- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ നേരിടാൻ കണ്ണൂരിലെ കരുത്തൻ തന്നെ വേണം; മുല്ലപ്പള്ളിയും കെ വി തോമസും ഇടിച്ചു നിൽക്കുമ്പോൾ തന്നെ കെപിസിസി അധ്യക്ഷ പദവിയിൽ കണ്ണുനട്ട് സോഷ്യൽ മീഡിയയിലും നേരിട്ടും പ്രചരണം നടത്തി കെ സുധാകരൻ; പടയൊരുക്കം സമാപന സമ്മേളന വേദിക്ക് സമീപത്തെ പടുകൂറ്റൻ ഫ്ലക്സ് രാഹുൽ ഗാന്ധി കാണുമോ? സംഘടനയെ ചലിപ്പിക്കാൻ ശേഷിയുള്ള നേതാവ് സുധാകരനെന്ന് വാദിച്ച് ഐ ഗ്രൂപ്പിലെ ഒരു കൂട്ടർ
തിരുവനന്തപുരം: വി എം സുധീരൻ കെപിസിസി അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ട് ഒൻപത് മാസം കഴിഞ്ഞിട്ടും സ്ഥിരമായി ഒരു അദ്ധ്യക്ഷനെ കണ്ടെത്താനാകാതെ വലയുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം. ഒന്നിന് പിന്നാലെ ഒന്നായി വിവാദങ്ങൾ ഇടത് സർക്കാരിനെ വലച്ചിട്ടും കൃത്യമായി അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. കൃത്യമായ ഒരു നേതൃത്വമില്ലാത്തത് ഈ തിരിച്ചടിക്ക് വലിയ ഒരു കാരണമായി മാറിയെന്നതും വസ്തുതയാണ്. സംഘടനാ തെരഞ്ഞെടുപ്പിന്റെ കാലമായതിനാൽ തന്നെ പല പേരുകളും സജീവമായി കേൾക്കുന്നുണ്ടെങ്കിലും കേരളത്തിൽ പിണറായി വിജയനും സിപിഎമ്മിനും പറ്റിയ ഒരു എതിരാളിയായ കെ സുധാകരൻ കെപിസിസി പ്രസിഡന്റാകണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്ന രീതിയിലുള്ള നിരവധി ഫ്ളക്സുകളാണ് ഇപ്പോൾ ഉയരുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളില്ലാതിരുന്നതാണ് വി എം സുധീരന് തിരിച്ചടിയായതെങ്കിൽ കൃത്യമായ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിന്റെ അനുഗ്രഹാശിർവാദങ്ങളോടെ തന്നെയാണ് കെപിസിസി അദ്ധ്യക്ഷനാകാൻ കെ സുധാകരൻ ശ്രമിക്കുന്നത്. സോളാർ റിപ്പോർട് പുറത്ത് വന്നതോടെ ത
തിരുവനന്തപുരം: വി എം സുധീരൻ കെപിസിസി അദ്ധ്യക്ഷ പദവി ഒഴിഞ്ഞിട്ട് ഒൻപത് മാസം കഴിഞ്ഞിട്ടും സ്ഥിരമായി ഒരു അദ്ധ്യക്ഷനെ കണ്ടെത്താനാകാതെ വലയുകയാണ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം. ഒന്നിന് പിന്നാലെ ഒന്നായി വിവാദങ്ങൾ ഇടത് സർക്കാരിനെ വലച്ചിട്ടും കൃത്യമായി അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം. കൃത്യമായ ഒരു നേതൃത്വമില്ലാത്തത് ഈ തിരിച്ചടിക്ക് വലിയ ഒരു കാരണമായി മാറിയെന്നതും വസ്തുതയാണ്. സംഘടനാ തെരഞ്ഞെടുപ്പിന്റെ കാലമായതിനാൽ തന്നെ പല പേരുകളും സജീവമായി കേൾക്കുന്നുണ്ടെങ്കിലും കേരളത്തിൽ പിണറായി വിജയനും സിപിഎമ്മിനും പറ്റിയ ഒരു എതിരാളിയായ കെ സുധാകരൻ കെപിസിസി പ്രസിഡന്റാകണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്ന രീതിയിലുള്ള നിരവധി ഫ്ളക്സുകളാണ് ഇപ്പോൾ ഉയരുന്നത്.
