- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദയെ കൊന്നത് എന്തിനെന്ന് തരൂരിനറിയാം; വധേരയുടെ പേര് പുറത്തുവരും; കൊല നടത്തിയത് പാക്കിസ്ഥാനിൽ നിന്നും ദുബായിൽ നിന്നുമെത്തിയ വാടക കൊലയാളികൾ: വെളിപ്പെടുത്തലുമായി സ്വാമി
ന്യൂഡൽഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കും വിധമുള്ള കൂടുതൽ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സുനന്ദയെ കൊന്നത് എന്തിനാണെന്ന് തരൂരിന് അറിയാമെന്നും കൊല നടത്തിയത് പാക്കിസ്ഥാനിൽ നിന്നും ദുബായിൽ നിന്നും എത്തിയവരാണെന്നും സുബ്രഹ്മണ്യം സ്വാമി റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു. സുനന്ദ മ
ന്യൂഡൽഹി: സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിൽ ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കും വിധമുള്ള കൂടുതൽ വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യം സ്വാമി രംഗത്തെത്തി. സുനന്ദയെ കൊന്നത് എന്തിനാണെന്ന് തരൂരിന് അറിയാമെന്നും കൊല നടത്തിയത് പാക്കിസ്ഥാനിൽ നിന്നും ദുബായിൽ നിന്നും എത്തിയവരാണെന്നും സുബ്രഹ്മണ്യം സ്വാമി റിപ്പോർട്ടർ ചാനലിനോട് പറഞ്ഞു.
സുനന്ദ മരണപ്പെട്ടുവെന്ന് വൈകുന്നേരം 4.30തോടെ ശശി തരൂരിന് അറിയാമായിരുന്നു. മരണപ്പെട്ട ദിവസം ഹോട്ടൽ ലീല പാലസിൽ വ്യാജ പാസ്‌പോർട്ടിൽ ചിലർ താമസിച്ചിരുന്നു. ഇതിൽ രണ്ട് പേർ ദുബായിൽ നിന്നും എത്തിയവരും രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നും എത്തിയവരുമായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം ഉദ്യോഗസ്ഥർക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. തരൂരിന്റെ സെക്രട്ടറി വീട്ടുവേലക്കാരൻ നാരായണന്റെ ഫോണിൽ നിന്നും സുനന്ദ മരണപ്പെട്ട വിവരം ഉന്നത കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. നാരായണനെ വിശദമായി ചോദ്യം ചെയ്താൽ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
മരണത്തിൽ റോബർട്ട് വധേരയുടെ പേരും പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഐപിഎൽ ഇടപാടുമായി ബന്ധപ്പെട്ട് വധേരയും ഇടപെടൽ നടത്തിയിരുന്നു. ദുബായിയിൽ വീടുണ്ടെന്ന കാരണത്താൽ ഐപിഎല്ലിൽ സുനന്ദയുടെ പേരിൽ പണം ഒഴുക്കുകയായിരുന്നു. സുനന്ദ ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്താനിരിക്കയായിരുന്നു. ഇതിനിടെയാണ് അവർ കൊല്ലപ്പെട്ടത്. തരൂരിന്റെ വീട്ടുവേലക്കാരൻ നാരായണനെ വിശദമായി ചോദ്യം ചെയ്താൽ മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. സുനന്ദയുടെ മരണത്തെ കുറിച്ച് താൻ കൂടുതൽ പേരുകൾ വെളിപ്പെടുത്തുമെന്ന ഭയമാണ് കോൺഗ്രസ് നേതാക്കൾക്കെന്നും സുബ്രഹ്മണ്യം സ്വമി പറഞ്ഞു.
നേരത്തെ സുനന്ദയെ കൊന്നതാന് താനാണെന്ന് പറയിപ്പിക്കാൻ ശ്രമം നടന്നുവെന്ന് ശശി തരൂർ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശി തരൂർ നൽകിയ പരാതിയുടെ പകർപ്പ് ഇന്നലെ പുറത്തുവന്നിരുന്നു. ഡൽഹി പൊലീസ് കമ്മീഷണർ ബി എസ് ബസിക്ക് നൽകിയ പരാതിയുടെ പകർപ്പാണ് പുറത്തായത്. തനിക്കെതിരെ മൊഴി നല്കാൻ ഡൽഹി പൊലീസ് തന്റെ വീട്ടുജോലിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന് തരൂർ നൽകിയ പരാതിയിൽ ബോധിപ്പിച്ചത്.
നവംബർ 13നാണ് തരൂർ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കത്തു നൽകിയത്. ഈ പരാതിയുടെ പകർപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കുടുക്കാനാണ് ശ്രമിച്ചതെന്നാണ് തരൂർ പരാതിയിൽ ബോധിപ്പിക്കുന്നത്. സുനന്ദയുടെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് വരുത്താൻ സഹായിയായ നാരായൺ സിംഗിനെ ഭീഷണിപ്പെടുത്തി. ഒരു ഉദ്യോഗസ്ഥൻ മർദ്ദിക്കാൻ തുനിഞ്ഞെന്നും തരൂർ പരാതിയിൽ ചൂണ്ടിക്കാടുന്നു. താനാണ് സുനന്ദയെ കൊന്നതെന്ന് പറയിപ്പികാനാണ് ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്നുമാണ് തരൂർ പരാതിയിൽ പറയുന്നത്.
സുനന്ദാ പുഷ്‌ക്കറുടെ ആന്തരികാവയവ സാംപിളുകൾ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി കോടതിയെ ഡൽഹി പൊലിസ് സമീപിക്കുമെന്നും കൂടുതൽ തെളിവെടുപ്പിനായി ആവശ്യമെങ്കിൽ കേരളത്തിലേക്കെത്തുമെന്ന് ഡൽഹി പൊലിസ് കമ്മിഷണർ ബി.എസ് ബസി വ്യക്തമാക്കിയിരുന്നു.