- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജിന് പോകാൻ പണം നൽകിയ കാര്യം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി; സഹായം കൈപ്പറ്റിയ കൊട്ടാരക്കരയിലെ സുബൈർ മൗലവി 65,000 രൂപയും ബാലകൃഷ്ണ പിള്ളയ്ക്ക് മടക്കി നൽകി; മുറിവുണക്കാനുള്ള ശ്രമത്തിനിടയിൽ വൻ തിരിച്ചടിയേറ്റ് പിള്ള
കൊട്ടാരക്കര: ഹജ്ജിന് പോകാൻ ആർ ബാലകൃഷ്ണപിള്ള സാമ്പത്തികമായി സഹായിച്ചയാൾ പണം മടക്കി നൽകി. കൊട്ടാരക്കര പള്ളിക്കൽ ഫാത്തിമ മൻസിലിൽ എസ്. സുബൈർ മൗലവിയാണ് 65,000 രൂപ മടക്കി നൽകിയത്. തുക ഡിമാൻഡ് ഡ്രാഫ്റ്റായി പിള്ളയ്ക്ക് അയച്ചു കൊടുത്തു. ന്യുനപക്ഷങ്ങൾക്കെതിരായ വിവാദ പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലാണ് താൻ ഹജ്ജിന് പേകാൻ സഹായം നൽകിയ വിവരം പിള്ള വെളിപ്പെടുത്തിയത്. സുബൈർ മൗലവിയുടെ പേര് പരസ്യമാക്കിക്കൊണ്ടാണ് പിള്ള ഇക്കാര്യം പറഞ്ഞത്. പേര് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പണം മടക്കി നൽകാൻ തീരുമാനിച്ചതെന്ന് സുബൈർ മൗലവി പറഞ്ഞു. തന്റെ പേര് എടുത്തു പറഞ്ഞാണു വർഷങ്ങൾക്കു മുൻപുള്ള സംഭവം അദ്ദേഹം അനുസ്മരിച്ചത്. തന്റെ പേരു പറയാതെ ഹജ്ജിനു പോകാൻ സഹായം നൽകിയതിനെക്കുറിച്ചു പറഞ്ഞിരുന്നുവെങ്കിൽ കുഴപ്പമില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. പിള്ളയുടെ വെളിപ്പെടുത്തൽ തനിക്കും തന്റെ കുടുംബത്തിനും ഏറെ വേദന ഉണ്ടാക്കി. ഹജ്ജിനു പോകാൻ സാമ്പത്തിക സഹായം നൽകാമെന്നു ദൂതൻ മുഖേനയാണു പിള്ള തന്നെ അറിയിച്ചത്. പരി
കൊട്ടാരക്കര: ഹജ്ജിന് പോകാൻ ആർ ബാലകൃഷ്ണപിള്ള സാമ്പത്തികമായി സഹായിച്ചയാൾ പണം മടക്കി നൽകി. കൊട്ടാരക്കര പള്ളിക്കൽ ഫാത്തിമ മൻസിലിൽ എസ്. സുബൈർ മൗലവിയാണ് 65,000 രൂപ മടക്കി നൽകിയത്. തുക ഡിമാൻഡ് ഡ്രാഫ്റ്റായി പിള്ളയ്ക്ക് അയച്ചു കൊടുത്തു.
