ലെഫ്റ്റനന്റായ അതുൽ കുമാർ പവാറിന്റെ (24) ഹൃദയം ഭട്ടിനു വേണ്ടി തുടിക്കും. മസ്തിഷ്‌ക മരണത്തെ തുടർന്നാണ് അതുൽ കുമാറിന്റെ ഹൃദയം, കരൾ, വൃക്കകൾ എന്നിവ ദാനം നൽകിയത്. ഹരിയാനയിലെ പഞ്ച്കുല, സെക്ടർ 20 സ്വദേശി രാജ്ബിർ സിങ് പവാറിന്റെ മകനും അവിവാഹിതനുമായിരുന്നു അതുൽ കുമാർ പവാർ. സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ ശേഷം മടങ്ങി വരുമ്പോൾ സെപ്റ്റംബർ 24-ാം തീയതി രാത്രി 11 മണിക്ക് വാഹനാപകടത്തിൽ പെട്ടാണ് അതുലിന് ബോധം നഷ്ടപ്പെടുന്നത്. സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടിയിൽ വച്ച് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുൽ കുമാറിനേയും മറ്റുള്ളവരേയും ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്ന അതുൽ കുമാറിനെ പിറ്റേന്ന് രാവിലെ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികി
കൊച്ചി : ലോക ഹൃദയദിനമാണ് സെപ്റ്റംബർ 29. തൃപ്പൂണിത്തുറ സ്വദേശി സുബ്രഹ്മണ്യ ഭട്ടിന് ഈ ദിനം ഇനി മറക്കാനാവില്ല. നാളെ മുതൽ ഇന്ത്യൻ നേവി കൊച്ചി ഐ.എൻ.എസ്. ദ്രോണാചാര്യയിലെ സബ് ലെഫ്റ്റനന്റായ അതുൽ കുമാർ പവാറിന്റെ (24) ഹൃദയം ഭട്ടിനു വേണ്ടി തുടിക്കും. മസ്തിഷ്‌ക മരണത്തെ തുടർന്നാണ് അതുൽ കുമാറിന്റെ ഹൃദയം, കരൾ, വൃക്കകൾ എന്നിവ ദാനം നൽകിയത്.
ഹരിയാനയിലെ പഞ്ച്കുല, സെക്ടർ 20 സ്വദേശി രാജ്ബിർ സിങ് പവാറിന്റെ മകനും അവിവാഹിതനുമായിരുന്നു അതുൽ കുമാർ പവാർ. സുഹൃത്തുക്കളോടൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോയ ശേഷം മടങ്ങി വരുമ്പോൾ സെപ്റ്റംബർ 24-ാം തീയതി രാത്രി 11 മണിക്ക് വാഹനാപകടത്തിൽ പെട്ടാണ് അതുലിന് ബോധം നഷ്ടപ്പെടുന്നത്. സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടിയിൽ വച്ച് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അതുൽ കുമാറിനേയും മറ്റുള്ളവരേയും ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ തുടർന്ന അതുൽ കുമാറിനെ പിറ്റേന്ന് രാവിലെ കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയെങ്കിലും 27-ാം തീയതി മസ്തിഷ്‌ക മരണം സ്ഥീരീകരിക്കുകയും ബന്ധുക്കൾ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയും ചെയ്തു.
സ്വന്തം മകന്റെ അവയവങ്ങൾ സൈനിക സേവനം ചെയ്യുന്ന ഏതെങ്കിലും രോഗികൾക്ക് നൽകണമെന്നായിരുന്നു രാജ്ബിർ സിങ് പവാറിന്റെ ആഗ്രഹം. തുടർന്ന് നാവികസേനാ ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ നാഷണൽ ഓർഗൺ & ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനുമായി (NOTTO) ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും, അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും അടിയന്തിരമായി ഇടപെടുകയും കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിങ് (KNOS) അഥവാ മൃതസജ്ജീവനിയുടെ ചുമതലക്കാരെ ഇതിനായി നിയോഗിച്ചു
ആശങ്കകൾക്കും സംശയങ്ങൾക്കും ഇടനൽകാതെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇപ്പോൾ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. സർക്കാർ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മസ്തിഷ്‌ക മരണ സ്ഥിരീകരണം. ആ ഡെപ്യൂട്ടി ഡി.എം.ഒ. ഉൾപ്പെടെ 4 ഡോക്ടർമാരുടെ സാന്നിധ്യത്തിൽ 6 മണിക്കൂർ ഇടവിട്ട് രണ്ടു പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.
ഹൃദയം, കരൾ, വൃക്കകൾ എന്നിവ പ്രവർത്തനക്ഷമമെന്ന് കണ്ട് ഡൽഹിയിലെ നാവിക ആശുപത്രിയിൽ ചികിത്സയിലുള്ളയാൾക്ക് നോട്ടോ (NOTTO) വഴി കരൾ നൽകാനുള്ള ശ്രമങ്ങളാരംഭിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങൾ കൊണ്ട് അവർക്കെത്താനായില്ല. തുടർന്ന് നോട്ടൊയുടെ നിർദേശ പ്രകാരം ബംഗരൂരുവിലെ നാവിക ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നൽകാൻ തീരുമാനമായി. വ്യാഴാഴ്ച രാവിലെ 8.30ന് ഇന്ത്യൻ എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് ബാഗ്ലൂരിലെ സൈനിക ആശുപത്രിയിലേക്ക് വൃക്ക കൊണ്ടുപോയത്.
ബാക്കി അവയവങ്ങൾ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന മുൻഗണനാ ക്രമത്തിൽ അനുയോജ്യരായ രോഗികൾക്ക് നൽകാൻ തീരുമാനമായി. കരളും ഒരു വൃക്കയും കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകി. ഹൃദയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള സുബ്രഹ്മണ്യ ഭട്ടിനാണ് നൽകിയത്. സർക്കാർ ആശുപത്രിയിലെ നാലാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാണ് കോട്ടയം സർക്കാർ മെഡിക്കൽ കോളേജിൽ വേദിയാകുന്നത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടും കാർഡിയോ തൊറാസിക് സർജറി വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയ ശസ്ത്രക്രിയ നടക്കുന്നത്. അനസ്തീഷ്യ വിദഗ്ധൻ ഡോ. സഞ്ജയും ശസ്ത്രക്രിയയിൽ പങ്കാളിയാകുന്നു.
സമയബന്ധിതമായി അവയവങ്ങൾ ആശുപത്രിയിലെത്തിക്കാനായി ഗതാഗത നിയന്ത്രണത്തിനായുള്ള സൗകര്യങ്ങൾ ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് നിർവഹിച്ചു. എറണാകുളം കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എംപി. ദിനേഷ്, കോട്ടയം എസ്‌പി. വി എം. മുഹമ്മദ് റഫീക്ക് എന്നിവർ നേതൃത്വം നൽകിയാണ് വേണ്ട സൗകര്യങ്ങളൊരുക്കിയത്. രാവിലെ 10.30 ന് കൊച്ചി ആസ്റ്റർ സിറ്റിൽ നിന്നും ഹൃദയം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. കേവലം 1 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഗതാഗത കുരുക്കുകളെല്ലാം പരിഹരിച്ച് ഹൃദയം കോട്ടയത്തെത്തിച്ചത്.