- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് മറയാക്കി സ്കൂളുകൾ; ഫീസ് വർദ്ധനവ് മുപ്പത് ശതമാനത്തിലേറെ; അന്യായമായ ഫീസ് വർദ്ധനവിൽ നട്ടം തിരിഞ്ഞ് രക്ഷിതാക്കൾ
സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ മറവിൽ സ്‌കൂളുകളിൽ അന്യായമായ ഫീസ് വർദ്ധനവ്. പല സ്‌കൂളുകളിലും ഒറ്റയടിക്ക് മുപ്പത് ശതമാനത്തിലേറെ ഫീസ് വർദ്ധിപ്പിച്ചതിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് രക്ഷിതാക്കൾ.സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, പാക്കിസ്ഥാൻ, ഫിലിപ്പീൻ, അറബ് സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് വർധി
സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ മറവിൽ സ്‌കൂളുകളിൽ അന്യായമായ ഫീസ് വർദ്ധനവ്. പല സ്‌കൂളുകളിലും ഒറ്റയടിക്ക് മുപ്പത് ശതമാനത്തിലേറെ ഫീസ് വർദ്ധിപ്പിച്ചതിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് രക്ഷിതാക്കൾ.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ, പാക്കിസ്ഥാൻ, ഫിലിപ്പീൻ, അറബ് സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയതോടെയാണ് പല സ്‌കൂളുകളും ഫീസ് വർധന സംബന്ധിച്ച സർക്കുലർ നല്കിത്തുടങ്ങിയത്. നിലവിൽ അധ്യയന വർഷത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പിന്നിട്ടിരിക്കെ ആദ്യ രണ്ട് ടേമുകളിലെ വർധന കൂടി രക്ഷിതാക്കൾ ഒടുക്കണം എന്നാണു സ്‌കൂൾ സർക്കുലറിൽ പറയുന്നത്.
പുതിയ നിരക്ക് പ്രകാരം ഒരു ടേമിൽ വാങ്ങാവുന്ന പരമാവധി ഫീസ് യഥാക്രമം 107, 119,136,153 ദീനാർ എന്നിങ്ങനെയാണ്. ഈ സ്ഥാനത്താണ് യഥാക്രമം 126, 176, 206, 233 ദീനാർ അടക്കണമെന്ന അറിയിപ്പ് വന്നിരിക്കുന്നത്.
അതേസമയം, ഫീസ് വർധനക്കൊപ്പം മന്ത്രാലയം നിർദേശിച്ച അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്ന കാര്യത്തിൽ മിക്ക സ്‌കൂൾ മാനേജ്‌മെന്റുകളും മൗനം പാലിക്കുകയാണ്. ഈ സ്‌കൂൾ നടപടിക്കെതിരെ പ്രൈവറ്റ് എജുക്കേഷൻ മന്ത്രാലയത്തിൽ പരാതി നല്കാനൊരുങ്ങുകയാണ് കുവൈത്ത് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ. ദിനംപ്രതിയുള്ള ജീവിതച്ചെലവിലുള്ള വർദ്ധനവും വരാൻ പോകുന്ന പെട്രോൾ, വെള്ളം, ഇലക്ട്രിസിറ്റി തുടങ്ങിയവയുടെ വില വർദ്ധനവും മൂലം നട്ടംതിരിഞ്ഞിരിക്കുന്ന പ്രവാസികൾക്ക് മറ്റൊരു ഇരുട്ടടിയായിരിക്കുകയാണ് സ്‌കൂൾ ഫീസ് വർദ്ധനവ്.