ന്യുനപക്ഷങ്ങൾക്കെതിരായ വിവാദ പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലാണ് താൻ ഹജ്ജിന് പേകാൻ സഹായം നൽകിയ വിവരം പിള്ള വെളിപ്പെടുത്തിയത്. സുബൈർ മൗലവിയുടെ പേര് പരസ്യമാക്കിക്കൊണ്ടാണ് പിള്ള ഇക്കാര്യം പറഞ്ഞത്. പേര് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പണം മടക്കി നൽകാൻ തീരുമാനിച്ചതെന്ന് സുബൈർ മൗലവി പറഞ്ഞു. തന്റെ പേര് എടുത്തു പറഞ്ഞാണു വർഷങ്ങൾക്കു മുൻപുള്ള സംഭവം അദ്ദേഹം അനുസ്മരിച്ചത്. തന്റെ പേരു പറയാതെ ഹജ്ജിനു പോകാൻ സഹായം നൽകിയതിനെക്കുറിച്ചു പറഞ്ഞിരുന്നുവെങ്കിൽ കുഴപ്പമില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
പിള്ളയുടെ വെളിപ്പെടുത്തൽ തനിക്കും തന്റെ കുടുംബത്തിനും ഏറെ വേദന ഉണ്ടാക്കി. ഹജ്ജിനു പോകാൻ സാമ്പത്തിക സഹായം നൽകാമെന്നു ദൂതൻ മുഖേനയാണു പിള്ള തന്നെ അറിയിച്ചത്. പരിശുദ്ധകർമം അനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചതു പുണ്യമായി കണ്ടാണു പിള്ളയിൽ നിന്നു പണം സ്വീകരിച്ചത്. പിള്ളയോടു തനിക്ക് ഇപ്പോഴും സ്‌നേഹവും ബഹുമാനവും ഉണ്ടെന്നും സുബൈർ മൗലവി പറഞ്ഞു. വർഷങ്ങൾക്ക് മുമ്പാണ് പണം കൈപ്പറ്റിയതെന്നും സുബൈർ പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയുടെ ക്ഷീണം മാറ്റാൻ ശ്രമിക്കുന്ന പിള്ളയ്ക്ക് മൗലവിയുടെ തീരുമാനം തിരിച്ചടിയായി.
പത്തനാപുരത്ത് എൻ.എസ്.എസ് കരയോഗത്തിലെ പ്രസംഗത്തിലാണ് ബാലകൃഷ്ണപിള്ള വിവാദ പരാമർശങ്ങൾ നടത്തിയത്. പ്രസംഗം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടർന്ന് പിള്ളക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് പ്രസംഗത്തിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് പിള്ള രംഗത്തെത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുബൈർ മൗലവിയുടെ പേര് ഉപയോഗിച്ചത്. ഇത് ഏറെ വിഷമമുണ്ടാക്കിയെന്ന് സുബൈർ മൗലവി പറയുന്നു. താൻ ഹജ്ജ് കർമ്മത്തിന് പോയത് ഇനിയാരും മുതലെടുക്കാൻ പാടില്ല. ഇത്തരം വിവാദങ്ങൾ ഇനി ഉണ്ടാകുമ്പോഴും തന്റെ പേര് വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ട്. അതിനാലാണ് പണം തിരികെ കൊടുത്തതെന്നും സുബൈർ മൗലവി വിശദീകരിച്ചു.
ബാലകൃഷ്ണ പിള്ളയുടെ ന്യുനപക്ഷ വിരുദ്ധ പ്രസംഗത്തിൽ കേസെടുക്കാൻ പൊലീസും തീരുമാനിച്ചിരുന്നു കേസെടുക്കാൻ കൊല്ലം റൂറൽ എസ്‌പിക്ക് ഡി.ജി.പി നിർദ്ദേശം നൽകി. പിള്ളയ്‌ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ്, ഡി.ജി.പിയുടെ അഭിപ്രായം തേടിയിരുന്നു. പത്തനാപുരം കുമുകുംചേരിയിലെ എൻ.എസ്.എസ് കരയോഗത്തിലായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. ബാങ്ക് വിളി നായ കുരയ്ക്കുന്നത് പോലെയാണെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും താമസിക്കുന്നിടത്തെല്ലാം പള്ളി പണിയുന്നുവെന്നുമായിരുന്നു പിള്ളയുടെ പ്രസംഗം. പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
പ്രസംഗം വിവാദമായതോടെ ബാലകൃഷ്ണ പിള്ള ഖേദപ്രകടനം നടത്തിയിരുന്നു. തന്റെ പ്രസംഗം വളച്ചൊടിച്ചും എഡിറ്റു ചെയ്തുമാണ് പ്രചരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വൈരനിര്യാതന ബുദ്ധിയോടെ ചിലർ പ്രസംം വളച്ചൊടിക്കുകയായിരുന്നു. ഒരു സമുദായ സംഘടനയുടെ യോഗത്തിലാണ് താൻ പ്രസംഗിച്ചത്. ക്രൈസ്തവരെയും മുസ്ലീങ്ങളെയും കണ്ടു പഠിക്കണമെന്ന അർത്ഥത്തിലാണ് താൻ പ്രസംഗിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.