ഗ്രൂപ്പ് സമവാക്യങ്ങളില്ലാതിരുന്നതാണ് വി എം സുധീരന് തിരിച്ചടിയായതെങ്കിൽ കൃത്യമായ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിന്റെ അനുഗ്രഹാശിർവാദങ്ങളോടെ തന്നെയാണ് കെപിസിസി അദ്ധ്യക്ഷനാകാൻ കെ സുധാകരൻ ശ്രമിക്കുന്നത്. സോളാർ റിപ്പോർട് പുറത്ത് വന്നതോടെ തന്നെ എ ഗ്രൂപ്പിന് വലിയ തിരിച്ചിയായ സാഹചര്യത്തിൽ ഐ ഗ്രൂപ്പിന് സാധ്യതയേറും എന്നതും സുധാകരന് അനുകൂല ഘടകമാണ്.സിപിഎമ്മിന്റെ പുന്നാപുരം കോട്ടയായ കണ്ണൂരിൽ അവരെ വിറപ്പിച്ച പുരുഷ കേസരി എന്ന ഖ്യാതിയും സുധാകരന് അനുകൂല ഘടകമാണ്.
സംസ്ഥാന രാഷ്ട്രീയത്തില് കോൺഗ്രസിന് വ്യക്തമായ സ്വാധീനം ഇപ്പോൾ ഇല്ല. വലി വിവാദങ്ങളുണ്ടായിട്ടും സംസ്ഥാനത്ത് നടക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് തിരിച്ചടിയാണ് ഫലം. പല സ്ഥലങ്ങളിലും യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പോലും എൽഡിഎഫ് പിടിച്ചടക്കുന്ന സ്ഥിതിയുണ്ട്. ഇത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ രീതചിയിലുള്ള മനം മടുപ്പിക്കലുണ്ടാക്കുകയും പലരും സ,ംഘടനാ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് പോകുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാാണ് പാർട്ടി കോട്ടകളിൽ സിപിഎമ്മിന് വെല്ലുവിളിയുയർത്തിയ സുധാകരൻ അദ്ധ്യക്ഷ സ്ഥാനത്ത് എത്താൻ ശ്രമിക്കുന്നത്.
പ്രവർത്തകർക്കിടയിൽ ആവേശമുണ്ടാക്കുന്ന വാക്ചാതുരിയും സംഘടനാ മികവും സുധാകരനുണ്ട് എന്നതിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കും സംശയമില്ല. കേരളത്തിൽ പിണറായി വിജയനെ നേരിടാനുള്ള കരുത്ത് കോൺഗ്രസ് നേതാക്കളിൽ ഇന്ന് സുധാകരന് മാത്രമെയുള്ളുവെന്നും പ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്. എന്നാൽ രാഹുൽ ഗാന്ധിക്ക് കെ സുധാകരനോട് താൽപര്യമില്ലെന്നത് മാത്രമാണ് സുധാകരൻ നേരുടുന്ന വെല്ലുവിളി.
പാർട്ടിയെ അടിതട്ടുമുതൽ ശക്തിപെടുത്താനും പ്രവർത്തകർക്ക് പുതചുജീവൻ പകരാനും സുധാകരന് കഴിയും എന്ന് തന്നെയാണ് ഐ ഗ്രൂപ്പ് വിശ്വസിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കൊപ്പം പടയൊരുക്കത്തിൽ പൂർണ സമയം പങ്കെടുത്ത നേതാവാണ് സുധാകരൻ. മലബാർ മേഖലയെ മുഴുവൻ തചന്റെ തീപ്പൊരി പ്രസംഗത്തിലൂടെ ഇളക്കിമറിച്ചാണ് സുധാകരന്റെ വരവ്. കോൺഗരസിന് വലിയ സ്വാധീനമില്ലാത്ത മേഖലയിൽ പോലും ജനം സുധാകരനെ കേൾക്കാൻ ഒഴികിയെത്തി.സോഷ്യൽ മീഡിയയിലും നേരിട്ടും തനവ്#റെ അണികളിലൂടെ വലിയ പ്രചാരമാണ് സുധാകരൻ നൽകുന്നതും.
എഐസിസി അധ്യക്ഷനായി രാഹുൽഗാന്ധി ചുമതലയേറ്റാൽ പിന്നെ അധികകാലം കെപിസിസി പ്രസിഡന്റായി തുടരാൻ എംഎം ഹസന് കഴിയില്ല. ഹസനെ മാറ്റാൻ തീരുമാനമായിട്ടുണ്ട്. ഗ്രൂപ്പു ബലത്തിൽ ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനം. എന്നാൽ ഉമ്മൻ ചാണ്ടി മുമ്പോട്ട് വയ്ക്കുന്ന ബെന്നി ബെഹന്നാനെ അംഗീകരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ അഴിമതിയിൽ കുടുങ്ങിയവരെ അകറ്റി നിർത്താനാണ് രാഹുലിന്റെ തീരുമാനം.
