- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ഒരുപക്ഷത്തും ചേരുന്നില്ല; സത്യം പുറത്തുവരണം; നിരപരാധികൾ ക്രൂശിക്കപ്പെടരുത്; അമ്മ എന്നും നിലനിൽക്കേണ്ട സംഘടനയാണ്; സുധീർ കരമനയ്ക്ക് പറയാനുള്ളത്
കൊച്ചി: അടുത്ത കാലത്ത് മികച്ച ഓഫറുകൾ നിരസിക്കേണ്ടി വന്നെങ്കിലും സംവിധായകർക്ക് താൻ നൽകിയ വാക്ക് പാലിക്കുന്നതിലാണ് ശ്രമിക്കുന്നത് എന്ന് സുധീർ കരമന. എനിക്കു വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് സൂപ്പർതാരങ്ങളുടെ ചിത്രത്തിലേക്ക് വിളിക്കുമ്പോൾ ഡേറ്റ് നൽകാൻ കഴിയാത്തതിനാൽ പല ഓഫറുകളും നിരസിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ നല്ല വിഷമം തോന്നാറുണ്ട്. എങ്കിലും എത്ര ചെറിയ പടങ്ങളാണെങ്കിലും എന്നെ വിശ്വസിച്ച് സിനിമയെടുക്കുന്നവർക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. നടിയെ ആക്രമിച്ച കേസിൽ അഭിപ്രായം പറയാൻ താല്പര്യമില്ല. എങ്കിലും സംഭവത്തിൽ അമ്മ ഖേദം പ്രകടിപ്പിച്ചിരുന്നു. ഞാൻ ഒരുപക്ഷത്തും ചേരുന്നില്ല. സത്യം പുറത്തുവരണം. നിരപരാധികൾ ക്രൂശിക്കപ്പെടരുത്. പിന്നെ അമ്മയെന്നത് വളരെ വലിയൊരു സംഘടനയാണ്. എന്റെ അച്ഛൻ അംഗമായിരുന്ന സംഘടനയാണിത്. അതുകൊണ്ടുതന്നെ അമ്മയോട് എനിക്ക് മാനസികമായ പ്രതിബദ്ധതയുണ്ട്. അമ്മ എന്നും നിലനിൽക്കേണ്ട സംഘടനയാണ്. ഇപ്പോഴത്തെ സിനിമയ്ക്കകത്തെ പൊട്ടിത്തെറികൾ ഒരുകാരണവശാലും സിനിമാ വ്
കൊച്ചി: അടുത്ത കാലത്ത് മികച്ച ഓഫറുകൾ നിരസിക്കേണ്ടി വന്നെങ്കിലും സംവിധായകർക്ക് താൻ നൽകിയ വാക്ക് പാലിക്കുന്നതിലാണ് ശ്രമിക്കുന്നത് എന്ന് സുധീർ കരമന. എനിക്കു വേണ്ടി ഒരു കഥാപാത്രത്തെ സൃഷ്ടിച്ച് സൂപ്പർതാരങ്ങളുടെ ചിത്രത്തിലേക്ക് വിളിക്കുമ്പോൾ ഡേറ്റ് നൽകാൻ കഴിയാത്തതിനാൽ പല ഓഫറുകളും നിരസിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ നല്ല വിഷമം തോന്നാറുണ്ട്. എങ്കിലും എത്ര ചെറിയ പടങ്ങളാണെങ്കിലും എന്നെ വിശ്വസിച്ച് സിനിമയെടുക്കുന്നവർക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്.
നടിയെ ആക്രമിച്ച കേസിൽ അഭിപ്രായം പറയാൻ താല്പര്യമില്ല. എങ്കിലും സംഭവത്തിൽ അമ്മ ഖേദം പ്രകടിപ്പിച്ചിരുന്നു. ഞാൻ ഒരുപക്ഷത്തും ചേരുന്നില്ല. സത്യം പുറത്തുവരണം. നിരപരാധികൾ ക്രൂശിക്കപ്പെടരുത്. പിന്നെ അമ്മയെന്നത് വളരെ വലിയൊരു സംഘടനയാണ്. എന്റെ അച്ഛൻ അംഗമായിരുന്ന സംഘടനയാണിത്. അതുകൊണ്ടുതന്നെ അമ്മയോട് എനിക്ക് മാനസികമായ പ്രതിബദ്ധതയുണ്ട്. അമ്മ എന്നും നിലനിൽക്കേണ്ട സംഘടനയാണ്. ഇപ്പോഴത്തെ സിനിമയ്ക്കകത്തെ പൊട്ടിത്തെറികൾ ഒരുകാരണവശാലും സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കരുതെന്നാണ് എന്റെ അഭിപ്രായം.
സംവിധായകൻ കഥ പറഞ്ഞുകഴിഞ്ഞ് ആ സിനിമയിൽ അഭിനയിക്കണമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞാൽ എനിക്കു ലഭിച്ച കഥാപാത്രത്തെക്കുറിച്ച് ഞാൻ പഠിക്കാറുണ്ട്. ചിരിയും ചിന്തയുമുണർത്തുന്ന തരത്തിൽ കഥാപാത്രങ്ങളുമായി ഞാൻ സംവദിക്കുമെങ്കിലും ഓരോ ലൊക്കേഷനിൽ എത്തുമ്പോഴും ഞാൻ പഠിക്കാൻ ശ്രമിക്കാറുണ്ട്. കാരണം ഓരോ സംവിധായകരുടെയും സംവിധാന രീതി വ്യത്യസ്തമായിരിക്കും