- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ വിവാഹം ഒരുമാസം പോലും നീണ്ടില്ല; ഒറ്റക്കാലിൽ നൃത്തം ചവിട്ടി ലോകത്തെ വിസ്മയിപ്പിച്ച സൂബ്രീത വിവാഹമോചനത്തിന്; ഭർത്താവിന്റെ ചതി തുറന്ന് പറഞ്ഞ് നർത്തകി
തന്റെ ഒറ്റക്കാൽ വച്ച് നൃത്തം ചെയ്ത് ഇന്ത്യാ ഗോട്ട് ടാലന്റ് എന്ന മെഗാ ഷോയിൽ രണ്ടാംസ്ഥാനത്തെത്തിയ സുബ്രീത് കൗർ എന്ന ഇന്ത്യൻ നർത്തകിയായ നഴ്‌സ് വിവാഹമോചനത്തിനൊരുങ്ങുന്നു. തന്റെ ഭർത്താവായ യാഷ് മക്കർ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് സുബ്രീത് പറയുന്നത്. തന്റെ കുടുംബ പശ്ചാത്തലത്തെപ്പറ്റി തെറ്റായ വിവരങ്ങൾ ധരിപ്പിച്ചാണ് യാഷ് വിവാഹം
തന്റെ ഒറ്റക്കാൽ വച്ച് നൃത്തം ചെയ്ത് ഇന്ത്യാ ഗോട്ട് ടാലന്റ് എന്ന മെഗാ ഷോയിൽ രണ്ടാംസ്ഥാനത്തെത്തിയ സുബ്രീത് കൗർ എന്ന ഇന്ത്യൻ നർത്തകിയായ നഴ്‌സ് വിവാഹമോചനത്തിനൊരുങ്ങുന്നു. തന്റെ ഭർത്താവായ യാഷ് മക്കർ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് സുബ്രീത് പറയുന്നത്. തന്റെ കുടുംബ പശ്ചാത്തലത്തെപ്പറ്റി തെറ്റായ വിവരങ്ങൾ ധരിപ്പിച്ചാണ് യാഷ് വിവാഹം കഴിച്ചതെന്നാണ് നർത്തകി പറയുന്നത്. ഇതിനു പുറമെ ഭർത്താവ് 20 ലക്ഷം തട്ടിയെടുത്തതായും സുബ്രീത് ആരോപിക്കുന്നു. ഭർത്താവ് അയാളുടെ യഥാർത്ഥ പ്രായം മറച്ചുവച്ചുവെന്നും നർത്തകി വെളിപ്പെടുത്തി.
ചണ്ഡീഗഢുകാരിയായ 27കാരി സുബ്രീത് കൗറിന് പഠിച്ച് ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹം. അവർ ആ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ജീവിതത്തിലൊരിക്കലും ഒരു ഡാൻസറാകുന്നതിനെപ്പറ്റി അവർ ചിന്തിച്ചിരുന്നില്ല. വീട്ടിലെ മുറിയിൽ വാതിലുകളും ജനലുകളും അടച്ച് മാത്രമായിരുന്നു അവർ നൃത്തം ചെയ്തിരുന്നത്.
എന്നാൽ അപ്രതീക്ഷിതമായുണ്ടാ ഒരപടമാണ് ഇവരുടെ ജീവിതത്തെ മാറ്റിമറിച്ചത്. അപകടത്തെ തുടർന്ന് ഒറ്റക്കാൽ നഷ്ടപ്പെട്ട് ഈ യുവതി പിന്നീട് തന്റെ ഇച്ഛാശക്തി മൂലം ഡാൻസ് പഠിക്കുകയും ജീവിതത്തിലേക്ക് തിരിച്ച് വന്ന് റിയാലിറ്റി ഷോയിൽ വിജയിച്ച് പ്രശസ്തയാകുകയുമായിരുന്നു. അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സഹായിച്ച തന്റെ ജിം ഇൻസ്ട്രക്ടർ യാഷ്മക്കറിനെ പിന്നീട് സൂബ്രീത് ജീവിതപങ്കാളിയാക്കുകയായിരുന്നു. വെറും ഒരു മാസം മാത്രം നില നിന്ന ആ വിവാഹബന്ധമാണ് ഇപ്പോൾ വിവാഹമോചനത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.
യാഷാണ് ആദ്യം വിവാഹാലോചനയുമായി തന്റയടുക്കലെത്തിയതെന്നാണ് സുബ്രീത് പറയുന്നത്. എന്നാൽ അയാളുടെ രക്ഷിതാക്കളെ വിവാഹാലോചനയുമായി അയക്കാൻ തന്റെ അമ്മ പറഞ്ഞപ്പോൾ അവർ ഇംഗ്ലണ്ടിലാണെന്നായിരുന്നു യാഷ് പറഞ്ഞതെന്ന് സുബ്രീത് വെളിപ്പെടുത്തുന്നു. അവരുടെ അനുവാദം വിവാഹത്തിന് വേണ്ടെന്നും യാഷ് അന്ന് പറഞ്ഞിരുന്നുവത്രെ. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നുദിവസത്തിനകം സത്യം തനിക്ക് മനസ്സിലായതായി സൂബ്രീത് പറയുന്നു. മൊഹാലിയിലെ ഒരു വാടകവീട്ടിൽ എത്തിയപ്പോൾ യാഷിന്റെ മാതാപിതാക്കൾ ചണ്ഡീഗണ്ഡിലുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് സുബ്രീത് പറയുന്നു.
താൻ ടെലിവിഷൻ ഷോകളിലൂടെ സമ്പാദിച്ച പണവും സ്വത്തുക്കളും അവർ ചോദിക്കാൻ തുടങ്ങി. തന്റെ അച്ഛനോട് വാങ്ങിയ കടബാധ്യത വീട്ടാൻ യാഷ് തന്നോട് 20 ലക്ഷം വാങ്ങിയതായും ഇതിനു പുറമെ ഒരു ടിവി പരസ്യം ചെയ്ത വകയിൽ തനിക്ക് ലഭിച്ച 1.45 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിന്ന് യാഷ് പിൻവലിച്ചതായും സുബ്രീത് ആരോപിക്കുന്നു. വീണ്ടും ഒരു ആറ് ലക്ഷം കൂടി ചോദിച്ചെങ്കിലും താൻ കൊടുത്തില്ലെന്നും തന്നെ പണത്തിന് വേണ്ടിയാണ് വിവാഹം കഴിച്ചതെന്ന് യാഷ് പറഞ്ഞതോടെ താൻ തകർന്നു പോയെന്നും സുബ്രിത് വെളിപ്പെടുത്തി. തന്നെ ശാരീരികമായി പിഡിപ്പിച്ച ഭർത്താവ് ഇരുട്ടറയിൽ തള്ളിയെന്നും നർത്തകി പരാതിപ്പെടുന്നു.
സ്വന്തം പ്രായത്തെ പറ്റിയും യാഷ് കളവു പറഞ്ഞെന്ന് സുബ്രീത് വെളിപ്പെടുത്തി. തനിക്ക് 27 വയസ്സുണ്ടെന്ന് യാഷ് പറഞ്ഞെങ്കിലും 21 വയസ്സുമാത്രമേയുള്ളുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.