- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപ്ലവം വരുമെന്നു മോഹിച്ച നേതാജി രക്ഷതേടി സോവിയറ്റ് യൂണിയനിലേക്കു കടന്നു; ബ്രിട്ടീഷ് സമ്മർദത്തിനു വഴങ്ങി സൈബീരിയൻ തടവിലാക്കി; നെഹ്രുവും യുദ്ധക്കുറ്റവാളിയായി കരുതിയപ്പോൾ സ്റ്റാലിൻ ശ്വാസം മുട്ടിച്ചു കൊന്നു: നേതാജിക്കു സംഭവിച്ചത് ഇതാണോ?
ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ നേതാവ് നേതാജി സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചെന്ന് ആരെങ്കിലും എന്നെങ്കിലും അറിയുമോ? ഒടുവിൽ വെളിപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ ചിലർ എത്തുന്ന നിഗമനം ഞെട്ടിക്കുന്നതാണ്. ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നു മോചിപ്പിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ മോഹിച്ച നേതാജി സൈബീരിയയിൽ സ്റ്റാലിന്റെ തടവറ
ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ നേതാവ് നേതാജി സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചെന്ന് ആരെങ്കിലും എന്നെങ്കിലും അറിയുമോ? ഒടുവിൽ വെളിപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ ചിലർ എത്തുന്ന നിഗമനം ഞെട്ടിക്കുന്നതാണ്. ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നു മോചിപ്പിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ മോഹിച്ച നേതാജി സൈബീരിയയിൽ സ്റ്റാലിന്റെ തടവറയിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ടുവെന്നാണ് സൂചനകൾ.
സോവിയറ്റ് യൂണിയനുമായി മികച്ച ബന്ധത്തിലായിരുന്നിട്ടും ന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നേതാജിയുടെ മോചനത്തിനു താൽപര്യം കാട്ടിയില്ലെന്നും ഇപ്പോഴത്തെ രേഖകളുടെ അടിസ്ഥാനത്തിൽ ചിലർ വ്യാഖ്യാനിക്കുന്നു.
1945ൽ നടന്ന വിമാനാപകടത്തിൽ നേതാജി മരിച്ചു എന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു കരുതുന്ന അപകടത്തിന് എട്ടുമാസങ്ങൾക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായാണ് രേഖകൾ. വിമാനാപകടത്തിലാണ് നേതാജി മരിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളും രേഖകളിൽ ഇല്ല. 1964 വരെ നേതാജി ജീവിച്ചിരുന്നുവെന്ന സൂചനകളാണ് പുറത്തുവന്ന രേഖകളിലുള്ളത്. എന്നാൽ എവിടെയായിരുന്നു അദ്ദേഹം എന്ന കാര്യം ഇതുവയെും ആരും ഉറപ്പിച്ചു പറഞ്ഞിട്ടില്ല എന്നതിനാലാണ് വിവിധ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത്.
പഴയ സോവിയറ്റ് യൂണിയനിലെ തടവറയിൽ ആണെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇതിൽ ശക്തമായി നിലനിൽക്കുന്നത്. സൈബീരിയയിലെ യാകുത്സുക് ജയിലിലെ 45ാം നമ്പർ തടവറയിൽ നേതാജിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് അഭ്യൂഹം. സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നു നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നതായാണ് വാർത്തകൾ വന്നത്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലാണ് യാകുത്സുക്. സ്റ്റാലിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ പേർ ഇവിടെ മരിച്ചുവീണതായാണ് പറയപ്പെടുന്നത്.
അന്തരിച്ച കോൺഗ്രസ് എംപിയും നയതന്ത്രജ്ഞനുമായിരുന്ന ഡോ. സത്യനാരായൺ സിൻഹ 1952ൽ ഉന്നയിച്ച ചോദ്യങ്ങളാണ് സർക്കാരിന്റെ രഹസ്യ രേഖകളിലുള്ളതെന്നാണ് റിപ്പോർട്ട്. നേതാജിയുടെ തിരോധാനം അന്വേഷിക്കാൻ വിവിധ കാലങ്ങളിലായി മൂന്ന് സമിതികളെ സർക്കാർ നിയോഗിച്ചിരുന്നു. 1956ൽ ഷാനവാസ് കമ്മിറ്റിയും 1970ൽ ജി ഡി കോസാല എന്ന ഏകാംഗ സമിതിയുമാണ് ആദ്യത്തെ രണ്ടെണ്ണം. നേതാജി തായ്‌വാനിലെ തായ്‌ഹോകുവിലുണ്ടായ വിമാനാപകടത്തിൽ മരിച്ചുവെന്നാണ് ഇവർ കണ്ടെത്തിയത്. എന്നാൽ 1999ലെ മുഖർജി കമ്മീഷൻ ഈ റിപ്പോർട്ടുകളെ തള്ളിയിരുന്നു. സിൻഹയുടെ വാദങ്ങൾ മുൻകാല കമ്മീഷനുകൾ പരിശോധിക്കാത്തതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ നേതാജിക്ക് എന്ത് സംഭവിച്ചുവെന്ന് ആ റിപ്പോർട്ടും വെളിപ്പെടുത്തിയില്ല. എന്നാൽ അടുത്തിടെ പുറത്തുവന്ന സ്വാതന്ത്ര്യാനന്തര കാലത്തെ രഹസ്യ രേഖകളും സർക്കാർ റിക്കാർഡുകളും ഈ റിപ്പോർട്ടുകളുടെ ആധികാരികത ചോദ്യം ചെയ്യുന്നവയാണ്.
