- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് താത്കാലിക ആശ്വാസം; കുവൈത്തിൽ സബ്‌സിഡി നിയന്ത്രണം ഉടനില്ല; ആറ് മാസത്തേക്ക് നീട്ടിയതായി സൂചന
രാജ്യത്തെ വിദേശികളെ ഏറെ ബാധിക്കുന്ന സബ്‌സിഡി നിയന്ത്രണം ഉടൻ ഉണ്ടാകില്ലെന്ന് സൂചന. ജനുവരി മുതൽ ഏർപ്പെടുത്താനിരുന്ന വൈദ്യുതി,വെള്ളം, പെട്രോൾ എന്നിവയുടെ സബ്‌സിഡി നിയന്ത്രിക്കുന്ന നടപടികൾ വൈകുമെന്നാണ് പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.2015 ജനുവരി മുതൽ നിയന്ത്രണം നടപ്പാക്കിത്തുടങ്ങുമെന്നായിരുന്നു നേരത്തേ
രാജ്യത്തെ വിദേശികളെ ഏറെ ബാധിക്കുന്ന സബ്‌സിഡി നിയന്ത്രണം ഉടൻ ഉണ്ടാകില്ലെന്ന് സൂചന. ജനുവരി മുതൽ ഏർപ്പെടുത്താനിരുന്ന വൈദ്യുതി,വെള്ളം, പെട്രോൾ എന്നിവയുടെ സബ്‌സിഡി നിയന്ത്രിക്കുന്ന നടപടികൾ വൈകുമെന്നാണ് പുതിയതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2015 ജനുവരി മുതൽ നിയന്ത്രണം നടപ്പാക്കിത്തുടങ്ങുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകളെങ്കിലും അടുത്ത വർഷം പകുതിയോടെ മാത്രമേ ഇതു സാധ്യമാകൂ എന്നാണ് അധികൃതർ ഇപ്പോൾ നൽകുന്ന സൂചന. സബ്‌സിഡി നിയന്ത്രണം സംബന്ധിച്ച റിപ്പോർട്ടിന് മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചെങ്കിലും ഫത്!വ നിയമനിർമ്മാണ വകുപ്പിന്റെ പച്ചക്കൊടി കിട്ടാത്തതാണ് നടപടി വൈകാൻ കാരണമായി പറയപ്പെടുന്നത്.
ഫത്‌വ വകുപ്പിന് തീരുമാനങ്ങളെടുക്കാൻ കൂടുതൽ സമയം നൽകുന്നതിനു വേണ്ടി സബ്‌സിഡി നിയന്ത്രണം നടപ്പാക്കുന്നത് ആറു മാസത്തേക്ക് നീട്ടിവച്ചതായി സർക്കാരുമായി അടുത്ത വൃത്തങ്ങളാണ് വിവരം നല്കിയത്. ജലവൈദ്യുതമന്ത്രാലയത്തിന്റെ കീഴിലുള്ള പഠന സമിതിയുടെ ശിപാർശ അംഗീകരിച്ച് ഡീസൽ, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവക്കുള്ള സബ്‌സിഡി കുറക്കാൻ ഒക്ടോബറിൽ സർക്കാർ തീരുമാനിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ വൈദ്യുതി, വെള്ളം, പെട്രോൾ എന്നിവക്കുള്ള സബ്‌സിഡി ഒഴിവാക്കാനും പദ്ധതിയിട്ടിരുന്നു.
നിലവിൽ വളരെ കുറഞ്ഞ നിരക്കുള്ള ഈ മൂന്ന് വിഭാഗങ്ങളിലുമുണ്ടാവുന്ന വർധന സാധാരണക്കാരും ഇടത്തരക്കാരുമായ പ്രവാസികൾക്ക് വൻ സാമ്പത്തിക ബാധ്യതയാവും വരുത്തിവെക്കുക.