- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുകൾ അസാധു ആക്കിയപ്പോൾ 'ബ്ലാക്കും' 'വൈറ്റും' കൊണ്ട് ജൻധൻ അക്കൗണ്ടുകൾ നിറഞ്ഞുകവിയുന്നു! രാജ്യത്തെ കോടിക്കണക്കിന് വരുന്ന കള്ളപ്പണം കാത്തിരുന്ന അക്കൗണ്ടിൽ വന്നതും 'പണം' തന്നെ
ന്യൂഡൽഹി: ജൻധൻ എക്കൗണ്ടിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? രാജ്യത്തുള്ളവരെയെല്ലാം ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയായിരുന്നല്ലോ ആ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ കോടിക്കണക്കിന് വരുന്ന കള്ളപ്പണം പിടിച്ചെടുത്ത് ജൻധൻ അക്കൗണ്ട് ഉടമകൾക്ക് കൈമാറുമെന്ന് ആയിടെ ഊഹോപോഹം വ്യാപകമായിരുന്നു. അങ്ങനെയാണ് പലരും എക്കൗണ്ട് എടുത്തതുതന്നെ. അതൊക്കെ ഇപ്പോൾ പറയേണ്ട ആവശ്യമെന്താണെന്ന് ചിന്തിച്ചേക്കാം. അക്കൗണ്ട് എടുത്തവരിൽ ഭൂരിഭാഗവും പിന്നീട് ബാങ്കിലേയ്ക്ക് തിരിഞ്ഞുനോക്കിയതേയില്ലെന്നത് വാർത്തയായിരുന്നു. ഇതാ അപ്രതീക്ഷിതമായി ജൻധൻ അക്കൗണ്ടുകളിൽ 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. 500ഉം 1000ഉം അസാധുവാക്കിയതോടെയാണ് ജൻധൻ അക്കൗണ്ടുകൾ നിറയാൻ തുടങ്ങിയത്!നവംബർ എട്ട് വരെ ഒന്നോ രണ്ടോ രൂപ മാത്രം അവശേഷിച്ചിരുന്ന അക്കൗണ്ടുകളിൽ ഇതാ 49,000 രൂപവരെ നിക്ഷേപമെത്തിയിരിക്കുന്നു(പാൻ കാർഡില്ലാതെ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000രൂപയാണ്). കള്ളപ്പണക്കാരുടെ പ്രേരണയിൽ ഇത്തരം അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ സാധാരണക്കാർ
ന്യൂഡൽഹി: ജൻധൻ എക്കൗണ്ടിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? രാജ്യത്തുള്ളവരെയെല്ലാം ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയായിരുന്നല്ലോ ആ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ കോടിക്കണക്കിന് വരുന്ന കള്ളപ്പണം പിടിച്ചെടുത്ത് ജൻധൻ അക്കൗണ്ട് ഉടമകൾക്ക് കൈമാറുമെന്ന് ആയിടെ ഊഹോപോഹം വ്യാപകമായിരുന്നു. അങ്ങനെയാണ് പലരും എക്കൗണ്ട് എടുത്തതുതന്നെ.
അതൊക്കെ ഇപ്പോൾ പറയേണ്ട ആവശ്യമെന്താണെന്ന് ചിന്തിച്ചേക്കാം. അക്കൗണ്ട് എടുത്തവരിൽ ഭൂരിഭാഗവും പിന്നീട് ബാങ്കിലേയ്ക്ക് തിരിഞ്ഞുനോക്കിയതേയില്ലെന്നത് വാർത്തയായിരുന്നു. ഇതാ അപ്രതീക്ഷിതമായി ജൻധൻ അക്കൗണ്ടുകളിൽ 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. 500ഉം 1000ഉം അസാധുവാക്കിയതോടെയാണ് ജൻധൻ അക്കൗണ്ടുകൾ നിറയാൻ തുടങ്ങിയത്!
നവംബർ എട്ട് വരെ ഒന്നോ രണ്ടോ രൂപ മാത്രം അവശേഷിച്ചിരുന്ന അക്കൗണ്ടുകളിൽ ഇതാ 49,000 രൂപവരെ നിക്ഷേപമെത്തിയിരിക്കുന്നു(പാൻ കാർഡില്ലാതെ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000രൂപയാണ്).
കള്ളപ്പണക്കാരുടെ പ്രേരണയിൽ ഇത്തരം അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ സാധാരണക്കാർ തയ്യാറാകുന്നുണ്ടെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.ആഗ്രയിലെ എസ്‌ബിഐയുടെ ഫതേഹാബാദ് റോഡ് ബ്രാഞ്ചിൽ 15,000ത്തോളം ജൻധൻ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 30 ശതമാനത്തിലേറെ അക്കൗണ്ടുകളിൽ, അവധികഴിഞ്ഞ് വ്യാഴാഴ്ച ബാങ്ക് തുറന്നപ്പോൾ 49000 രൂപ വീതം നിക്ഷേപിച്ചതായി ശാഖ മാനേജർ അജയ് അഗ്‌നഹോത്രി പറയുന്നു.
രാജ്യത്ത പാവപ്പെട്ടവർക്കുകൂടി ബാങ്കിങ് സൗകര്യം പ്രയോജനപ്പെടുത്താൻ സൗകര്യമൊരുക്കുന്നതിനാണ് 2014 ആഗസ്തിൽ പദ്ധതി തുടങ്ങിയത്.
ഏതായാലും പദ്ധതി പൂർണ വിജയത്തിലായി. ഒഴിഞ്ഞുകിടന്ന ജൻധൻ അക്കൗണ്ടുകളിൽ പണം നിറഞ്ഞു. ബ്ലാക്കാണോ? വൈറ്റാണോയെന്നത് വേറെ കാര്യം!