ന്യൂഡൽഹി: പാർലമെൻറ് കാന്റീനിലെ വിഭവങ്ങളുടെ കുറഞ്ഞ വില സംബന്ധിച്ച വിവാദങ്ങൾക്ക് അന്ത്യമാകുന്നു. പാർലമെന്റ് കാന്റിനിലെ സബ്സിഡി നീക്കിയതായി ലോക‌സഭാ സ്പീക്കർ ഓം ബിർള അറിയിച്ചു. എല്ലാ വിഭവങ്ങൾക്കും പുതിയ വില ജനുവരി 29 മുതൽ പ്രാബല്യത്തിൽ വരും. പാർലമെൻറിന്റെ ബജറ്റ് സമ്മേളനത്തിനാണ് നാളെ തുടക്കമാവുന്നത്. പുതിയ നിരക്ക് അനുസരിച്ച് നോൺ വെജ് ബുഫെയ്ക്ക് 700 രൂപ നൽകണം.

മെനുവിൽ ഏറ്റവും കുറഞ്ഞ വില റൊട്ടിക്കാണ്. മൂന്ന് രൂപ. ചപ്പാത്തിക്ക് പത്ത് രൂപ നൽകണം. നോൺ വെജ് ബുഫെയ്ക്ക് 700 രൂപയാണ് ഈടാക്കുക. പാർലമെൻറ് കാന്റീനിലെ ശ്രദ്ധേയ വിഭവങ്ങളിൽ, 65 രൂപ വിലയുള്ള ഹൈദരാബാദി മട്ടൻ ബിരിയാണി ആയിരുന്നു ഏറെ ശ്രദ്ധേയം. ഇതിന്റെ വില ഇപ്പോൾ 150 രൂപയായി ഉയർത്തിയിട്ടുണ്ട്. വേവിച്ച പച്ചക്കറികൾ 50 രൂപയ്ക്കാണ് നൽകുന്നത്. നേരത്തെ 12 രൂപയായിരുന്നു ഇതിന് ഈടാക്കുന്നത്. വെജിറ്റേറിയൻ ഊണിന് 100 രൂപയാണ് നൽകേണ്ടി വരിക.

2016 മുതൽ കാന്റീൻ സബ്സിഡി നിർത്തലാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് നടപ്പിലായത്. ഇളവ് ഒഴിവാക്കിയാൽ പാർലമെന്റ് കാന്റീനിലെ ഭക്ഷണത്തിന്റെ നിരക്ക് കുത്തനെ ഉയരുമെന്ന് ലോക്സഭാ സ്പീക്കർ സൂചനകൾ നൽകിയതിന് തൊട്ട് പിന്നാലെയാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സബ്സിഡി എടുത്ത് കളഞ്ഞതോടെ പ്രതിവർഷം എട്ടു കോടിയിലേറെ രൂപ ലോക്സഭാ സെക്രട്ടറിയേറ്റിന് ലാഭിക്കാനാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ വില

1. ആലൂ ബോണ്ട (1) - 10 രൂപ
2. വേവിച്ച പച്ചക്കറികൾ - 50 രൂപ
3. ബ്രെഡ് പകോറ - 10
4. ചപ്പാത്തി (1) - 3 രൂപ
5. ചിക്കൻ ബിരിയാണി - 100 രൂപ
6. ചിക്കൻ കറി (2 പീസ്)- 75 രൂപ
7. ചിക്കൻ കട്ലറ്റ് (2 )- 100 രൂപ
8. ചിക്കൻ ഫ്രൈ (2 പീസ്)- 100 രൂപ
9. തൈര് - 10 രൂപ
10. ദാൽ വിത്ത് പിക്കിൾ- 40 രൂപ
11. ദാൽ ടർക്ക- 20 രൂപ
12. ദേശ മസാല- 50 രൂപ
13. ദോശ - 20 രൂപ
14. മുട്ടക്കറി - 30
15. ഫിംഗർ ചിപ്സ്- 50 രൂപ
16. ഫിഷ് ആൻഡ് ചിപ്സ്- 110 രൂപ
17. ഇഡ്ഡലി- ചമ്മന്തി (2)- 20 രൂപ
18. ഇഡ്ഡലി- സാമ്പാർ- ചമ്മന്തി- 25 രൂപ
19. കാദി പകോഡ- 30 രൂപ
20. കേസരി - 30 രൂപ
‌21. കിച്ച്ഡി - അച്ചാർ- 50 രൂപ
22. ലെമൺ റൈസ്- 30 രൂപ
23. മസാല ദാൽ വട (2)- 30 രൂപ
24. മേദു വട (2)- 30 രൂപ
25. മട്ടൺ ബിരിയാണി - 150 രൂപ
26. മട്ടൺ കറി (2 പീസ്) - 125 രൂപ
27. മട്ടൺ കട്ലറ്റ് (2 പീസ്)- 150 രൂപ
28. ഓംലറ്റ് മസാല(2 മുട്ട)- 25 രൂപ
29. ഓംലറ്റ് പ്ലെയിൻ - 20 രൂപ
30. വെജിറ്റബിൾ പകോഡ (6)- 50 രൂപ
31. പനീർ കടായി- 60 രൂപ
32. പനീർ മട്ടാർ- 60 രൂപ
33. റോസ്റ്റഡ് പപ്പടം- 5 രൂപ
34. പൊഹ- 20 രൂപ
35. പൊങ്കൽ- 50 രൂപ
36 മസാല പൂരി, ബജി, ഒനിയൻ- 50 രൂപ
37. റൈസ് ബോയിൽഡ്- 20 രൂപ
38. റൈസ് ഖീർ- 30 രൂപ
39. സലാഡ് ഗ്രീൻ- 25 രൂപ
40. സെവിയൻ ഖീർ- 30 രൂപ
41. തന്തൂരി റൊട്ടി- 5 രൂപ
42. ടൊമാറ്റോ ഭാട്ട്- 50 രൂപ
43. ഉപ്പുമാവ്- 25 രൂപ
44. ഉപ്പുമാവ് വെർമിസെലി- 30 രൂപ
45. ഊത്തപ്പം- 40 രൂപ
46. വെജിറ്റബിൾ ബിരിയാണി- 50 രൂപ
47. വെജിറ്റബിൾ കട്ലറ്റ് (2)- 20 രൂപ
48. ഫ്രഷ് ജ്യൂസ്- 60 രൂപ
49. നോൺ വെജ് ഊണ്- ബുഫെ- 700 രൂപ
50 വെജ് ഊണ്- ബുഫെ- 500 രൂപ
51. മിനിത്താലി- 50 രൂപ
52. വെജിറ്റബിൾ താലി ഊണ്- 100 രൂപ
53. സൂപ്പ്- 25 രൂപ
54. സബ്ജി (വെജ് കറി)- 20 രൂപ
55. സബ്സി (ഡ്രൈ വെജ്)- 35 രൂപ
56. സമോസ- 10 രൂപ
57. കച്ചോറി- സൗന്ത്- 15 രൂപ
58. പനീർ പക്കോഡ (4)- 50 രൂപ