കൊച്ചി: ഉത്സവത്തിന് ആനപ്പുറം കയറി ആലവട്ടവും വെഞ്ചാമരവും പിടിക്കുന്ന ജോലിക്കിടയിൽ പരിചിതനായ സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ വീട്ടലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അകത്തായി. പറവുർ വടക്കേക്കര പഞ്ചായത്തിലെ കട്ടത്തുരുത്തിലാണ് സംഭവം നടന്നത്. കേസ്മായി ബന്ധപ്പെട്ട് കാക്കനാട് തൃക്കാക്കര പരത്തിയിൽ വിട്ടിൽ സുധീഷിനെ(32) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡു ചെയ്തു.

ഉത്സവത്തിന് ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും പിടിക്കുന്ന ജോലിയാണ് സുധിഷ് ചെയ്തിരിന്നത്. ജോലിക്കിടയിൽ ഇതേ ജോലിക്കരനായ വടക്കേക്കര കട്ടതുരുത്ത് സ്വദേശിയ സുഹൃത്ത് മായി ഉറ്റബന്ധത്തിലായത്'. സുഹൃത്തിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്ന സുധീഷ് 17 വയസ്സുകാരിയായ സഹോദരിയുമായി അടുപ്പത്തിലായി. ആനപ്പുറത്തെ ജോലിയിൽ പെൺകുട്ടിക്ക് ഇഷ്മാണ് പീഡനത്തിൽ കലാശിച്ചതേ്രത. പല തവണ പീഡനത്തിന് ഇരയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് പുറം ലോകം അറിഞ്ഞത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ വിവരം ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിക്കയായിരുന്നു. സംഭവം പുറത്ത് വന്നതോടെ സുധീഷ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിച്ചതായും പറയുന്നു. എന്നാൽ പ്രായപൂർത്തിയാകാതെ പെൺകട്ടിയെ പീഡിപ്പിച്ചതിന് പൊലീസ് കേസ്സ് എടുക്കുകയായിരുന്നു.