എഐസിസി അധ്യക്ഷനായി രാഹുൽഗാന്ധി ചുമതലയേറ്റാൽ പിന്നെ അധികകാലം കെപിസിസി പ്രസിഡന്റായി തുടരാൻ എംഎം ഹസന് കഴിയില്ല. ഹസനെ മാറ്റാൻ തീരുമാനമായിട്ടുണ്ട്. ഗ്രൂപ്പു ബലത്തിൽ ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനം. എന്നാൽ ഉമ്മൻ ചാണ്ടി മുമ്പോട്ട് വയ്ക്കുന്ന ബെന്നി ബെഹന്നാനെ അംഗീകരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ അഴിമതിയിൽ കുടുങ്ങിയവരെ അകറ്റി നിർത്താനാണ് രാഹുലിന്റെ തീരുമാനം.
കെ മുരളീധരന്റെ പേരും സജീവ പരിഗണനയിലാണ്. എന്നാൽ മുൻ കെപിസിസി അധ്യക്ഷ•ാരെ ഇനി പരിഗണിക്കേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പൊതു നിലപാട്. ഇതും മുല്ലപ്പള്ളിക്കും കെവി തോമസിനും ഗുണകരമാകും. ഇ സാഹചര്യത്തിലാണ് കണ്ണൂരിൽ നിന്നുള്ള കെ സുധാകരനും ചരടു വലികളുമായി രംഗത്തുള്ളത്. പിസി ചാക്കോയും കെപിസിസി അധ്യക്ഷ പദവി നോട്ടമിടുന്നു. എന്നാൽ എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോകാൻ കഴിയുന്ന മുതിർന്ന നേതാവിനെ കേരളത്തിലേക്ക് ആവശ്യമുണ്ടെന്നാണ് രാഹുലിന്റെ പക്ഷം. കേരളത്തിലെ മുന്നണി ഭരണ സംവിധാനമാണ് ഇതിന് കാരണം. മുസ്ലിം ലീഗ് ആരെ പിന്തുണയ്ക്കുമെന്നതും അതിനിർണ്ണായകമാണ്. മുല്ലപ്പള്ളിയേയും കെവി തോമസിനേയും ലീഗ് തള്ളിപ്പറയാനിടയില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ മത-സാമുദായിക സന്തുലിതാവസ്ഥ കൂടി പരിഗണിച്ചാകും രാഹുൽ അന്തിമ തീരുമാനം എടുക്കുക.
നായർ സമുദായ അംഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ ഇതേ സമുദായത്തിൽ നിന്നൊരാൾക്ക് അധ്യക്ഷ പദം കിട്ടാനിടയില്ല. ഹിന്ദുവിനെ കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത പോലും ഇത് അടയ്ക്കുന്നു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രൈസ്തവരാണ്. ഈ പ്രത്യേക സാഹചര്യത്തിൽ ക്രൈസ്തവനായ നേതാവിനെ കെപിസിസി അധ്യക്ഷനാക്കുന്നതാണ് ഗുണകരമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെവി തോമസിന് മികച്ച സാധ്യത കിട്ടുന്നത്. എല്ലാ വിഭാഗങ്ങളുമായും കെവി തോമസിന് അടുത്ത ബന്ധമുണ്ട്. ഇതും കേരളീയ പൊതു സമൂഹത്തിലുള്ള കെവി തോമസിന്റെ ഇടപെടലും ഹൈക്കമാണ്ട് ഗൗരവത്തോടെ എടുക്കുന്നുണ്ട്. പക്ഷേ മുല്ലപ്പള്ളിയക്ക് തന്നെയാകും മുൻഗണന. പ്രശ്‌നങ്ങളില്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയെന്നതാണ് ഇതിന് അടിസ്ഥാനം.
അതിനിടെയാണ് എം എം ഹസ്സനുശേഷം കെപിസിസിയുടെ പ്രസിഡന്റാകാൻ കണ്ണൂരിലെ കോൺഗ്രസിന്റെ കരുത്തൻ കെ സുധാകരൻ ചരടുവലി തുടങ്ങിയതായി റിപ്പോർട്ട് പുറത്തു വരുന്നത്. നിലവിൽ പാർട്ടിയുടെ കാര്യമായ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത സുധാകരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സമ്മതത്തോടെയാണ് പ്രസിഡന്റാകാൻ ശ്രമിക്കുന്നത്. സോളാർ കേസിൽ ആരോപണ വിധേയരായി എ ഗ്രൂപ്പ് പ്രതിസന്ധിയിലായത് ഐ ഗ്രൂപ്പിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. നിലവിൽ ശക്തനായൊരു പ്രസിഡന്റ് ഇല്ലാത്തത് കോൺഗ്രസിന് ക്ഷീണമാണെന്ന പാർട്ടിയുടെ വിലയിരുത്തലും സുധാകരൻ പ്രസിഡന്റാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.