- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെക്കിപ്പള്ളത്ത് വയോധികയായ സുബൈദയെ കൊലപ്പെടുത്തിയത് കവർച്ചക്കാരെന്ന് സംശയം; മൃതദേഹം കാണപ്പെട്ടത് കറുത്ത തുണികൾ കൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിൽ; ആഭരണങ്ങൾ കവർന്ന ശേഷം വീട് പുറത്തു നിന്നും പൂട്ടിയ നിലയിൽ; കാസർകോട്ടെ വയോധികർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് മോഷ്ടാക്കൾ
കാസർഗോഡ്: പെരിയ നവോദയനഗർ ചെക്കിപ്പള്ളത്ത് വയോധികയായ സുബൈദയെ കൊലപ്പെടുത്തിയത് കവർച്ചക്കാരെന്ന് സംശയം. സുബൈദയുടെ ആഭരണങ്ങൾ കവർന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കറുത്ത തുണികൊണ്ട് സുബൈദയുടെ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവർച്ചക്കാർ വീട് പുറത്ത് നിന്നും പൂട്ടിയിട്ട് സ്ഥലം വിടുകയാണുണ്ടായത്. പാക്കം സ്വദേശിയായ തമ്പായി 25 വർഷത്തിന് മുമ്പ് മതം മാറി സുബൈദ എന്ന പേര് സ്വീകരിച്ച് കഴിയുകയായിരുന്നു. അഞ്ച് സെന്റ് മിച്ച ഭൂമിയിൽ നിർമ്മിച്ച ഒറ്റ നില വീട്ടിലാണ് ഇവരുടെ താമസം. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ കഴിയുന്നു. ബുധനാഴ്ച മുതൽ സുബൈദയെ പുറത്താരും കണ്ടിരുന്നില്ല. അടുത്ത വീട്ടിൽ എന്നും പോകാറുള്ള സുബൈദയെ രണ്ട് ദിവസമായി കാണാനില്ലാത്തതുകൊണ്ടാണ് അയൽക്കാരനായ ഒരാൾ അന്വേഷിച്ചെത്തിയത്. ഇന്ന് ഉച്ച 12. 30 ഓടെ ഹാരിസ് എന്നയാൾ വീട്ടുമുറ്റത്ത് എത്തിയപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒടുവിൽ അവരുടെ മൊബൈൽ ഫോണിൽ വിളിച്ചു നോക്കി. അപ്പോഴാണ് വീടിനകത്തു നിന്നും ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. വീണ്ടും
കാസർഗോഡ്: പെരിയ നവോദയനഗർ ചെക്കിപ്പള്ളത്ത് വയോധികയായ സുബൈദയെ കൊലപ്പെടുത്തിയത് കവർച്ചക്കാരെന്ന് സംശയം. സുബൈദയുടെ ആഭരണങ്ങൾ കവർന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. കറുത്ത തുണികൊണ്ട് സുബൈദയുടെ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തുകയായിരുന്നു. കവർച്ചക്കാർ വീട് പുറത്ത് നിന്നും പൂട്ടിയിട്ട് സ്ഥലം വിടുകയാണുണ്ടായത്. പാക്കം സ്വദേശിയായ തമ്പായി 25 വർഷത്തിന് മുമ്പ് മതം മാറി സുബൈദ എന്ന പേര് സ്വീകരിച്ച് കഴിയുകയായിരുന്നു. അഞ്ച് സെന്റ് മിച്ച ഭൂമിയിൽ നിർമ്മിച്ച ഒറ്റ നില വീട്ടിലാണ് ഇവരുടെ താമസം.
കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ കഴിയുന്നു. ബുധനാഴ്ച മുതൽ സുബൈദയെ പുറത്താരും കണ്ടിരുന്നില്ല. അടുത്ത വീട്ടിൽ എന്നും പോകാറുള്ള സുബൈദയെ രണ്ട് ദിവസമായി കാണാനില്ലാത്തതുകൊണ്ടാണ് അയൽക്കാരനായ ഒരാൾ അന്വേഷിച്ചെത്തിയത്. ഇന്ന് ഉച്ച 12. 30 ഓടെ ഹാരിസ് എന്നയാൾ വീട്ടുമുറ്റത്ത് എത്തിയപ്പോൾ വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഒടുവിൽ അവരുടെ മൊബൈൽ ഫോണിൽ വിളിച്ചു നോക്കി. അപ്പോഴാണ് വീടിനകത്തു നിന്നും ഫോൺ റിങ് ചെയ്യുന്നത് കേട്ടത്. വീണ്ടും വിളിച്ചെങ്കിലും ഫോൺ എടുക്കുന്നതായി കണ്ടില്ല. അതോടെ അയൽ വീട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാർ വിവരം ബേക്കൽ പൊലീസിൽ അറിയിച്ചതോടെ പൊലീസെത്തി വീടിന്റെ പിറകിലെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ കൈകാലുകൾ ബന്ധിച്ച നിലയിൽ സുബൈദയെ കാണുകയായിരുന്നു. സുബൈദയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് സൂചന. ഇവർ അവിവാഹിതയാണ്. അടുത്ത ബന്ധുക്കളെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് നായ മണം പിടിച്ച് വീടിന് ചുറ്റും തന്നെ നിലയുറപ്പിക്കുന്നതാണ് കണ്ടത്. ഒന്നിലേറെ പ്രതികൾ ഈ കൊലയിലും കവർച്ചയിലും ഉണ്ടെന്നുള്ള സൂചനയാണ് പുറത്ത് വരുന്നത്. എന്നാൽ പൊലീസിന് ഇത് സംബന്ധിച്ച് വ്യക്തമായ അഭിപ്രായമില്ല.
തെല്ലാം വയോധികരെ അക്രമിക്കാനും അവരുടെ വസതികളിൽ കവർച്ച ചെയ്യാനുമുള്ള പ്രേരണയായി കുറ്റവാളികൾ കണക്കാക്കുന്നുവെന്ന സൂചനയാണ് കഴിഞ്ഞ ദിവസം വേലേശ്വരത്തെ ജാനകിയെ അക്രമിച്ച് കവർച്ച ചെയ്ത സംഭവത്തിലൂടെ വ്യക്തമായിരുന്നു. കാസർഗോഡ് ജില്ലയിലെ വയോധികർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുകയാണ് അധികാരികൾ.