മുളന്തുരുത്തി:തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുന്നതായി ഭാവിക്കുന്ന മൂന്ന് മുന്നണികൾക്കും ഒരേ നയമാണെന്നും അത് കുത്തക മുതലാളിമാർക്ക് വേണ്ടിയുള്ളതാണെന്നും എസ് യു സി കമ്മ്യൂണിസ്റ്റ് പിറവം മണ്ഡലം സ്ഥാനാർത്ഥി സി.എൻ. മുകുന്ദൻ അഭിപ്രായപ്പെട്ടു. മുന്നണികൾ മാറി വരുന്നതുകൊണ്ടോ ഭരണ തുടർച്ച ഉണ്ടാകുന്നതു കൊണ്ടോ ജനജീവിതത്തിലെ ദുരിതങ്ങൾ മാറില്ലായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുത്തക മുതലാളിമാർക്ക് വേണ്ടിയുള്ള നയങ്ങളെ പ്രതിരോധിക്കാൻ പാകത്തിൽ ജനകീയ സമരശക്തി ഉയർത്തി എടുക്കുമ്പോൾ മാത്രമേ ജനാനുകൂലമായ നയങ്ങൾ ഭരണാധികാരികളെ കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയൂ അദ്ദേഹം പറഞ്ഞു.

എസ് യു സി ഐ ഐ കമ്മ്യൂണിസ്റ്റ് പാർട്ടി മുളന്തുരുത്തിയിൽ സംഘടിപ്പിച്ച പിറവം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.എസ് യു സി ഐ ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം അംഗവും എ ഐ ഐ യു ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടുംപിറവം മണ്ഡലം ചീഫ്ഇലക്ഷൻ ഏജന്റുമായ കെഎസ് ഹരികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം പി.സി.ജോളി,എസ് യു സി ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ ഉഷ , കെ. ഒ. ഷാൻ, കെ. ഒ. സുധീർ ,എ ഐ ഡി എസ് ഒ ജില്ലാസെക്രട്ടറി നിലീന മോഹൻകുമാർ , മറ്റ് ഭാരവാഹികളായ കെ കെ ഭരതൻ ,സുകന്യ കുമാർ , നിള എം.കെ., ശരത് ഷാൻ തുടങ്ങിയവർ പ്രസംഗിച്ചു.