ഹൂസ്റ്റൺ : ടെക്സസ് സ്റ്റേറ്റ് ട്രൂപ്പർ ചാഡ് വാക്കറെ പതിയിരുന്നു വെടിവച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി ഡി.ആർതർ പിൻസനെ (37) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .

ടെക്സസിലെ മെക്‌സിയ സിറ്റിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ട് 7.45 ന് വഴിയിൽ എഞ്ചിൻ പ്രവർത്തനം നിലച്ച വാഹനത്തിൽ ഡ്രൈവറെ സഹായിക്കുന്നതിനിടയിലാണ് ട്രൂപ്പർക്ക് വെടിയേറ്റത് .ഡി പി എസ് റീജിയൻ ഡയറക്ടർ ടോഡ് സിൻഡർ പറഞ്ഞു . ഡാളസ്സിൽ നിന്നും 75 മൈൽ ദൂരെയാണ് മെക്‌സിയ സിറ്റി .

ട്രൂപ്പറെ വെടിവച്ച ശേഷം വാഹനത്തിൽ നിന്നും ഇറങ്ങി ഡി.ആർതർ രക്ഷപ്പെട്ടതായാണ് അധികൃതർ അറിയിച്ചത്. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു . പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതപ്പെടുത്തി.

ശനിയാഴ്ചയാണ് പ്രതിയെ മരിച്ച നിലയിൽ സമീപത്തു നിന്നും കണ്ടെത്തിയെന്ന് ലൈം സ്റ്റോണ് കൗണ്ടി ജഡ്ജ് റിച്ചർഡ് ഡങ്കൻ പറഞ്ഞു .

തലയ്ക്കും വയറിനും വെടിയേറ്റ ട്രൂപ്പർ വെക്കോ ബെയ്‌ലർ സ്റ്റേറ്റ് ആൻഡ് വൈറ്റ് ഹിൽ ക്രിസ്റ്റ ആശുപത്രിയിൽ വളരെ ഗുരുതരമായ സ്ഥിതിയിൽ കഴിയുകയായിരുന്നു . ചാഡ് വാക്കറിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട് .