- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂരജിന് ശിക്ഷ കിട്ടിയതിനാൽ അട്ടിമറി പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് എഴുതി നൽകിയത് 19ന്; കൊട്ടാരക്കരയിലെ പരാതി ഒതുക്കി സുധീർ ആലുവയിലേക്ക് പോയത് മൊഫിയയെ ആത്മഹത്യയ്ക്ക് എറിഞ്ഞു കൊടുക്കാൻ; ക്രൂരനെ വെറുതെ വിട്ട സങ്കടം മറുനോടനോട് പറഞ്ഞ് ഉത്രയുടെ കുടുംബം
കൊച്ചി: ഭർതൃപീഡന പരാതിയുമായെത്തിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ സിഐക്കെതിരെ വിമർശനവുമായി ഉത്രയുടെ കുടുംബം. ഉത്രയുടെ കൊലപാതകക്കേസിൽ ഒത്തുകളിച്ച സിഐ സുധീറിന് നന്നാവാൻ ഒരവസരം കൊടുത്തത് വലിയ തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു എന്നാണ് കുടുംബം മറുനാടനോട് പ്രതികരിച്ചത്. കേസ് അട്ടിമറിക്കാൻ അന്ന് അഞ്ചൽ സിഐആയിരുന്ന സുധീർ ശ്രമിച്ചതിനെതിരെ എസ്പിക്ക് പരാതി നൽകിയിരുന്നു.
ആ പരാതിയുടെ അടിസ്ഥാനത്തിൽ സിഐ സുധീറിനെ സ്ഥലം മാറ്റുകയും ഉത്രാ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയുമായിരുന്നു. പിന്നീട് അന്വേഷണം കാര്യക്ഷമമായി പോവുകയും നീതി ലഭിക്കുകയും ചെയ്തതോടെ സിഐക്കെതിരെയുള്ള പരാതിയുമായി മുന്നോട്ട് പോയില്ല. കാരണം പൊലീസ് അന്വേഷണത്തിൽ തൃപ്തരായിരുന്നു. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിൽ കേസ് ക്ലോസ് ചെയ്യാതെ കിടക്കുകയായിരുന്നു. കേസുമായി മുന്നോട്ട് പോകുന്നുണ്ടോ ഇല്ലയോ എന്ന് മറുപടി നൽകണമെന്ന് അവർ അറിയിച്ചതിനെ തുടർന്ന് നവംബർ 19 ന് കൊട്ടാരക്കര സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ എത്തി. അവിടെ സിഐ സുധീറും എത്തിയിരുന്നു.
കേസന്വേഷണത്തിൽ പൊലീസിനെതിരെ പരാതിയില്ലെന്ന് മൊഴി നൽകുകയും പരാതി പിൻവലിക്കുകയാണ് എന്ന് അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം അവിടെ നിന്നും മടങ്ങി ആലുവയിലെത്തിയപ്പോഴാണ് സിഐ സുധീർ പരാതിക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയത്. അന്ന് അവിടെ വച്ച് ഇയാൾക്കെതിരെ പരാതിയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ മൊഫിയ പർവീൺ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. അന്നങ്ങനെ ചെയ്തത് തെറ്റായിപ്പോയി; കുടുംബം പറഞ്ഞു.
സിഐ സുധീർ അന്വേഷണത്തിൽ വീഴ്ച വരുത്തിയെങ്കിലും പിന്നീട് പൊലീസ് അന്വേഷണം കാര്യക്ഷമമായിരുന്നു. അപ്പോഴും പരാതിയുമായി മുന്നോട്ട് പോയാൽ പൊലീസ് സേനക്ക് തന്നെ അത് മോശമായി ബാധിക്കുമെന്ന് കരുതിയാണ് കേസിൽ നിന്നും പിന്മാറാൻ തയ്യാറായത്. ഒരു പുഴുക്കുത്ത് ഉണ്ട് എന്ന് കരുതി എല്ലാവരും അങ്ങനെയല്ലല്ലോ എന്നും ഉത്ര.യുടെ സഹോദരൻ വിഷ്ണു പറഞ്ഞു. അന്ന് സഹോദരിയുടെ മരണത്തിന് ശേഷം സിഐയുടെ ചില ഇടപെടലുകൾ സംശയത്തിനിടയായിക്കിയരുന്നു.
വിവാഹത്തിന് നൽകിയ സ്വർണം മുഴുവൻ തിരികെ നൽകിയെന്ന് സൂരജ് പറഞ്ഞപ്പോൾ സിഐ അത് അംഗീകരിക്കുകയും കേസിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. അന്ന് തോന്നിയ സംശയങ്ങൾ വച്ചാണ് സൂരജിന് ഇതിൽ പങ്കുണ്ടെന്ന് കാട്ടി പരാതി നൽകുന്നത്. എന്നാൽ അപ്പോഴും സൂരജിനെ സംരക്ഷിക്കുന്ന നലപാടാണ് സിഐ സ്വീകരിച്ചത്. അന്വേഷണം നടത്തിയ എസ്ഐ പുഷ്പകുമാർ കൃത്യമായി തെളിവുകൾ ശേഖരിച്ചെങ്കിലും പിന്നീട് അന്വേഷണം നിലച്ചു പോയി.
അതും സിഐയുടെ ഇടപെടലായിരുന്നു. എസ്പിക്ക് പരാതി നൽകിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം മികച്ച രീതിയിലാണ് നടത്തിയത്. അതിനാൽ തന്നെ സിഐ ചെയ്ത തെറ്റ് പൊറുക്കാം എന്നായിരുന്നു തീരുമാനം. അതു മ്ത്രമല്ല സിഐക്കെതിരെ പരാതിയുമായി മുന്നോട്ട് പോകരുതെന്നും ജോലി തന്നെ ഇല്ലാതാവുമെന്നും പറഞ്ഞ് പലരും അനുരഞ്ജന ചർച്ചയും നടത്തി. തെറ്റുമനസ്സിലാക്കി നന്നാവാൻ ഒരവസരം കൊടുക്കാമെന്ന് തീരുമാനിച്ചാണ് കേസുമായി മുന്നോട്ട് പോകണ്ട എന്ന് തീരുമാനിച്ചത്.
എന്നാൽ അയാൾ നന്നായില്ല. പട്ടിയുടെ വാൽ പന്തീരാണ്ട കാലം കുഴലിട്ടാലും വളഞ്ഞു തന്നെയിരിക്കും. അതാണ് ഇപ്പോൾ ആലുവയിലും സംഭവിച്ചതെന്നും വിഷ്ണു പറഞ്ഞു.