- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കുവെച്ച് താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗെറ്റ് അപ്പ്; ഫെമിനിസ്റ്റിനെക്കുറിച്ച് വല്യധാരണ തനിക്കില്ല; ഫെമിനിസ്റ്റ് പോസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി സുബി സുരേഷ്; താരത്തിന്റെ പ്രതികരണം പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നപ്പോൾ
തിരുവനന്തപുരം: ഫെമിനിസ്റ്റ് പോസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി സിനിമ ടെലിവിഷൻതാരം സുബി സുരേഷ്.ഫെമിനിസം എന്താണെന്ന ഗാഢമായ അറിവ് തനിക്ക് ഇല്ലെന്നും അത് താൻ പങ്കെടുക്കുന്ന ഒരു ചാനൽ പരിപാടിയിലെ ഗെറ്റപ്പ് ആണെന്നും സുബി പ്രതികരിച്ചു.സുബി പങ്കുവെച്ച ഫെമിനിസ്റ്റ് എന്ന പോസ്റ്റിനെതിരെ വിമർശനം വ്യാപകമായ സാഹചര്യത്തിൽ സുബി തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.എന്നിട്ടും വിവാദം കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് മറുപടിയുമായി താരമെത്തിയത്.
വെറുതെ 'ഫെമിനിസ്റ്റ്' എന്ന ക്യാപ്ഷൻ ഇടുകയാണ് താൻ ചെയ്തതെന്നും ആ പോസ്റ്റിനെ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും സുബി കുറിച്ചു. 'ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിർപ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്', എന്നാണ് സുബിയുടെ പ്രതികരണം. ഡിലീറ്റ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടിനൊപ്പമാണ് സുബിയുടെ പുതിയ പോസ്റ്റ്.
നടിയും ഹാസ്യ കലാകാരിയുമായ സുബി സുരേഷ് ഫേസ്‌ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റ് വിമർശനത്തിന് ഇടയാക്കിയിരുന്നു. വട്ടപ്പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നിൽ ഉയർത്തിക്കെട്ടിയ സ്വന്തം ചിത്രത്തിനൊപ്പം 'ഫെമിനിസ്റ്റ്' എന്നാണ് സുബി കുറിച്ചത്. മോഹൻലാലിന്റെയും മഞ്ജു വാര്യരുടെയും പൃഥ്വിരാജിന്റെയും ദുൽഖറിന്റെയുമൊക്കെ പ്രശസ്ത കഥാപാത്രങ്ങളുടെ കാരിക്കേച്ചർ ചിത്രങ്ങൾ പതിച്ച ഭിത്തിക്കു മുന്നിൽ നിന്നായിരുന്നു സുബിയുടെ ഈ ചിത്രം. ഫെമിനിസ്റ്റ് എന്ന ക്യാപ്ഷനൊപ്പം ഒരു സ്‌മൈലിയും സുബി പങ്കുവച്ചിരുന്നു. എന്നാൽ പോസ്റ്റിനു പിന്നാലെ ഫേസ്‌ബുക്കിൽ വ്യാപക വിമർശനങ്ങൾ ഉയർന്നു.
ഇത് ഫെമിനിസ്റ്റുകൾക്കെതിരായ ബോധപൂർവ്വമായ പരിഹാസമാണെന്നും സുബിയെപ്പോലെ ജനപ്രീതിയുള്ള ഒരു കലാകാരിയിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വിമർശനങ്ങൾ ഉയർന്നു. 22 ലക്ഷത്തിലധികം ലൈക്കുകളുള്ള ഫേസ്‌ബുക്ക് പേജ് ആണ് സുബിയുടേത്. വിമർശനം കടുത്തതോടെ സുബി തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഇതിന്റെ സ്‌ക്രീൻ ഷോട്ട് അപ്പോഴേക്കും വ്യാപകമായി പ്രചരിച്ചുതുടങ്ങി. സുബിയുടെ ഫേസ്‌ബുക്ക് പേജിലേക്ക് നിരവധി പേർ എത്തി ഈ സ്‌ക്രീൻ ഷോട്ട് മറ്റു പോസ്റ്റുകൾക്ക് കമന്റ് ആയും ഇടാൻ തുടങ്ങി. വിശദീകരണം ആവശ്യപ്പെട്ടുള്ള കമന്റുകളും ധാരാളമായി എത്തി. ഈ സാഹചര്യത്തിലാണ് താരം പ്രതികരണവുമായി എത്തിയത്.




