ന്യൂഡൽഹി: കേരള സർക്കാരിനെ പിരിച്ചുവിടണമെന്ന് കേന്ദ്രത്തോട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ആർഎസ്എസ് പ്രവർത്തകൻ രാഷേജിന്റെ കൊലപാതകത്തെ തുടർന്ന് തിരുവനന്തപുരത്തുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.

രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ ഉറപ്പായും സി.പി.എം പ്രവർത്തകരായിരിക്കുമെന്ന് സ്വാമി പറഞ്ഞു. ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾ സി.പി.എം ആഘോഷിക്കുകയാണ്. അധികാരം ലഭിച്ച ഇത്തരം ഭ്രാന്തന്മാർ ഇതൊക്കെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഇടപെട്ട കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തലസ്ഥാനത്ത് കഴിഞ്ഞയിടെ നടന്ന അക്രമസംഭവങ്ങളെ കുറിച്ചാണ് ഗവർണർ ആരാഞ്ഞത്..