സോവിയറ്റ് തടവറയായ സൈബീരിയയിലെ യാകുത്സുകിൽ സെൽനമ്പർ 45ലെ തടവുകാരനായിരുന്ന നേതാജി അവിടെ വച്ച് മരിക്കുകയായിരുന്നെന്നാണ് സത്യനാരായൺ സിൻഹ ജി ഡി ഖോസാല സമിതിക്ക് മുമ്പാകെ മൊഴി നൽകിയതെന്നാണ് സൂചന. എന്നാൽ സമിതി ഇത് അവഗണിച്ചു. സോവിയറ്റ് രഹസ്യ പൊലീസായ എൻകെവിഡിയിലെ ഏജന്റായിരുന്ന കോസ്ലോവ് ആണ് നേതാജിയെ സൈബീരിയയിൽവച്ച് കണ്ടതായി സിൻഹയോട് പറഞ്ഞത്. 1932കളിൽ റഷ്യൻ സൈന്യത്തിന്റെ ദ്വിഭാഷിയായി സത്യനാരായൺ സിൻഹ സേവനമനുഷ്ടിച്ചിരുന്നു. ഇങ്ങനെയാണ് കുസ്ലോവുമായി ബന്ധം സ്ഥാപിച്ചത്. 1970ലെ ഖോസാലാ സമിതിക്ക് സിൻഹ നൽകിയ നൂറോളം പേജ് വരുന്ന മൊഴികളിൽ നേതാജിയെ കുറിച്ചുള്ള വലിയ വെളിപ്പെടുത്തലുകൾ തന്നെയുണ്ട്. വിമാനാപകടത്തിലല്ല നേതാജി മരിച്ചതെന്ന് കമ്മീഷനോട് സിൻഹ തീർത്തു പറയുന്നുമുണ്ട്.
1964 ഫെബ്രുവരിയിൽ എപ്പോഴോ നേതാജി ഇന്ത്യയിലേക്ക് വന്നിരുന്നു എന്ന് അമേരിക്കൻ ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സന്ദേഹങ്ങൾ ഉയരുന്നത്. തായ്‌വാനിലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന 1945 ന് ശേഷം 19 വർഷങ്ങൾ കഴിഞ്ഞാണ് ഇത്. 1964 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമ്പോൾ നേതാജിക്ക് 67 വയസ്സുണ്ടായിരുന്നു എന്നും 1960കളിൽ തയ്യാറാക്കിയ അമേരിക്കൻ ഇന്റലിജന്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. 1941 ഡിസംബർ ആദ്യം ജയിൽ മോചിതനായ നേതാജി പിന്നീട് കൊൽക്കത്തയിലെ വസതിയിലെ ഒരു മുറിയിൽ ആരെയും കാണാനും സംസാരിക്കാനും കൂട്ടാക്കാതെ ഗീതാ പാരായണവും ധ്യാനവും മറ്റുമായി കടുത്ത ഏകാന്ത വാസത്തിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അനന്തരവനായ അരബിന്ദോ ബോസായിരുന്നു നേതാജിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. തന്റെ മുറിയിൽ ആരെയും കടക്കാൻ പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. ദിവസം ഒരുനേരം ഒരു പാത്രത്തിൽ പാലും പഴവും വെള്ളവും ഒരു കർട്ടന് അടിയിലൂടെ മുറിയിലേക്ക് വച്ച് കൊടുക്കും. 1942 ജനുവരി 26ന് അദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. തലേന്ന് രാത്രിയിൽ വച്ച പഴങ്ങളും പാലും പിറ്റേന്ന് രാവിലെ അതേപടി കാണപ്പെട്ടിരുന്നു. അതിന് ശേഷമുള്ള കാലമാണ് ദുരൂഹമായിരുന്നത്. കൊൽക്കത്തയിൽ നിന്ന് നേതാജി സിക്ക് വേഷത്തിൽ റഷ്യയിലേക്ക് പോയെന്നും 1964വരെ അവിടെ ജീവിച്ചിരുന്നതായും സൂചനയുണ്ട്.
പാരിസിൽ വച്ച് നേതാജിയെ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുു. പാരിസിൽ 1969ൽ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നേതാജിയുടെ സാദൃശ്യമുള്ള ഒരാളുണ്ട്. ഗുംനാമി ബാബയുടെ ശേഖരത്തിൽനിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനിടെ, 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്ന്യാസിവര്യൻ നേതാജി തന്നെയാണെന്നും പലരും വിശ്വസിച്ചിരുന്നു. 1950കളിൽ ഉത്തർപ്രദേശിലെ ഫൈസാബാദിലെത്തിയ ഇദ്ദേഹം 1985 സെപ്റ്റംബർ 16നാണ് അന്തരിച്ചത്. നേതാജിയുമായുള്ള രൂപസാദൃശ്യമാണ് ഇദ്ദേഹം തന്നെയാണോ നേതാജി എന്ന സംശയം ഉയർത്തിയത്. എന്നാൽ, ഇത് നേതാജിയല്ലെന്ന്, നേതാജിയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് എം.കെ. മുഖർജി കമ്മിഷൻ കണ്ടെത്തിയിരുന്നു.