- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ടോറസും മൂന്ന് ടിപ്പറും ഒരു ഇന്നോവയും പ്രതിമാസം 3 ലക്ഷത്തിന് വാടകയ്ക്കെടുത്തു; വ്യാജ ആർഎസി ബുക്കുണ്ടാക്കി കച്ചടവം നടത്തി നേടിയത് 23 ലക്ഷം രൂപ; വീട്ടമ്മയുടെ ലക്ഷങ്ങൾ വിലയുള്ള വാഹനം തട്ടിയെടുത്ത കേസിലും പ്രതി; കുന്നംകുളത്തുകാരൻ സുഭാഷ് കുമാർ തട്ടിപ്പുകളുടെ ഉസ്താദ്
പെരുമ്പാവൂർ: വാഹനങ്ങൾ കബളിപ്പിച്ച് കൈക്കലാക്കുകയും പിന്നീട് മറിച്ച് വിറ്റ് പണം തട്ടുകയും ചെയ്യുന്നതിൽ വിരുതനായ മാങ്ങാട് സുഭാഷ് എന്നറിയപ്പെടുന്ന കുന്നംകുളം മാങ്ങാട് തേറുപറബിൽ സുഭാഷ് കുമാർ (39) പൊലീസ് പിടിയിലായി. കീഴില്ലം പരുത്തുവയലിൽ പി.എം പൗലോസിന്റെ പരാതിയിലാണ് ഇയാളെ ഇന്ന് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. പൗലോസിന്റെ ഒരു ടോറസും 3 ടിപ്പറും ഒരു ഇന്നോവ കാറുമുൾപ്പെടെ അഞ്ച് വാഹനങ്ങൾ 3 ലക്ഷം രൂപ പ്രതിമാസ വാടക നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സുഭാഷ് കൈക്കലാക്കിയിരുന്നു. വാടക പറഞ്ഞ സമയത്ത് ലഭിക്കാതിരുന്നതിനേത്തുടർന്ന് പിലോസ് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വാഹനങ്ങൾ വ്യാജ ആർ സി ബുക്ക് സംഘടിപ്പിച്ച് ഇയാൾ വിൽപ്പന നടത്തിയതായി വ്യക്തമായത്. കുന്നുംപുറം ബോഡി വർക്ക്‌ഷോപ്പുടമയിൽ 23 ലക്ഷം രൂപ കൈപ്പറ്റിയാണ് ഇയാൾ വാഹനങ്ങൾ കൈമാറ്റം ചെയ്ത തെന്നും പൗലോസ് മനസിലായായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിയുമായി എത്തിയത്.കുറുപ്പംപടി സി ഐ കെ ആർ മനോജിന്റെ നേതൃത്വത്തിൽ എസ് ഐ ഒ.എം സാലി ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ മാരായ റസാഖ
പെരുമ്പാവൂർ: വാഹനങ്ങൾ കബളിപ്പിച്ച് കൈക്കലാക്കുകയും പിന്നീട് മറിച്ച് വിറ്റ് പണം തട്ടുകയും ചെയ്യുന്നതിൽ വിരുതനായ മാങ്ങാട് സുഭാഷ് എന്നറിയപ്പെടുന്ന കുന്നംകുളം മാങ്ങാട് തേറുപറബിൽ സുഭാഷ് കുമാർ (39) പൊലീസ് പിടിയിലായി.
കീഴില്ലം പരുത്തുവയലിൽ പി.എം പൗലോസിന്റെ പരാതിയിലാണ് ഇയാളെ ഇന്ന് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. പൗലോസിന്റെ ഒരു ടോറസും 3 ടിപ്പറും ഒരു ഇന്നോവ കാറുമുൾപ്പെടെ അഞ്ച് വാഹനങ്ങൾ 3 ലക്ഷം രൂപ പ്രതിമാസ വാടക നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സുഭാഷ് കൈക്കലാക്കിയിരുന്നു.
വാടക പറഞ്ഞ സമയത്ത് ലഭിക്കാതിരുന്നതിനേത്തുടർന്ന് പിലോസ് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വാഹനങ്ങൾ വ്യാജ ആർ സി ബുക്ക് സംഘടിപ്പിച്ച് ഇയാൾ വിൽപ്പന നടത്തിയതായി വ്യക്തമായത്. കുന്നുംപുറം ബോഡി വർക്ക്‌ഷോപ്പുടമയിൽ 23 ലക്ഷം രൂപ കൈപ്പറ്റിയാണ് ഇയാൾ വാഹനങ്ങൾ കൈമാറ്റം ചെയ്ത തെന്നും പൗലോസ് മനസിലായായിരുന്നു.
തുടർന്നാണ് പൊലീസിൽ പരാതിയുമായി എത്തിയത്.കുറുപ്പംപടി സി ഐ കെ ആർ മനോജിന്റെ നേതൃത്വത്തിൽ എസ് ഐ ഒ.എം സാലി ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ മാരായ റസാഖ് ,സിറാജ് ഫരീദ് എന്നിവർ ചേർന്നാണ് സുഭാഷിനെ പിടികൂടിയത്.ഇന്ന് കോടതിയിൽ ഹാജരാക്കും.
വീട്ടമ്മയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാഹനം തട്ടിയെടുത്തതുൾപ്പെടെ നിരവധി വാഹനങ്ങൾ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ കുന്നംകുളം പൊലീസിൽ കേസുണ്ട്.കൂടാതെ ഇയാൾക്കെതിരെ നിരവധി ചെക്ക് കേസുകളും നിലവിലുണ്ട്.ഇയാൾ പിടിയിലായതറിഞ്ഞ് വാഹനങ്ങൾ വാടകയ്ക്ക് നൽകിയ നിരവധി പേർ പരാതിയുമായി എത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.