സകാക: സൗദിയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു. അൽജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത്. കൊല്ലം സ്വദേശിയാണ് അപകടത്തിൽ മരിച്ചത്.

കുളക്കട കൃഷ്ണവിലാസത്തിൽ പരേതനായ വേലായുധൻ പിള്ള-പാറുകുട്ടി ദമ്പതികളുടെ മകൻ സുധാകരൻ പിള്ളയാണ് (52) മരിച്ചത്. മൃതദേഹം ദൗമ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിലേക്കത്തെിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.സുധാകരൻ പിള്ള 25 വർഷമായി സൗദിയിലുണ്ടായിരുന്നു. ഭാര്യ പരേതയായ രമണിയമ്മ. മക്കൾ: സുരാജ്, അശ്വതി.